Connect with us

ബിഗ് ബോസ് ഷോയ്‌ക്കെതിരെ ഹർജി; നിയമവിരുദ്ധതയുണ്ടെങ്കിൽ സംപ്രേഷണം തടയാമെന്ന് ഹൈക്കോടതി!!!

Malayalam

ബിഗ് ബോസ് ഷോയ്‌ക്കെതിരെ ഹർജി; നിയമവിരുദ്ധതയുണ്ടെങ്കിൽ സംപ്രേഷണം തടയാമെന്ന് ഹൈക്കോടതി!!!

ബിഗ് ബോസ് ഷോയ്‌ക്കെതിരെ ഹർജി; നിയമവിരുദ്ധതയുണ്ടെങ്കിൽ സംപ്രേഷണം തടയാമെന്ന് ഹൈക്കോടതി!!!

ചുരുങ്ങിയ സീസണുകൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ ടിവി ഷോയാണ് ബിഗ് ബോസ്. നിലവിൽ ആറാം സീസണിലേക്ക് കടന്നിരിക്കുന്ന ബിഗ് ബോസ് മലയാളം നിരവധി തവണ പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ഷോയ്ക്ക് അകത്ത് നടത്തിയ പരാമർശങ്ങളുടെ പേരിൽ പുറത്ത് മത്സരാർത്ഥികളുടെ പേരിൽ പൊലീസ് കേസ് വരെ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഷോയ്ക്ക് എതിരെ ഒരു അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് ആയിരുന്നു ബിഗ് ബോസ് നിരോധിക്കണമെന്ന പരാതിയുമായി രംഗത്ത് വന്നിരുന്നത്. അസി റോക്കി സിജോയെ മർദ്ദിച്ച രംഗം സംപ്രേക്ഷണം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്റെ പരാതി.

ഇപ്പോഴിതാ ആരാധകരെയെല്ലാം ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിൽ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെപ്പിക്കാമെന്ന് ഹൈക്കോടതി. സംപ്രേക്ഷണ ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കിൽ ഉടനടി പരിഹരിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ.

നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടിയുടെ സംപ്രേഷണം തടയണം.മോഹൻലാലിനും ഡിസ്‌നി ഹോട്ട് സ്റ്റാറിനും എൻഡമോൾ ഷൈനിനും നോട്ടീസ് നൽകി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

നിയമവിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെപ്പിക്കാമെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം എ അബ്ദുൾ ഹഖിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രശ്‌നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ശാരീരിക പീഡനം ഇന്ത്യൻ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്.

1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്റ്റ്, 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. 1995ലെ ടെലിവിഷൻ നെറ്റ്‌വർക്കുകൾ (റെഗുലേഷൻ) നിയമപ്രകാരം അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

ആക്രമണം സംപ്രേക്ഷണം ചെയ്യുന്നതിനും നിരോധനമുണ്ട്. ഇത്തരത്തിലുള്ള പരിപാടികൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. തുടർന്നാണ് വിഷയം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച് കോടതി കേന്ദ്ര സർക്കാരിനോട് നടപടി സ്വീകരിക്കാൻ നിർേദശിച്ചത്. ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 320, 325 വകുപ്പുകൾ പ്രകാരം അസി റോക്കിയുടെ പ്രവർത്തനങ്ങൾ കുറ്റകരമായ നടപടിയാണെന്നും മാത്രവുമല്ല ഈ മർദ്ദന രംഗങ്ങൾ സംപ്രേക്ഷണം ചെയ്തലിലൂടെ ഏഷ്യാനെറ്റ് ചാനൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകൾ (റെഗുലേഷൻ) ആക്‌ട് – 1995, ദി സിനിമാറ്റോഗ്രാഫ് ആക്‌ട് – 1952 എന്നിവയിൽ പറഞ്ഞിരിക്കുന്ന പ്രോഗ്രാം കോഡിൻ്റെ ലംഘിക്കുകയും ചെയ്തിരുന്നു എന്നും കൂടാതെ, ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രമോഷന് വേണ്ടി ഏഷ്യാനെറ്റ് പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ആരോപണവിധേയമായ ഇത്തരം നിയമ ലംഘനങ്ങളിൽ പ്രോഗ്രാമിൻ്റെ അവതാരകനും ചലച്ചിത്ര നടനുമായ മോഹൻലാലിൻ്റെ പങ്കാളിത്തവും വളരെ പ്രധാനമാണെന്നും. കുട്ടികൾ ഉൾപ്പെടെ വിവിധ പ്രായത്തിലുള്ള വ്യക്തികൾ കാണുന്ന ഒരു ടെലിവിഷൻ എന്ന നിലയിൽ അത്തരം വിവാദപരമായ ഉള്ളടക്കത്തിൻ്റെ നിർമ്മാണവും സംപ്രേക്ഷണവും സാധാരണ പ്രേക്ഷകർക്ക് അനുയോജ്യമായ കാര്യമല്ലെന്നും പരാതിയിൽ ആദർശ് ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സാഹചര്യത്തിൽ എൻഡെമോൾ ഷൈൻ ഇന്ത്യയ്ക്കും ബനിജയ്ക്കും എതിരെ നിയമവിരുദ്ധമായ ഉള്ളടക്കം നിർമ്മിക്കുന്നതിൽ പങ്കാളികളായതിന് ഉചിതമായ നിയമനടപടി സ്വീകരിക്കാൻ അധികാരികളോട് ആദർശ് ആവശ്യപ്പെട്ടത്. പരിപാടി സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ്, മാതൃ കമ്പനിയായ ഡിസ്നി സ്റ്റാർ, അവതാരകൻ മോഹൻലാൽ അസി റോക്കി എന്നിവർക്കെതിരേയും നടപടി വേണെമെന്നും ആവശ്യപ്പെട്ടിരുന്നു.

പ്രോഗ്രാം തന്നെ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കഴിഞ്ഞ ദിവസം ആദർശ് പരാതി നൽകിയിയത്. ഈ പ്രോഗ്രാം ഇനി സംപ്രേക്ഷണം ചെയ്യാൻ പാടില്ല. വലിയ നിയമ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഏത് വലിയ ഗ്രൂപ്പാണ് ഇതിന് പിന്നിൽ എന്ന് പറഞ്ഞിട്ടും കാര്യമില്ല. നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം.

ആര് നിയമവിരുദ്ധത നടപടി സ്വീകരിച്ചാലും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ബോസ് എന്നല്ല, ഒരു ടിവി പ്രോഗ്രാമും കാണാൻ സമയം കിട്ടാത്ത വ്യക്തിയാണ് ഞാൻ. ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞിട്ടാണ് ഞാൻ ഈ സംഭവത്തെക്കുറിച്ച് അറിയുന്നത്. എവിടെയാണ് ഈ പരിപാടി നടക്കുന്നത് എന്ന് അറിയാത്തതുകൊണ്ട് ഏത് പൊലീസ് സ്റ്റേഷന്റെ പരിതിയിലാണ് വരുന്നതെന്ന് അറിയില്ല. അതുകൊണ്ടാണ് ഡിജിപിക്ക് പരാതി നൽകിയത്. സിജോ പരാതി നൽകാത്തത് ഈ പരാതിയെ ബാധിക്കുന്ന കാര്യം അല്ലെന്നും ആദർശ് എസ് ചൂണ്ടിക്കാട്ടുന്നു.

More in Malayalam

Trending