Connect with us

ഷാറൂഖ് ഖാനുമായുള്ള സൗഹൃദം എന്റെ ജീവിതം മാറ്റി മറിച്ചു; വൈറലായി ജോൺ സീനയുടെ വാക്കുകൾ

Bollywood

ഷാറൂഖ് ഖാനുമായുള്ള സൗഹൃദം എന്റെ ജീവിതം മാറ്റി മറിച്ചു; വൈറലായി ജോൺ സീനയുടെ വാക്കുകൾ

ഷാറൂഖ് ഖാനുമായുള്ള സൗഹൃദം എന്റെ ജീവിതം മാറ്റി മറിച്ചു; വൈറലായി ജോൺ സീനയുടെ വാക്കുകൾ

നിരവധി ആരാധകരുള്ള ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസ താരമാണ് ജോൺ സീന. ഇപ്പോഴിതാ ബോളിവുഡ് കിം​ഗ് ഖാൻ ഷാറൂഖ് ഖാനെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ഷാറൂഖ് ഖാന്റെ വലിയ ആരാധകനാണ് ജോൺ സീന. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

ഷാറൂഖ് ഖാനുമായുള്ള സൗഹൃദം തന്റെ ജീവിതത്തിൽ വളരയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് അദ്ദേഹം. അംബാനി വിവാഹത്തിൽ പങ്കെടുക്കാൻ ഷാറൂഖ് ഖാൻ എത്തിയിരുന്നു. ജോൺ സീനയും എത്തിയിരുന്നു. ഇവിടെ വെച്ചുള്ള ഷാറൂഖ് ഖാനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

ഷാറൂഖ് ഖാനുമായുള്ള സൗഹൃദം എന്റെ ജീവിതം മാറ്റി. അദ്ദേഹത്തിൽ നിന്ന് ശരിയായ എന്നെ ഞാൻ കണ്ടെത്തി. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് പ്രചോദനം നൽകുന്നതിലും അപ്പുറമായിരുന്നു. എന്റെ ജീവിതത്തിൽ ഒരു മാറ്റത്തിന് കാരണം ഷാറൂഖ് ആണ്. അതിന് അദ്ദേഹം എന്നെ സഹായിച്ചു.

പിന്നീട് സത്യസന്ധമായും കഠിനമായും പ്രയത്നിച്ചു. ആ മാറ്റം തുടക്കം മുതൽ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഷാറൂഖ് ഖാൻ എനിക്ക് കൈ നൽകി, ആ നിമിഷം വളരെ വൈകാരികമായിരുന്നു. അദ്ദേഹത്തിനുള്ളിൽ ദയയും സഹാനുഭൂതിയുമുള്ളതുകൊണ്ടാണ്. വളരെ അത്ഭുതകരമായ മനുഷ്യനാണ് അദ്ദേഹമെന്നും ജോൺ സീന പറഞ്ഞു.

2002 ലാണ് ജോൺ സീന റെസ്‌‍ലിങ് കരിയർ തുടങ്ങുന്നത്. 16 തവണ ലോകചാംപ്യനായി. എന്നാൽ ഡബ്ല്യൂ.ഡബ്ല്യൂ.ഇയിൽനിന്ന് വിരമിക്കാൻ ഒരുങ്ങുകയാണ് ജോൺ സീന. ടൊറന്റോയിലെ ‘മണി ഇൻ ദ ബാങ്ക്’ മത്സരത്തിനിടെ വേദിയിലെത്തിയാണ് ജോൺ സീന വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്ത വർഷം അവസാനത്തോടെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് അവസാനിപ്പിക്കുമെന്നാണ് താരം വ്യക്തമാക്കിയത്.

2025 ൽ നടക്കാനിരിക്കുന്ന റോയൽ റംബിൾ, എലിമിനേഷൻ ചേംബർ എന്നിവയിൽ ജോൺ സീന പങ്കെടുത്തേക്കും. റെസ്സ്ൽമാനിയ 41 താരത്തിന്റെ അവസാന ഡബ്ല്യുഡബ്ല്യുഇ മത്സരമാകാനാണു സാധ്യത. 96–ാമത് ഓസ്കർ വേദിയിൽ പൂർണന ഗ്നനായി പ്രത്യക്ഷപ്പെട്ട് ജോൺ സീന വാർത്തകളിൽ ഇടം നേടിയിരുന്നു.

More in Bollywood

Trending