Actress
മുടന്തുള്ള ആളെ നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് തമാശയല്ല, കയ്പ്പുള്ള ഒരു മരുന്ന് മധുരത്തില്‍ പൊതിഞ്ഞ് കൊടുക്കുന്ന പോലെ ആയിരിക്കണം ഹ്യൂമര്‍; ഉര്‍വശി
മുടന്തുള്ള ആളെ നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് തമാശയല്ല, കയ്പ്പുള്ള ഒരു മരുന്ന് മധുരത്തില്‍ പൊതിഞ്ഞ് കൊടുക്കുന്ന പോലെ ആയിരിക്കണം ഹ്യൂമര്‍; ഉര്‍വശി
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ വ്യത്യസ്തങ്ങളായ വേഷങ്ങളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. കോമഡി വേഷങ്ങള്‍ ആയാലും കാരക്ടര്‍ റോളുകളായാലും ഉര്‍വശിയുടെ കൈകളില്‍ അത് ഭദ്രമാണ്. ലേഡി സൂപ്പര്‍സ്റ്റാറെന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ കഴിയുന്ന നടിയെന്നാണ് ആരാധകര്‍ ഉര്‍വശിയെ വിശേഷിപ്പിക്കാറുള്ളത്.
ഇപ്പോഴിതാ ബോഡി ഷെയ്മിംഗ് തമാശകളെ കുറിച്ച് പറയുകയാണ് ഉര്‍വശി. ഹാസ്യം എന്ന വാക്കിനകത്ത് പരിഹാസം എന്ന വാക്ക് കൂടി കിടപ്പുണ്ട്. അടുത്തിരിക്കുന്നവരെ കളിയാക്കി നിങ്ങള്‍ ചിരിപ്പിക്കുന്നതാണ് പലപ്പോഴും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയന്‍ വേണം. പക്ഷേ ഞാന്‍ അത് ചെയ്യില്ല. ഞാന്‍ ഒരു കാലത്തും അത് ചെയ്യില്ല.
മുടന്തുള്ള ആളെ ‘നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് ഹ്യൂമറല്ല. അതൊക്കെ ഇപ്പോള്‍ ബോഡി ഷേയ്മിംഗ് എന്ന് വിളിക്കുമ്പോള്‍ എനിക്ക് സന്തോഷമാണ്. ഞാന്‍ ഒരു ചാനലില്‍ പ്രോഗ്രാമിന് ഇരിക്കുമ്പോള്‍ അത്തരം കോമഡികള്‍ക്ക് ഞാന്‍ മാര്‍ക്ക് ഇടില്ല. അടുത്തിരിക്കുന്നവരെ കാക്കേ എന്നോ കുരങ്ങ് എന്നോ വിളിച്ചാല്‍ ഞാന്‍ മാര്‍ക്ക് കുറയ്ക്കും എന്ന് ആദ്യമേ പറയും. നിങ്ങള്‍ക്ക് ചിരിപ്പിക്കാന്‍ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കുമോ?
ഇത് കേട്ട് കൊണ്ടിരിക്കുന്നവന്റെ മക്കള്‍ക്ക് വിഷമം വരില്ലേ? അത് ഞാന്‍ അനുവദിക്കില്ല. അത്തരം ഹ്യൂമര്‍ കുറയണം. ഞങ്ങള്‍ക്ക് കുഴപ്പമില്ല വിളിച്ചോട്ടെ എന്ന് ചിലര്‍ പറയും. പക്ഷേ ഞാന്‍ അത് ചെയ്യില്ല. മറുകണ്ണുണ്ടായിരുന്ന വളരെ ഫേമസായ ഒരു തമിഴ് നടനുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെപ്പോലെ കണ്ണ് വച്ച് എന്നോട് അഭിനയിക്കാന്‍ പറഞ്ഞു. എന്റെ ഡയലോഗ് ഒക്കെ കഴിഞ്ഞപ്പോള്‍ എന്നെപ്പോലെ കണ്ണ് വച്ച് അഭിനയിച്ചു അല്ലേ മോളെ എന്ന അദ്ദേഹം എന്നോട് ചോദിച്ചു.
അതെ അങ്കിള്‍ അവര്‍ എന്നോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ആഗ്രഹിച്ച ജോലിയൊന്നും ഈ കണ്ണ് കൊണ്ട് എനിക്ക് കിട്ടിയില്ല,
െ്രെഡവിംഗ് ലൈസന്‍സ് പോലും എനിക്ക് തരില്ലെന്ന് പറഞ്ഞു. പിന്നീട് ഈ കുറവ് എനിക്ക് സിനിമയില്‍ പ്ലസ്സായി എന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ അന്ന് മുഴുവന്‍ കരഞ്ഞു. അതിന് ശേഷം ഞാന്‍ മനസ്സിലാക്കി തുടങ്ങി. അവര്‍ക്ക് വിഷമം വരുന്നുണ്ട്. അപ്പോള്‍ അതൊന്നുമല്ല ഹ്യൂമര്‍ എന്ന്. ഹ്യൂമര്‍ നമ്മളെ ചിന്തിപ്പിക്കുന്നതായിരിക്കണം. കയ്പ്പുള്ള ഒരു മരുന്ന് മധുരത്തില്‍ പൊതിഞ്ഞ് കൊടുക്കുന്ന പോലെ.’ എന്നാണ് ഉര്‍വശി പറഞ്ഞത്.
അതേസമയം, ഉള്ളൊഴുക്ക് എന്ന ചിത്രമാണ് ഉര്‍വശിയുടേതായി പുറത്തെത്താനുള്ള ചിത്രം. നടിയ്‌ക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്ത്രതില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്.
