Connect with us

ചേട്ടനേയും അനിയനേയും പോലെയുണ്ട്; ജോജു ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വിജയ് സേതുപതി; സന്തോഷം പങ്കുവെച്ച് നടന്‍

Malayalam

ചേട്ടനേയും അനിയനേയും പോലെയുണ്ട്; ജോജു ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വിജയ് സേതുപതി; സന്തോഷം പങ്കുവെച്ച് നടന്‍

ചേട്ടനേയും അനിയനേയും പോലെയുണ്ട്; ജോജു ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വിജയ് സേതുപതി; സന്തോഷം പങ്കുവെച്ച് നടന്‍

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്. നടനായും നിര്‍മ്മാതാവായും ഗാനരചയിതാവായും എല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് താരം. ഇപ്പോഴിതാ വിജയ് സേതുപതിയെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജോജു ജോര്‍ജ്. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഒരുപാട് സന്തോഷം…എന്റെ പ്രിയപ്പെട്ട നടന്‍ വിജയ് സേതുപതിയെ കണ്ടു. താങ്ക്യു. എന്ന കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ജോജു ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന വിജയ് സേതുപതിയെ ആണ് ചിത്രത്തില്‍ കാണുന്നത്.

നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ചേട്ടനേയും അനിയനേയും പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നു.

രണ്ട് പേരും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി ഇന്ന് നിരവധി ആരാധകരുള്ള താരങ്ങളാണ്. ഒരുപോലെ ഇഷ്ടം! അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചു കാണിക്കുന്ന രണ്ട് മുതലുകള്‍ ഒറ്റ ഫ്രെയിമില്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, മഹാരാജയാണ് വിജയ് സേതുപതിയുടേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. ജൂണ്‍ 14 ന് തിയേറ്ററുകളിലെത്തിയ മഹാരാജയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ അമ്പതാമത്തെ ചിത്രമെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. അതേസമയം വിജയ് സേതുപതിയുടേതായി ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് വിടുതലൈ: പാര്‍ട്ട് 2.

More in Malayalam

Trending