News
‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍’ ഫ്രാഞ്ചൈസി തുടര്‍ ഭാഗവുമായി മുന്നോട്ട് പോകില്ല; പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍’ ഫ്രാഞ്ചൈസി തുടര്‍ ഭാഗവുമായി മുന്നോട്ട് പോകില്ല; പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് ജോണി ഡെപ്പ്. ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍’ എന്ന ഫ്രാഞ്ചൈസി ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രതികരണം ഭാഷാഭേദമന്യേ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍’ ഫ്രാഞ്ചൈസി തുടര്‍ ഭാഗവുമായി മുന്നോട്ട് പോകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഫ്രാഞ്ചൈസിയിലെ ആറാം ചിത്രം ഫെബ്രുവരി ആദ്യം യുകെയില്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അവസാനം പുറത്ത് വന്ന റിപ്പോര്‍ട്ട്. അതിന് മുന്നോടിയായി ജോണി ഡെപ്പ് ടെസ്റ്റ് ഷൂട്ട് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആംബര്‍ ഹെഡിനെതിരെയുള്ള മാനനഷ്ട്ടക്കേസിനെ തുടര്‍ന്ന് ജോണി ഡെപ്പിനെ പരമ്പരയില്‍ നിന്നും പുറത്താക്കിയതായി അഭ്യൂഹങ്ങള്‍ വന്നിരുന്നു.
പിന്നീട് കേസിന്റെ വിജയത്തെത്തുടര്‍ന്ന്, ഡിസ്‌നി ഈ പ്രോജക്റ്റ് പുനരാരംഭിക്കുകയാണെന്ന റിപ്പോര്‍ട്ടും വന്നു. ജോണി കഥാപാത്രമായി തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഫ്രാഞ്ചൈസിയ്ക്ക് അടുത്ത ഭാഗമില്ലെന്ന ഡിസ്‌നിയുടെ സ്ഥിരീകരണം. 2003ല്‍ ‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍: ദ കഴ്‌സ് ഓഫ് ദി ബ്ലാക്ക് പേള്‍’ എന്ന ചിത്രത്തിലൂടെയാണ് ഫ്രാഞ്ചൈസി ആരംഭിക്കുന്നത്.
പ്രേക്ഷകരില്‍ നിന്നും ചലച്ചിത്ര നിരൂപകരില്‍ നിന്നും വലിയ സ്വീകാര്യത ചിത്രം നേടി. ലോകമെമ്പാടുമായി 654 ദശലക്ഷം യുഎസ് ഡോളര്‍ ആയിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. രണ്ടാമത്തെ ചിത്രം ‘ഡെഡ് മാന്‍സ് ചെസ്റ്റ് ‘ 2006ല്‍ പുറത്തിറങ്ങി. ആഗോള ബോക്‌സ് ഓഫീസില്‍ ഏകദേശം 1.1 ബില്യണ്‍ യുഎസ് ഡോളറുമായി 2006ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായി ഡെഡ് മാന്‍സ് ചെസ്റ്റ് മാറി.
മൂന്നാമത്തെ ചിത്രമായ ‘അറ്റ് വേള്‍ഡ്‌സ് എന്‍ഡ്’ 2007ല്‍ 960 ദശലക്ഷം യുഎസ് ഡോളര്‍ നേടി. 2011ല്‍ ‘ഓണ്‍ സ്‌ട്രേഞ്ചര്‍ ടൈഡ്‌സ്’ എന്ന നാലാമത്തെ ചിത്രം പുറത്തിറക്കി. ഓണ്‍ സ്‌ട്രേഞ്ചര്‍ ടൈഡ്‌സ് ഒരു ബില്ല്യണിലധികം കളക്ഷന്‍ നേടി. ‘ഡെഡ് മെന് ടെല്‍ നോ ടെയില്‍സ്’ എന്ന പേരില്‍ അഞ്ചാമത്തെ ചിത്രം 2017ലാണ് പുറത്തിറങ്ങിയത്.
