Connect with us

ചില ഫേമസ് റിവ്യൂവേഴ്സ് പോലും അ‌തിൽ പരാജയപ്പെട്ടു.; ദൃശ്യം 2 ത്രില്ലറായി തോന്നുന്നത് ഓരോരുത്തരുടെ കാഴ്ചപ്പാട് കൊണ്ടാണ്; ജീത്തു ജോസഫ് !

Movies

ചില ഫേമസ് റിവ്യൂവേഴ്സ് പോലും അ‌തിൽ പരാജയപ്പെട്ടു.; ദൃശ്യം 2 ത്രില്ലറായി തോന്നുന്നത് ഓരോരുത്തരുടെ കാഴ്ചപ്പാട് കൊണ്ടാണ്; ജീത്തു ജോസഫ് !

ചില ഫേമസ് റിവ്യൂവേഴ്സ് പോലും അ‌തിൽ പരാജയപ്പെട്ടു.; ദൃശ്യം 2 ത്രില്ലറായി തോന്നുന്നത് ഓരോരുത്തരുടെ കാഴ്ചപ്പാട് കൊണ്ടാണ്; ജീത്തു ജോസഫ് !

മലയാള സിനിമയിലെ ത്രില്ലറുകളുടെ ഉടയതമ്പുരാനാണ് ജീത്തു ജോസഫ്. ഒന്നരപ്പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ ത്രില്ലർ‌ സിനിമകൾക്കു പുതിയ ഭാവുകത്വം നൽകി നിറഞ്ഞു നിൽക്കുന്ന അസാമാന്യ പ്രതിഭ. ആസിഫ് അലി നായകനായ കൂമനാണ് ജീത്തുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ സിനിമ.ദൃശ്യം സീരിസിലെ രണ്ട് ചിത്രങ്ങളും ജീത്തുവിന്റെ മാസ്റ്റർ പീസ് ത്രില്ലറുകളെന്നാണ് ആരാധകർ പറയാറുള്ളത്. എന്നാലിപ്പോൾ താൻ ചെയ്ത ദൃശ്യം ത്രില്ലറല്ല ഫാമിലി ഡ്രാമയായിട്ടാണ് എടുത്തതെന്നാണ് ജീത്തു ജോസഫ് പറ‌യുന്നത്.

തന്റെ കാഴ്ചപ്പാടിൽ താൻ ആദ്യം ചെയ്ത ത്രില്ലർ മെമ്മറീസും എന്റെ രണ്ടാമത്തെ ത്രില്ലർ കൂമനുമാണെന്നാണ് ജീത്തു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘ദൃശ്യത്തിനെ ഒരിക്കലും ഞാൻ ത്രില്ലറായി കണ്ടിട്ടില്ല.”അതൊരു ഫാമിലി ഡ്രാമയാണ്. മെമ്മറീസ് ഒക്കെയാണ് ത്രില്ലർ. 12ത്ത് മാൻ ഒരു ഇൻവസ്റ്റി​ഗേഷൻ ത്രില്ലറാണ്. അ​ഗത ക്രിസ്റ്റി, ഷെർലക് ഹോംസ് കഥകൾപോലെ വേറൊരു പാറ്റേണാണ് 12ത്ത് മാൻ. പിന്നെ ഊഴം ഒരു ആക്ഷൻ സിനിമയാണ്.’

‘അങ്ങനെ നോക്കുമ്പോൾ ത്രില്ലർ ശരിക്കും മെമ്മറീസാണ്. ദൃശ്യം 2 ത്രില്ലറായി തോന്നുന്നത് ഓരോരുത്തരുടെ കാഴ്ചപ്പാട് കൊണ്ടാണ്. പിന്നെ ആളുകൾ ഫാമിലി ത്രില്ലറെന്ന് അതിനെ വിശേഷിപ്പിച്ചപ്പോൾ വഴങ്ങി കൊടുത്തുവെന്ന് മാത്രം. ശുദ്ധമായ ത്രില്ലർ മെമ്മറീസ് തന്നെയാണ്.’ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. തുടർന്നും അങ്ങനെ തന്നെയായിരിക്കും മറ്റുള്ളവർക്ക് അഭിപ്രായവ്യത്യാസമുള്ളത് എന്നെ ബാധിക്കില്ല. ത്രില്ലറിന് ഒരു ഡെഫനിഷൻ ഒന്നും ഇല്ല.’

‘ഒരു സീരിയൽ കില്ലർ, അയാൾ ചെയ്ത കൊലപാതകങ്ങൾ, അതിന് പിന്നാലെ നടക്കുന്ന പൊലീസ് അന്വേഷണങ്ങൾ എന്നിവയെയാണ് ഞാൻ ത്രില്ലറായി പരി​ഗണിക്കുന്നത്. അതൊരു വേറെ മൂഡാണ്.’
ഞാൻ ഫാമിലി ഡ്രാമ എന്ന തരത്തിൽ എടുത്ത സിനിമ ആളുകൾ ത്രില്ലറായി സ്വീകരിച്ചപ്പോൾ എനിക്ക് വിഷമം തോന്നിയില്ല. സിനിമയ്ക്ക് പോസിറ്റീവ് റിവ്യുവാണല്ലോ ലഭിച്ചത്. 12ത്ത് മാന്റെ ജോണർ ചിലർക്ക് മനസിലായി. പക്ഷെ ചില ഫേമസ് റിവ്യൂവേഴ്സ് പോലും അ‌തിൽ പരാജയപ്പെട്ടു.’

‘അതിൽ ഞാൻ ആശ്ചര്യപ്പെട്ടു. ഇതെല്ലാം കൊണ്ടാണ് കൂമൻ എന്റെ രണ്ടാമത്തെ ത്രില്ലർ സിനിമയാണെന്ന് ഞാൻ വിശേഷിപ്പിച്ചത്’ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം പിറന്ന ശേഷമാണ് ജീത്തു ജോസഫ് സിനിമകൾ മലയാളികൾ വീണ്ടും വീണ്ടും കാണാൻ തുടങ്ങിയത്.അതിന് മുമ്പ് ജീത്തുവിലെ സംവിധായകന് മലയാളിക്കിടയിൽ അത്ര പോപ്പുലാരിറ്റി ഉണ്ടായിരുന്നില്ല. കൂമനിൽ ആസിഫ് അലിയെ നായകനായി ജീത്തു ജോസഫ് കാസ്റ്റ് ചെയ്തപ്പോഴും ആളുകൾ അതിശയിച്ചിരുന്നു.

സുരേഷ് ​ഗോപി, ദിലീപ്, പൃഥ്വിരാജ്, മോഹൻലാൽ എന്നിങ്ങനെയുള്ള വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്തിട്ടുള്ള വ്യക്തി എന്തിന് ആസിഫ് അലിയെ കാസ്റ്റ് ചെയ്തുവെന്നതായിരുന്നു ആളുകളെ അതിശയിപ്പിച്ചത്. ശേഷം കൂമൻ റിലീസ് ചെയ്തപ്പോൾ ആസിഫ് അലിയാണ് ആ കഥാപാത്രത്തോട് ഏറ്റവും കൂടുതൽ യോജിക്കുന്നതെന്ന് സിനിമാ പ്രേമികൾ തന്നെ തിരുത്തി പറഞ്ഞു.

മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെ.ആര്‍ കൃഷ്ണകുമാറാണ് കൂമന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
രണ്‍ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സൺ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.

Continue Reading
You may also like...

More in Movies

Trending

Recent

To Top