സിനിമയില്‍ നിന്ന് പുറത്താക്കപ്പെടേണ്ട ഒരാളല്ല ഷെയിൻ;ഇതൊരു ടേബിളിന് മുന്നിലിരുന്ന് ചര്‍ച്ചയായ ശേഷവും തുടര്‍ന്നും പ്രശ്നം വഷളായതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്!
സിനിമയില്‍ നിന്ന് പുറത്താക്കപ്പെടേണ്ട ഒരാളല്ല ഷെയിൻ;ഇതൊരു ടേബിളിന് മുന്നിലിരുന്ന് ചര്‍ച്ചയായ ശേഷവും തുടര്‍ന്നും പ്രശ്നം വഷളായതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്!
സിനിമയില്‍ നിന്ന് പുറത്താക്കപ്പെടേണ്ട ഒരാളല്ല ഷെയിൻ;ഇതൊരു ടേബിളിന് മുന്നിലിരുന്ന് ചര്‍ച്ചയായ ശേഷവും തുടര്‍ന്നും പ്രശ്നം വഷളായതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്!
ഷെയ്ൻ നിഗം വിഷയം മലയാളക്കര ഓട്ടടങ്കം ചർച്ചചെയ്ത വിഷയമാണ്.സിനിമയ്ക്കകത്തും പുറത്തും നിന്ന് നിരവധി പേരാണ് വിഷയത്തിൽ പ്രീതികരണവുമായി എത്തിയത്.ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്.ഷെയ്ന് തുടക്കകാരനാണ്. മനസിലാക്കി തിരുത്തി വരും. കാരണം ഷെയ്ന് നല്ലൊരു നടനാണ്.സിനിമയില്‍ നിന്ന് പുറത്താക്കപ്പെടേണ്ട ഒരാളല്ലന്നാണ് ജീത്തു ജോസഫ് പറയുന്നത്
‘ഈ പ്രശ്നത്തില്‍ രണ്ട് വശങ്ങളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഷെയ്നിന്റെ വശവും നിര്‍മ്മാതാവിന്റെ വശവും. ഇതൊരു ടേബിളിന് മുന്നിലിരുന്ന് ചര്‍ച്ചയായ ശേഷവും തുടര്‍ന്നും പ്രശ്നം വഷളായതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അടുത്തിടെ ഒരു സിനിമയില്‍ എനിക്കും ഭയങ്കരമായ രീതിയില്‍ പ്രശ്നങ്ങളുണ്ടായി. പക്ഷേ സിനിമ എന്റെ ചോറാണ്. സിനിമ തടസപ്പെടാന്‍ പാടില്ല. എനിക്ക് ആ വ്യക്തിയോട് അഭിപ്രായ വ്യത്യാസം ഉണ്ടേലും കമ്മിറ്റ് ചെയ്തത് തീര്‍ത്ത്, മേലില്‍ ആ വ്യക്തിയുമായി ഒരു പ്രോജക്ട് ചെയ്യില്ല എന്ന തീരുമാനമാണ് ഞാന്‍ എടുത്തത്. ഇതിലുമൊക്കെ രൂക്ഷമായ പ്രശ്നമാണ് ഞാന്‍ അഭിമുഖീകരിച്ചത്. എങ്കിലും ഞാന്‍ വഴക്കിനൊന്നും പോയില്ല. ആ പ്രൊജക്ട് പൂര്‍ത്തിയാകട്ടെ എന്നുമാത്രമാണ് ഞാനപ്പോള്‍ ചിന്തിച്ചത്.’
‘ഒരു പ്രൊഡ്യൂസറെന്ന് പറയുമ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു കുടുംബവും കാര്യങ്ങളുമൊക്കെയുണ്ട്. അതിനാല്‍ സിനിമ തടസപ്പെടുന്ന രീതിയില്‍ ഒന്നും ചെയ്യരുത്. അത് ഒരു പക്ഷേ ഷെയ്നിന്റെ പക്വത കുറവായിരിക്കാം. ഷെയ്ന് തുടക്കകാരനാണ്. മനസിലാക്കി തിരുത്തി വരും. കാരണം ഷെയ്ന് നല്ലൊരു നടനാണ്. സിനിമയില്‍ നിന്ന് പുറത്താക്കപ്പെടേണ്ട ഒരാളല്ല. നല്ല ഭാവിയുള്ള ഒരാളാണ്. മനസിലാകും. ഇതൊക്കെ ഒരു പ്രായത്തിന്റെ പ്രശ്നങ്ങളാണ്.’ മനോരമയുടെ നേരെ ചൊവ്വേയില്‍ ജീത്തു ജോസഫ് പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...