Connect with us

മഞ്ഞ സാരിയുടുത്ത് ഭർത്താവിനൊപ്പം ഹോക്കി കളിച്ച് തപ്സി പന്നു; കൈയ്യടിച്ച് സഹേദരിയും; വൈറലായി ചിത്രങ്ങൾ

Actress

മഞ്ഞ സാരിയുടുത്ത് ഭർത്താവിനൊപ്പം ഹോക്കി കളിച്ച് തപ്സി പന്നു; കൈയ്യടിച്ച് സഹേദരിയും; വൈറലായി ചിത്രങ്ങൾ

മഞ്ഞ സാരിയുടുത്ത് ഭർത്താവിനൊപ്പം ഹോക്കി കളിച്ച് തപ്സി പന്നു; കൈയ്യടിച്ച് സഹേദരിയും; വൈറലായി ചിത്രങ്ങൾ

നിരവധി ആരധകരുള്ള നടിയാണ് തപ്‌സി പന്നു. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ മാർച്ചിലാണ് തപ്‌സിയും മത്യാസും ഉദയ്പൂരിൽ വെച്ച് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു നടിയുടേത്. വിവാഹ ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു.

തന്റെ സഹോദരിയ്ക്കും ത്യാസ് ബോയ്‌ക്കുമൊപ്പം ഒരാഴ്ചയായി തപ്സി പാരീസിലാണ് ഉള്ളത്. ഇപ്പോഴിതാ ഇവരുടെ പുതിയ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. പാരീസിൽ നിന്നും ഭർത്താവ് മത്യാസ് ബോയ്‌ക്കൊപ്പം മഞ്ഞ സാരിയുടുത്ത് ഹോക്കി കളിക്കുകയാണ് തപ്സി. വരകളുള്ള ടീ ഷർട്ടും മഞ്ഞ സാരിയും ബൂട്ടും അണിഞ്ഞ തപ്സിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

ഒരു ജോടി കമ്മലും സൺ ഗ്ലാസും വളകളും അണിഞ്ഞുള്ള തപ്സിയുടെ ലൂക്കാണ് വൈറലാകുന്നത്. എന്നാൽ കാഷ്വൽ വസ്ത്രത്തിലായിരുന്നു മത്യാസ് ബോയ്. മാത്രമല്ല ഭർത്താവിനൊപ്പം ഹോക്കി കളിയ്ക്കുന്ന തപ്സിയെ പ്രോത്സാഹിപ്പിക്കുന്ന സഹോദരിയേയും ചിത്രങ്ങളിൽ കാണാം.

അതേസമയം ബാഡ്മിൻ്റൺ താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെ പരിശീലിപ്പിക്കാനായാണ് തപ്സിയുടെ ഭർത്താവ് മത്യാസ് ബോ പാരീസിലെത്തിയത്. നേരത്തെ ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന തപ്സിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Continue Reading
You may also like...

More in Actress

Trending