ഷാർജ ടു ഷാർജ സംവിധായകൻ യു.വേണു ഗോപൻ അന്തരിച്ചു!!
By
Published on
പ്രശസ്ത സിനിമ സംവിധായകൻ യു.വേണു ഗോപൻ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ് അദ്ദേഹം. സംസ്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ നടക്കും.
ജയറാം നായകനായി 1995ല്‍ പുറത്തിറങ്ങിയ കുസുതിക്കുറുപ്പാണ് ആദ്യ ചിത്രം. ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. മുന്തിരി തോപ്പുകൾ, നൊമ്പരത്തി പൂവ്, ഇന്നലെ, സീസൺ, ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ പത്മരാജന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു വേണുഗോപൻ. പത്മരാജന്റെ മകൻ അനന്തപത്മനാഭൻ ഉൾപ്പെടെ സിനിമാ മേഖലയിലുള്ള നിരവധി പേർ വേണുഗോപന്‍ ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്.
Continue Reading
You may also like...
Related Topics:director, malayalam news, news, u.venugopan