Connect with us

ഷൈന്‍ ടോം ചാക്കോയ്ക്കും തൊപ്പിയ്ക്കും വരെ ഗേള്‍ഫ്രണ്ട് ആയി, ഞാന്‍ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ കിട്ടിയില്ല!; സുന്ദരിയായിട്ടുള്ള പെണ്‍കുട്ടികള്‍ സമീപിക്കണമെന്ന് സന്തോഷ് വര്‍ക്കി

Social Media

ഷൈന്‍ ടോം ചാക്കോയ്ക്കും തൊപ്പിയ്ക്കും വരെ ഗേള്‍ഫ്രണ്ട് ആയി, ഞാന്‍ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ കിട്ടിയില്ല!; സുന്ദരിയായിട്ടുള്ള പെണ്‍കുട്ടികള്‍ സമീപിക്കണമെന്ന് സന്തോഷ് വര്‍ക്കി

ഷൈന്‍ ടോം ചാക്കോയ്ക്കും തൊപ്പിയ്ക്കും വരെ ഗേള്‍ഫ്രണ്ട് ആയി, ഞാന്‍ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ കിട്ടിയില്ല!; സുന്ദരിയായിട്ടുള്ള പെണ്‍കുട്ടികള്‍ സമീപിക്കണമെന്ന് സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധ നേടിയ വ്യക്തിയാണ് സമന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയ ഇദ്ദേഹത്തിന് ആറാട്ടന്‍ എന്ന പേരും നല്‍കിയിരുന്നു. പിന്നാല എല്ലാ പുതു സിനിമകളുടെയും റിലീസ് ദിനം റിവ്യു പറഞ്ഞ് സന്തോഷ് വര്‍ക്കി തിയേറ്ററുകളില്‍ എത്താറുണ്ട്. പലപ്പോഴും സന്തോഷ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സന്തോഷ്. താന്‍ ഇത്രയും വലിയ വൈറല്‍ ആയിട്ടും ഗേള്‍ ഫ്രണ്ടിനെ ലഭിച്ചില്ലെന്നും തൊപ്പിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും വരെ പെണ്ണിനെ കിട്ടിയെന്നും സന്തോഷ് വര്‍ക്കി പറയുന്നു. ആറ് മാസം നടി നിത്യ മേനോന്റെ പുറകെ നടന്നിട്ട് ഗുണമൊന്നും ഉണ്ടായില്ലെന്നും സന്തോഷ് പറഞ്ഞു.

‘ഞാന്‍ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ ഒരു ഗേള്‍ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക് ഗേള്‍ ഫ്രണ്ട് ആയി. ഷൈന്‍ ടോം ചാക്കോയ്ക്കും ആയി. നമുക്ക് മാത്രം കിട്ടണില്ല. കുറച്ച് ഇമേജ് കോണ്‍ഷ്യസ് ആയിരുന്നെങ്കില്‍ നടന്നെനെ. എല്ലാം തുറന്നു പറയുന്നത് പ്രശ്‌നമാണ്.

തൊപ്പിയെല്ലാം വളരെ റൊമാന്റിക് മൂഡില്‍ പോയ്‌ക്കൊണ്ടിരിക്കയാണ്. വൈറല്‍ ആയിട്ട് ഫെബ്രുവരിയില്‍ രണ്ട് വര്‍ഷം ആകും. എന്നിട്ടും ഒരു സുന്ദരിയായ പെണ്‍കുട്ടി പോലും എന്റടുത്ത് വന്നിട്ടില്ല. എല്ലാം തുറന്ന് പറയുന്നത് കൊണ്ടുള്ള പ്രശ്‌നമാണത്. കുറച്ച് കഴിഞ്ഞാല്‍ എന്റെ നല്ല സമയം തുടങ്ങും. നിത്യ മേനോന്റെ കാര്യം പറഞ്ഞ് ആറ് മാസം നടന്നു.

ഒരു ഗുണവും കിട്ടിയില്ല. വളരെ സുന്ദരിയായിട്ടുള്ള പെണ്‍കുട്ടി ഗേള്‍ ഫ്രണ്ടായി വന്നാല്‍ ഞാന്‍ സന്തോഷവാനായേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ എന്നെ സമീപിക്കുക’, എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

പിന്നാലെ ട്രോള്‍ കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ‘അക്ഷയയില്‍ അപേക്ഷ കൊടുത്ത് നോക്ക്. ചിലപ്പോള്‍ ശരിയാവും, എന്തായാലും തന്റെ കൂടെ ഒത്ത് പോകില്ല എന്ന് പെമ്പിള്ളെര്‍ക് അറിയാം.

അഥവാ ഒന്ന് ബ്രേക് അപ്പ് ആയാല്‍ ആ കൊച്ചിനെയും താങ്കള്‍ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ അവരാതം പറഞ്ഞു നടക്കും, പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകില്ലേ ആഗ്രഹങ്ങള്‍, ചൈനയില്‍ നല്ല കിണ്ണം കാച്ചിയ സുന്ദരികളായ റോബോട്ടുകള്‍ കിട്ടും. പൈസ പോയാല്‍ എന്താ സന്തോഷട്ടനെ പൊന്നുപോലെ സ്‌നേഹിക്കും..’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Continue Reading
You may also like...

More in Social Media

Trending

Recent

To Top