സിനിമ – സീരിയല്‍ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പത്തനംതിട്ട മല്ലശേരി സ്വദേശിയായ ആശയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 38 വയസായിരുന്നു. ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. കുട്ടികളുടെ നിലവളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ തൂങ്ങി നില്ക്കുന്ന ആശയെയാണ് കണ്ടത്.
ഉല്ലാസ് പന്തളം തന്നെ കെട്ടഴിച്ച് വാഹനത്തില്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. എന്നാല്‍, യാത്രാമദ്ധ്യേ ആശ മരണപ്പെടുകയായിരുന്നു. കുടുംബത്തില്‍ ഉല്ലാസിന് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമാണ് ആശയെ അലട്ടിയിരുന്നത്. ഇതിനെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. ജീവിതത്തിന്റെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് ആശ ഉല്ലാസിനെ ചോദ്യം ചെയ്തിരുന്നുവെന്നും, തുടര്‍ന്ന് വീട്ടില്‍ സ്ഥിരം വഴക്കായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ഉല്ലാസ് ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്. വിശുദ്ധ പുസ്തകം, കുട്ടനാടന്‍ മാര്‍പ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക മലയാളം ചാനലുകളിലും കോമഡി അവതരിപ്പിക്കാന്‍ ഉല്ലാസുണ്ട്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...