Malayalam Breaking News
പ്രിയ വാര്യരെ പറ്റി ചോദിച്ചു ; ജാൻവി കപൂർ ഇറങ്ങി പോയി .
പ്രിയ വാര്യരെ പറ്റി ചോദിച്ചു ; ജാൻവി കപൂർ ഇറങ്ങി പോയി .
By
പ്രിയ വാര്യരുടെ ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ളാവ് വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടേ ഇരിക്കുകയാണ്. നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധമുണ്ടോ എന്ന ആശങ്കയിലാണ് ചിത്രത്തിനെതിരെ ബോണി കപൂർ രംഗത്ത് എത്തിയത്. ഇപ്പോൾ പ്രിയയെ പറ്റിയുള്ള ചോദ്യത്തിൽ മുഖം തിരിക്കുയാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ .
ചിത്രത്തിന്റെ ടീസറില്‍ ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങള്‍ അടങ്ങിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച സീനുകള്‍ വരെ ടീസറില്‍ ആവിഷ്കരിക്കപ്പെട്ടിരുന്നു. ഇതോടെ ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു.
സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ ചോദ്യം ചോദിച്ചത്. മറുപടി പറയും മുമ്ബേ മാനേജര്‍ വിലക്കി. പ്രതികരിക്കാതെ നടി പോകുകയും ചെയ്തു.
jhanvi kapoors reaction on question about priya varrier
