Connect with us

ശ്വേത പോയപ്പോഴുണ്ടായിരുന്ന ശൂന്യത ഐശ്വര്യയാണ് ഇല്ലാതാക്കിയത്; അവൾ മരുമകൾ അല്ലായിരുന്നു; വീണ്ടും വൈറലായി ജയബച്ചന്റെ വാക്കുകൾ

Bollywood

ശ്വേത പോയപ്പോഴുണ്ടായിരുന്ന ശൂന്യത ഐശ്വര്യയാണ് ഇല്ലാതാക്കിയത്; അവൾ മരുമകൾ അല്ലായിരുന്നു; വീണ്ടും വൈറലായി ജയബച്ചന്റെ വാക്കുകൾ

ശ്വേത പോയപ്പോഴുണ്ടായിരുന്ന ശൂന്യത ഐശ്വര്യയാണ് ഇല്ലാതാക്കിയത്; അവൾ മരുമകൾ അല്ലായിരുന്നു; വീണ്ടും വൈറലായി ജയബച്ചന്റെ വാക്കുകൾ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്.

അഭിഷേക് ബച്ചൻ്റെയും ഐശ്വര്യ റായിയുടെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഇരുവരും വൈകാതെ വിവാഹമോചിതരാകുമെന്നും. വിവാഹമോചിതരായി കഴിയുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം അഭിഷേക് എവിടെയും പ്രത്യക്ഷപ്പെടാതെയായതോടെയാണ്​ഗോസിപ്പുകൾ വർധിച്ചത്.

ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് കഴിഞ്ഞ കുറച്ച് കാലമായി താര കുടുംബത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്. വിവാഹത്തിന് ബച്ചൻ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാൽ ഇവർക്കൊപ്പം ഐശ്വര്യയും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചൻ തന്റെ കുടുംബത്തോടൊപ്പം വന്നപ്പോൾ ഐശ്വര്യ മകളുടെ കൂടെയായിരുന്നു വന്നത്. എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ജയബച്ചൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അഭിഷേകിന്റെ വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ കരൺ ജോഹറിൻ്റെ കോഫി വിത്ത് കരൺ എന്ന ടോക്ക് ഷോയിൽ അതിഥിയായി ജയ ബച്ചൻ പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് മരുമകളും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മരുമകൾ കുടുംബവുമായി എങ്ങനെയാണെന്നും ജയ തുറന്ന് പറഞ്ഞത്.

മകൾ ശ്വേത ബച്ചൻ വിവാഹിതയായപ്പോൾ അമിതാഭ് ബച്ചൻ്റെ ജീവിതത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നുവെന്നും ഐശ്വര്യ റായ് തൻ്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ ശൂന്യത ഇല്ലാതായിയെന്നും അഭിഷേകിനെ കാണുമ്പോഴെല്ലാം ബച്ചൻ സന്തോഷവാനാണെന്നും ജയ ബച്ചൻ പറഞ്ഞിരുന്നു.

തങ്ങൾ ഐശ്വര്യയെ മരുമകളായി കണ്ടിട്ടില്ലെന്നും എന്നും മകളെ പോലെയാണ് കണ്ടിരുന്നതെന്നും ജയ ബച്ചൻ പറഞ്ഞു. ഇതോടൊപ്പം തൻ്റെ ഭർത്താവ് അമിതാഭ് ബച്ചനെക്കുറിച്ചും ജയ സംസാരിച്ചു. തൻ്റെ മരുമകൾ ഐശ്വര്യയെ വീട്ടിൽ കാണുമ്പോഴെല്ലാം ബച്ചന്റെ കണ്ണുകൾ തിളങ്ങുമായിരുന്നു. വീട്ടിൽ വരുന്ന ശ്വേതയെ നോക്കി നിൽക്കുന്നപോലെയാണ് ഐശ്വര്യയെും അതേ സ്നേഹത്തോടെ നോക്കിയിരുന്നത്. ശ്വേത പോയപ്പോൾ ഉണ്ടായ ശൂന്യത ഐശ്വര്യ വന്നപ്പോൾ പൂർണമായി.

ശ്വേത കുടുംബത്തിലില്ല മറ്റൊരു കുടുംബത്തിലേക്ക് പോയിയെന്നും ഇനി അവൾ ബച്ചൻ ഫാമിലി അല്ലെന്നത് ഉൾക്കൊള്ളാൻ വളരെ പ്രയാസം നേരിട്ടു. അതുപോലെ തന്നെ ഒരിക്കൽ സ്റ്റാർഡസ്റ്റ് മാസികയുമായി സംസാരിക്കവെ ജയ ഐശ്വര്യയിലെ അമ്മയേയും പ്രശംസിച്ചിരുന്നു. അന്ന് ഐശ്വര്യയെ വണ്ടർഫുൾ മദർ എന്നാണ് വിശേഷിപ്പിച്ചത്.

ഐശ്വര്യ ഇന്റസ്ട്രിയിലെ വലിയ താരമാണ്. എന്നിട്ടും തൻ്റെ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നു. അവൾ ഒരു ശക്തയായ സ്ത്രീയാണ്. ഒരു മനോഹരമായ അമ്മയാണ്. മകളെ അവൾ സ്വയം പരിചരിക്കും. എല്ലാ ജോലികളും സ്വയം ചെയ്യും എന്നുമാണ് മരുമകളെ കുറിച്ച് ജയ പറഞ്ഞത്. എന്നാൽ ഇത്രയൊക്കെ സ്നേഹത്തിൽ കഴിഞ്ഞിരുന്നവർ ഇപ്പോൾ അകൽച്ചയിലാണെന്നുള്ളത് വ്യക്തമാണ്. മരുമകളെ കുറിച്ച് ബച്ചനും ജയയും വാതോരാതെ സംസാരിക്കാറുണ്ടായിരുന്നു.

എന്നാൽ 2016 ലാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സൂചനയുണ്ട്. ഏ ദിൽ ഹെ മുശ്കിൽ എന്ന ചിത്രത്തിന് ശേഷമാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് റിപ്പോർട്ടുകൾ. 2016 ൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. രൺബീറുമായുള്ള ഇന്റിമേറ്റ് സീനുകൾ യാഥാസ്ഥിതികരായ ബച്ചനും ജയയും ഉൾക്കൊള്ളാനായില്ലെന്നും പറയപ്പെടുന്നു. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുന്പോഴായിരുന്നു ഈ വിവാഹം.

More in Bollywood

Trending