Connect with us

വസ്ത്രധാരണം തീരെ ശരിയാകുന്നില്ല; പ്രാർത്ഥന ഇന്ദ്രജിത്തിന് നേരെ വിമർശന പെരുമഴ

Uncategorized

വസ്ത്രധാരണം തീരെ ശരിയാകുന്നില്ല; പ്രാർത്ഥന ഇന്ദ്രജിത്തിന് നേരെ വിമർശന പെരുമഴ

വസ്ത്രധാരണം തീരെ ശരിയാകുന്നില്ല; പ്രാർത്ഥന ഇന്ദ്രജിത്തിന് നേരെ വിമർശന പെരുമഴ

മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടൻ ഇന്ദ്രജത്തിന്റെയും നടി പൂർണിമയുടെയും മൂത്തമകളായ പ്രാർഥന ഇന്ദ്രജിത്ത്. സംഗീതത്തോട് വലിയ താല്പര്യമുള്ള താരപുത്രി ഇതിനോടകം സിനിമയിൽ പിന്നണി ഗായകയായി സ്ഥാവം ഉറപ്പിച്ച് കഴിഞ്ഞു. ഇടയ്ക്ക് വെച്ച് പഠനവുമായി ബന്ധിപ്പെട്ട് വിദേഷത്തായിരുന്നു പ്രാർത്ഥന. ഇപ്പോൾ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്.

അതേസമയം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രാർത്ഥന വസ്ത്രധാരണത്തിന്റെ പേരിലും മറ്റുമൊക്കെ നിരന്തരം വിമർശനങ്ങൾ നേരിടാറുണ്ട്‌. എന്നിരുന്നാലും ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് താരപുത്രി. ഇതിനിടെ പ്രാർഥനയുടെ പുതിയ ചില വീഡിയോ പ്രചരിക്കുകയാണിപ്പോൾ. ഒപ്പം മുൻപ് വന്നതുപോലെ ബോഡി ഷെയിമിംഗ് അടക്കം വിമർശനങ്ങളും നേരിടുകയാണ് താരപുത്രി.

അഭിനയത്തേക്കാളും പാട്ടിനോടാണ് താരപുത്രിയ്ക്ക് താൽപര്യം. അങ്ങനെ സംഗീതമേഖലയിൽ ചുവടുറപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2017 ൽ ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിൽ പാടികൊണ്ടാണ് പ്രാർഥന പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മോഹൻലാൽ എന്ന സിനിമയിലെ ‘ലാ ലാ ലാലേട്ടാ…’ എന്ന പാട്ട് പാടി ഹിറ്റാക്കി മാറ്റി.

ഇതിലൂടെ വലിയ പുരസ്‌കാരങ്ങളം താരപുത്രിയെ തേടി എത്തി. പിന്നീട് ചെറുതും വലുതുമായ നിരവധി ഗാനങ്ങൾ ആലപിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽപ്പെട്ട താരപുത്രി തന്റെ വിശേഷങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇവിടെയും പ്രാർഥനയുടെ വേഷമാണ് പ്രശ്നമായത്. വെള്ളനിറമുള്ള ഇന്നർടോപ്പും പുറത്ത് ചുവപ്പ് നിറമുള്ള ഓവർകോട്ടും കറുത്ത പാന്റുമായിരുന്നു പ്രാർഥന ധരിച്ചത്. മുടി അഴിച്ചിട്ട് വളരെ സിംപിളായിട്ടാണ് താരപുത്രി എത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താനിപ്പോൾ നാട്ടിലാണ് പഠിക്കുന്നതെന്നും താരപുത്രി പറഞ്ഞിരുന്നു.

എന്നാൽ വസ്ത്രധാരണം തീരെ ശരിയാകുന്നില്ലെന്നാണ് പ്രാർഥനയോട് ആരാധകർ പറയുന്നത്. ഏറ്റവും പുതിയതായി പ്രാർഥനയുടെ കൊച്ചച്ചനും നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിലാണ് പ്രാർഥന പാടിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെ എഴുതിയ പാട്ടാണ് താരപുത്രിയ്ക്ക് പാടാൻ അവസരം ലഭിച്ചത്. മാർച്ച് അവസാനത്തോടെ ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

ആശീർവാദ് സിനിമാസും തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ഭാഗമാകുന്നുണ്ട്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top