Social Media
ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും 2023ലെ യഥാര്‍ത്ഥ പോരാളി മറിയക്കുട്ടിയാണ്; ജോയ് മാത്യു
ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും 2023ലെ യഥാര്‍ത്ഥ പോരാളി മറിയക്കുട്ടിയാണ്; ജോയ് മാത്യു

ക്ഷേമ പെന്ഷന് മുടങ്ങിയതിനെതിരെ പിച്ചച്ചട്ടിയുമായി സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് മറിയക്കുട്ടി. ഇപ്പോഴിതാ 2023ലെ യഥാര്‍ത്ഥ പോരാളി മറിയക്കുട്ടിയാണ് പറയുകയാണ് സംവിധായകനും നടനുമായ ജോയ്മാത്യു.
ജോയ് മാത്യുവിന്റെ വാക്കുകള്‍,
‘2023 ഒരു യഥാര്‍ത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാന്‍ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലില്‍ മധുരം നുണഞ്ഞ് അകാലവാര്‍ധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാര്‍ക്ക് ലജ്ജിക്കാന്‍ മറിയക്കുട്ടിയെന്ന പോരാളി ധാരാളം.
മറിയക്കുട്ടിയുടെ പൊളിറ്റിക്കല്‍ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം !
മറിയക്കുട്ടിയുടെ സമരമാര്‍ഗ്ഗം ഗാന്ധിയനാണോ മാര്‍ക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി. ഇത്തരം സര്‍ഗ്ഗാത്മക സമരമാര്‍ഗ്ഗങ്ങള്‍ ഇനിമേല്‍ മറിയക്കുട്ടി മോഡല്‍ എന്നറിയപ്പെടും (മനോരോഗികളുടെ കമന്റുകള്‍ വായിച്ച് ബേജാറാവണ്ട, അത് ചികിത്സയില്ലാത്ത രോഗമാണ് )’.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...