News
അമേരിക്കയിലെ നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ജോണി ഡെപ്പുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആംബര്‍ ഹേര്‍ഡ്
അമേരിക്കയിലെ നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ജോണി ഡെപ്പുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആംബര്‍ ഹേര്‍ഡ്
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ സോഷ്യല്‍ മീഡിയിയിലെ ചര്‍ച്ചാ വിഷയമായിരുന്നു ഹോളിവുഡ് നടന്‍ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡുമായുള്ള നിയമപ്രശ്‌നം. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേര്‍ഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഡെപ്പ് മാനനഷ്ടക്കേസ് നല്‍കിയതാണ് കേസിന് തുടക്കം.
2018ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഗാര്‍ഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ആംബര്‍ ഹേര്‍ഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ജോണി ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, അതിന് തൊട്ടുപിന്നാലെ ഡിസ്‌നി അടക്കമുള്ള വന്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ സിനിമകളില്‍നിന്ന് ഡെപ്പിനെ ഒഴിവാക്കി.
തന്നെ വ്യക്തിഹത്യചെയ്യാനും സിനിമാജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019ല്‍ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേര്‍ഡും നല്‍കി. കേസില്‍ ഡെപ്പിന് അനുകൂലമായി വിധിയും വന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആംബര്‍ ഹേര്‍ഡ് തീരുമാനിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലാണ് ആംബര്‍ ഹേര്‍ഡ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ഹേര്‍ഡ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
സമയം വിലപ്പെട്ടതാണ്, എന്റെ സമയം ലക്ഷ്യബോധത്തോടെ ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സത്യം പറഞ്ഞതിന് സ്ത്രീകള്‍ക്ക് അധിക്ഷേപമോ പാപ്പരത്തമോ നേരിടേണ്ടിവരില്ല, പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് വളരെ സാധാരണമായിരിക്കുന്നു. ഈ കേസ് തീര്‍പ്പാക്കുന്നതിലൂടെ വിവാഹമോചനത്തിനുശേഷം എന്നെ സുഖപ്പെടുത്താന്‍ സഹായിച്ച ജോലിക്കായി സമയം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യവും ഞാന്‍ തിരഞ്ഞെടുക്കുകയാണ്.
ഞാന്‍ കാണുകയും കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന മേഖലകളില്‍ നിലനില്‍ക്കുന്നതും എന്നില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന് എനിക്കറിയാം. അശ്രാന്തമായ കഠിനാധ്വാനത്തിന് അപ്പലേറ്റിനും ട്രയല്‍ ടീമുകള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അതിജീവിച്ച ഏതൊരു വ്യക്തിക്കും അവരുടെ കഥ പറയാനുള്ള കഴിവ് പലപ്പോഴും ഒരേയൊരു ആശ്വാസമായി തോന്നുന്നുവെന്ന് അറിയാം. എന്നിലുള്ള നിങ്ങളുടെ വിശ്വാസം എനിക്ക് മാത്രമല്ല, നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമാകുമെന്ന പ്രതീക്ഷ നിങ്ങളോട് പങ്കുവെയ്ക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്നുപറഞ്ഞുകൊണ്ടാണ് ഹേര്‍ഡ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
