Connect with us

ജീവിതത്തില്‍ നഷ്ടമായ വര്‍ണങ്ങള്‍ 100 മടങ്ങായി തിരികെ തരും നിനക്കായി ഞാൻ ഏതറ്റംവരെയും പോകും ; സുകേഷ് ചന്ദ്രശേഖർ

News

ജീവിതത്തില്‍ നഷ്ടമായ വര്‍ണങ്ങള്‍ 100 മടങ്ങായി തിരികെ തരും നിനക്കായി ഞാൻ ഏതറ്റംവരെയും പോകും ; സുകേഷ് ചന്ദ്രശേഖർ

ജീവിതത്തില്‍ നഷ്ടമായ വര്‍ണങ്ങള്‍ 100 മടങ്ങായി തിരികെ തരും നിനക്കായി ഞാൻ ഏതറ്റംവരെയും പോകും ; സുകേഷ് ചന്ദ്രശേഖർ

പ്രമുഖ വ്യവസായികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജാക്വിലിൻ ഫെർണാണ്ടസിന് എഴുതിയ പ്രേമ ലേഖനം പുറത്ത്. വിവിധ മാധ്യമങ്ങള്‍ക്കാണ് സുകേഷ് ഈ കത്ത് അയച്ചു നല്‍കിയത്.
ഡല്‍ഹിയിലെ മണ്ഡോലി ജയിലില്‍ നിന്നും മാദ്ധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ അഭിസംബോധന ചെയ്ത് അയച്ച കത്തിലാണ് സുകാഷ് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനുള്ള സന്ദേശവും എഴുതിയത്.

തന്റെ ഭാഗത്ത്‌നിന്ന് വാര്‍ത്ത കൃത്യമായി പ്രസിദ്ധീകരിക്കുന്നതിന് എല്ലാ മാധ്യമങ്ങളോടും സമൂഹമാധ്യമ പേജുകളോടും സുകാഷ് നന്ദി പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ശത്രുക്കള്‍ക്കും എല്ലാം അഭിസംബോധന ചെയ്താണ് സുകാഷ് കത്തെഴുതിയിരിക്കുന്നത്.
നടിയുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന കത്തില്‍ ഹോളി ആശംസിച്ച ശേഷം ജീവിതത്തില്‍ നഷ്ടമായ വര്‍ണങ്ങള്‍ 100 മടങ്ങായി തിരികെ തരുമെന്നും നടിയ്ക്കായി താന്‍ ഏതറ്റംവരെയും പോകുമെന്നും സുകേഷ് കുറിക്കുന്നു.

ഏറ്റവും അദ്ഭുതപ്പെടുത്തിയ, എന്‍റെ എവര്‍ ബ്യൂട്ടിയായ ജാക്വലിനും ഞാൻ ഹോളി ആശംസിക്കുന്നു. നിറങ്ങളുടെ ഉത്സവമായ ഈ ദിനത്തിൽ, മാഞ്ഞുപോയതോ അപ്രത്യക്ഷമായതോ ആയ നിറങ്ങൾ 100 മടങ്ങ് ഞാന്‍ നിനക്ക് തിരികെ കൊണ്ടുതരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. . ഈ വർഷം ഞാന്‍ അത് ഉറപ്പാക്കും, അത് എന്റെ ഉത്തരവാദിത്തമാണ്. നിനക്കറിയാം ഞാന്‍ നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകുമെന്ന്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” സുകേഷ് ചന്ദ്രശേഖര്‍ തന്‍റെ കത്തില്‍ എഴുതി.

അടുത്തിടെ ദില്ലിയെ മണ്ഡോലി ജയിലിനുള്ളിൽ നിന്നുള്ള സുകേഷിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു. ഇയാളുടെ സെല്ലില്‍ അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിൽ ജയില്‍ അധികൃതര്‍ ലക്ഷക്കണക്കിന് രൂപയാണ് പിടിച്ചെടുത്തത്.

സുകേഷിനെതിരെ ചുമത്തിയ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസിനേയും നോറ ഫത്തേഹിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. മുൻ റിലിഗെയർ പ്രൊമോട്ടർ മൽവീന്ദർ സിങ്ങിന്റെ ഭാര്യയെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട പുതിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ മാസം അവസാനം സുകേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു.

More in News

Trending

Recent

To Top