Connect with us

ബി​ഗ് ബോസിൽ കണ്ടപ്പോഴെ റോബിനുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് തോന്നിയിരുന്നു, ടാലന്റഡ് ഡയറക്ടർ; റോബിൻ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കമന്റുമായി ആരാധകർ

Malayalam

ബി​ഗ് ബോസിൽ കണ്ടപ്പോഴെ റോബിനുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് തോന്നിയിരുന്നു, ടാലന്റഡ് ഡയറക്ടർ; റോബിൻ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കമന്റുമായി ആരാധകർ

ബി​ഗ് ബോസിൽ കണ്ടപ്പോഴെ റോബിനുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് തോന്നിയിരുന്നു, ടാലന്റഡ് ഡയറക്ടർ; റോബിൻ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കമന്റുമായി ആരാധകർ

ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഭാവി വധു ആരതി പൊടിക്കൊപ്പമുള്ള റോമാന്റിക്ക് രം​ഗങ്ങളാണ് മനോഹരമായ പാട്ടിനൊപ്പം റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

റോബിൻ തന്നെയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സംവിധാനം റോബിൻ രാധാകൃഷ്ണൻ എന്ന തലക്കെട്ടോടെയാണ് റോബിൻ പുതിയ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി റോബിൻ-ആരതി പൊടി ആരാധകർ കമന്റുമായി എത്തി.

ടാലന്റഡ് ഡയറക്ടർ എന്നാണ് റോബിന് സംവിധാനത്തിലുള്ള കഴിവിനെ പുകഴ്ത്തി ആരതി പൊടി കമന്റായി കുറിച്ചത്. ആരതി പൊടി മാത്രമല്ല പ്രേക്ഷകരും റോബിനെ അഭിനന്ദിച്ച് കമന്റുകളുമായി എത്തി. ബി​ഗ് ബോസിൽ കണ്ടപ്പോഴെ റോബിനുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് തോന്നിയിരുന്നു, ഡോ.റോബിൻ രാധാകൃഷ്ണനെ സംവിധായകൻ, നടൻ, നിർമ്മാതാവ് എന്നീ ലേബലുകളിൽ ബിഗ് സ്ക്രീനിൽ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, രണ്ടുപേരും പൊളിച്ചു’ എന്നിങ്ങനെയെല്ലാമാണ് വന്ന കമന്റുകൾ.

ആരതി പൊടി ഇതിനോടകം രണ്ട് അന്യ ഭാഷ സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. ആ സിനിമകൾ വൈകാതെ തിയേറ്ററുകളിലേക്ക് എത്തും. റോബിന്‍ രാധാകൃഷ്ണന്‍ നായകനാവുന്ന ഒരു സിനിമ നിർമ്മാതാവ് സന്തോഷ്.ടി.കുരുവിള നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പ്രൊഡക്ഷന്‍ നമ്പര്‍ 14 റോബിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സന്തോഷ്.ടി.കുരുവിളയും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു.

ആരതി പൊടിയേയും പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് റോബിനുമായുള്ള അഭിമുഖത്തിന് ശേഷമാണ്. ഫാഷൻ ഡിസൈനിങ് കഴിഞ്ഞ ശേഷമാണ് ആരതി പൊടി സിനിമാ അഭിനയത്തിലേക്ക് എത്തിയത്. ഒപ്പം പൊടീസ് എന്ന പേരിൽ ഒരു ബൊട്ടീക്കും ആരതി പൊടി നടത്തി വരുന്നുണ്ട്. അന്ന് അഭിമുഖത്തിൽ പരിചയപ്പെട്ട ശേഷം ഇരുവരും പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിക്കുകയുമായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top