Bollywood
ജയ ബച്ചന് പൊതുവിടങ്ങളില്‍ കാണിക്കുന്ന ദേഷ്യത്തിന് കാരണമുണ്ട്, തനിക്ക് ക്ലോസ്ട്രോഫോബിയ ആണെന്ന് നടി
ജയ ബച്ചന് പൊതുവിടങ്ങളില്‍ കാണിക്കുന്ന ദേഷ്യത്തിന് കാരണമുണ്ട്, തനിക്ക് ക്ലോസ്ട്രോഫോബിയ ആണെന്ന് നടി
ബച്ചന് കുടുംബത്തിലെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. ഇവരുടേതായി പുറത്തെത്താറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അമിതാഭ് ബച്ചനാകട്ടെ, തന്റെ 83ാം വയസിലും അഭിനയ രംഗത്ത് സജീവമാണ്. ജയ ബച്ചന് സിനിമയില്‍ നിന്ന് മാറി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ നല്‍കിയിട്ട് ഏറെ നാളുകളായി. അതേസമയം കഴിഞ്ഞ വര്‍ഷം റോക്കി ഓര് റാണി കി പ്രേം കഹാനി എന്ന സിനിമയില്‍ ജയ ശ്രദ്ധേയ വേഷം ചെയ്തു. 1973 ലാണ് ജയ ബച്ചനും അമിതാഭ് ബച്ചനും വിവാഹിതരാകുന്നത്.
വിവാഹത്തിന് മുമ്പ് തിരക്കേറിയ നടിയായിരുന്നു ജയ ബച്ചന്. വിവാഹ ശേഷം കരിയറില്‍ നിന്ന് മാറി നിന്ന ജയ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നല്കി. മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും കൂടുതലും അമ്മയുടെ സാമീപ്യത്തിലാണ് വളര്‍ന്നത്. സിനിമാ തിരക്കുകള്‍ കാരണന്‍ം കുട്ടിക്കാലത്ത് അച്ഛനെ കാണാന്‍ പോലും പലപ്പോഴും സാധിച്ചിട്ടില്ലെന്ന് അഭിഷേക് മുമ്പൊരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ബച്ചന് കുടുംബാംഗങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങാറ് ജയ ബച്ചനാണ്.
ജയയുടെ മുന്‍ കോപമാണ് ഇതിന് കാരണം. പാപ്പരാസി മാധ്യമങ്ങളുമായി മിക്കപ്പോഴും ജയ ബച്ചന് വഴക്കിടാറുണ്ട്. തന്റെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്നെന്നാണ് ജയ ബച്ചന്റെ ആരോപണം. എന്നാല്‍ ജയ ബച്ചന്റെ സംസാരവും പെരുമാറ്റവും ഫോട്ടോഗ്രാഫര്‍മാരെ അവഹേളിക്കുന്നത് പോലെയാണെന്ന് വിമര്‍ശകര്‍ പറയുന്നു. പൊതുവിടങ്ങളില്‍ വെച്ച് ദേഷ്യപ്പെടുന്ന ജയ ബച്ചന്റെ ഒന്നിലേറെ വീഡിയോകള്‍ ഇന്റര്‍നെറ്റിലുണ്ട്.
ജയ ബച്ചനില്‍ നിന്ന് വ്യത്യസ്തമാണ് ബച്ചന് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ പൊതുവിടങ്ങളില്‍ പെരുമാറുന്ന രീതി. അപൂര്‍വമായി മാത്രമേ അമിതാഭിനെയോ അഭിഷേകിനെയോ ഐശ്വര്യ റായിയെയോ ക്യാമറകള്‍ക്ക് മുന്നില്‍ ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളൂ. ജയ ബച്ചന്റെ ദേഷ്യമാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ജയ ബച്ചന് പൊതുവിടങ്ങളില്‍ കാണിക്കുന്ന ദേഷ്യത്തിന് കാരണമുണ്ടെന്ന് ആരാധകര്‍ പറയുന്നു.
ജയയുടെ പഴയ അഭിമുഖങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാദം. തനിക്ക് ക്ലോസ്ട്രോഫോബിയ ഉണ്ടെന്ന് കുടുംബ സമേതം പങ്കെടുത്ത ഒരു അഭിമുഖത്തില്‍ ജയ ബച്ചന് പറഞ്ഞിരുന്നു. അന്ന് ഇത് കേട്ട അമിതാഭ് ബച്ചനും അഭിഷേകും ചിരിച്ച് തള്ളുകയാണുണ്ടായത്. അടുത്ത കാലത്ത് കൊച്ചുമകളുമായുള്ള പോഡ്കാസ്റ്റിലും ജയ ബച്ചന് പൊതുവിടങ്ങളില്‍ താന്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പാപ്പരാസികള്‍ ചുറ്റും കൂടുമ്പോള്‍ തനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നെന്ന് ജയ ബച്ചന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പോഡ്കാസ്റ്റില്‍ മകള്‍ ശ്വേത ബച്ചന് ഇതിനെ തമാശയായാണ് കണ്ടത്. ജയ ബച്ചന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കുടുംബം ഗൗരവമായി കാണേണ്ടതുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം വരുന്നുണ്ട്. വിവാഹ ജീവിതത്തിലേക്ക് കടന്ന നാള് മുതല്‍ ജയയുടെ കുടുംബത്തിന് പിന്നാലെ ഗോസിപ്പുകളുണ്ട്. അതിനാല്‍ തന്നെ പാപ്പരാസികളോട് നടിക്ക് നീരസവുമുണ്ട്. അടുത്തിടെ പോലും ബച്ചന് കുടുംബത്തെക്കുറിച്ച് ചില അഭ്യൂഹങ്ങള്‍ പരന്നു. അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യ റായ്ക്ക് അസ്വാരസ്യം ഉണ്ടെന്നായിരുന്നു ഗോസിപ്പ്. മാസങ്ങള്‍ക്ക് ശേഷമാണ് ഈ അഭ്യൂഹങ്ങള്‍ കെട്ടടങ്ങിയത്.
ജയാ ബച്ചനും സഹോദരി ശ്വേതയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ഐശ്വര്യ ബച്ചന് കുടുംബത്തില്‍ നിന്നും പുറത്തായതായുള്ള ചില റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു. അമിതാഭ് ബച്ചനടക്കം മരുമകളില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുകയാണെന്നാണ് പൊതുഇടങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും ഇവരുടെ ഇടപെടലുകള്‍ കണ്ട് ആരാധകര്‍ പറയുന്നത്.
ഇതെല്ലാം കാരണം ഇവരുടെ വിവാഹമോചനത്തിലേക്കാണ് സോഷ്യല്‍ മീഡിയ വിരല്‍ചൂണ്ടുന്നത്. ഇതിനിടെ വേര്പിരിഞ്ഞാല് അഭിഷേക് ഐശ്വര്യയ്ക്ക് എത്ര രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്. അഭിഷേക് ബച്ചനേക്കാള്‍ ആസ്തിയുള്ള ആളാണ് ഐശ്വര്യ റായ്. അതുകൊണ്ട് തന്നെ വിവാഹമോചിതരായാലും ചിലപ്പോള്‍ ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു കൂട്ടര് പറയുന്നത്.
ആത്മാഭിമാനമുള്ള സ്ത്രീകള്‍ വിവാഹമോചനത്തില്‍ ഭര്‍ത്താവില്‍ നിന്ന് നഷ്ടപരിഹാര തുക വാങ്ങാറില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മുന്‍പ് സെലിബ്രിറ്റികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള എല്ലാ വിവാഹമോചനങ്ങളിലും നഷ്ടപരിഹാരം വാങ്ങുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു. അങ്ങനെയെങ്കില്‍ അഭിഷേക് ഐശ്വര്യ റായിക്ക് എത്ര തുക നല്‍കേണ്ടി വരുമെന്ന് ആരാധകര്‍ കണക്ക് കൂട്ടുന്നു. ഐശ്വര്യ റായിയുടെ ആസ്തി 750 കോടി രൂപയിലധികമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
