Actor
തന്റെ പേര് പറയുമെന്ന് വിചാരിച്ച് ദിലീപ് കാവ്യയോട് ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചു!; പക്ഷേ കാവ്യ പറഞ്ഞത് ആ സൂപ്പര്‍ നടന്റെ പേര്!; ദിലീപ് അത് പ്രതീക്ഷിച്ചിരുന്നില്ല!; ലാല്‍ ജോസ് പറയുന്നു
തന്റെ പേര് പറയുമെന്ന് വിചാരിച്ച് ദിലീപ് കാവ്യയോട് ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചു!; പക്ഷേ കാവ്യ പറഞ്ഞത് ആ സൂപ്പര്‍ നടന്റെ പേര്!; ദിലീപ് അത് പ്രതീക്ഷിച്ചിരുന്നില്ല!; ലാല്‍ ജോസ് പറയുന്നു
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകളും ദിലീപിനും കാവ്യയ്ക്കും എതിരെ നടന്നിരുന്നു. അപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.
ദിലീപ്, കാവ്യ കൂട്ടു കെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിട്ടുണ്ട്. കാവ്യ ആദ്യമായി നായിക ആയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് ആയിരുന്നു നായകന്‍. മീശ മാധവന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ്, കാവ്യ ജോഡി തരംഗമായത്. ലാല്‍ ജോസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ലയണ്‍, കൊച്ചിരാജാവ് തുടങ്ങി നിരവധി സിനിമകളില്‍ കാവ്യയും ദിലീപും നായകനും നായികയുമായി.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു ഇരുവരുടെയും. നടി മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.
മുമ്പൊരിക്കല്‍ ചന്ദ്രനുദിക്കുന്ന ദിക്കിന്റെ സെറ്റില്‍ നടന്ന രസകരമായൊരു സംഭവം ലാല്‍ ജോസ് പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആ കാലത്ത് കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ രംഗത്ത് വരികയും വലിയ താരമാവുകയും ചെയ്തു. കുഞ്ചാക്കോ ബോബന്‍ ഉദയ കുടുംബത്തില്‍ നിന്നും വരുന്ന സുന്ദരനായ യുവാവ്. ആദ്യ സിനിമ സൂപ്പര്‍ ഹിറ്റ്. ആ കാലത്ത് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെയും യുവതികളുടെയുമൊക്കെ സ്വപ്ന കാമുകന്‍ കുഞ്ചാക്കോ ബോബനായിരുന്നു’.
‘കുഞ്ചാക്കോ ബോബന്റെ അതേ പ്രായത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത് കൊണ്ടിരുന്നത് ആ സമയത്ത് ദിലീപാണ്. കുഞ്ചാക്കോ ബോബന്റെ വരവോടെ ദിലീപിന്റെ പ്രഭ അല്‍പ്പം മങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. ഒരിക്കല്‍ നിനക്ക് മലയാള സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള നായകനാരാണെന്ന് കാവ്യാ മാധവനോട് ദിലീപ് ചോദിച്ചു’.
‘മോഹന്‍ലാല്‍, മമ്മൂട്ടി എന്ന് പറഞ്ഞ് പിന്നെ തന്റെ പേര് പറയുമെന്ന് വിചാരിച്ചാണ് ചോദിക്കുന്നത്. അവള്‍ വളരെ നിഷ്‌കളങ്കമായി പറഞ്ഞു കുഞ്ചാക്കോ ബോബനെന്ന്. ഞങ്ങള്‍ അത് പറഞ്ഞ് ദിലീപിനെ കളിയാക്കുമായിരുന്നു. വല്ല കാര്യമുണ്ടോ ഞാന്‍ ഒരു പുതുമുഖ നായികയുടെ കൂടെ സ്‌ട്രെയ്ന്‍ ചെയ്ത് അഭിനയിക്കുകയാണ് എന്നിട്ട് അവള്‍ക്കിഷ്ടം കുഞ്ചാക്കോ ബോബനെയാണെന്ന് പറഞ്ഞ് ദിലീപും കളിയാക്കുമായിരുന്നു’.
‘ചന്ദ്രനുദിക്കുന്ന ദിക്കെന്ന സിനിമയ്ക്ക് തിയേറ്ററില്‍ നേരിടേണ്ടി വന്നത് എന്റെ ഗുരുനാഥനായ കമല്‍ സാറിന്റെ നിറം എന്ന സിനിമയെയാണ്. നിറത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തി പ്രാവിലെ അതേ ടീം. ആഴ്ചകള്‍ മുമ്പ് നിറം റിലീസ് ചെയ്തു. സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു’.
‘ആ സമയത്താണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഇറങ്ങുന്നത്. ആ സിനിമയിലാണ് ദിലീപ് ഒരു റിയല്‍ ഹീറോ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഫൈറ്റ്, ആക്ഷന്‍, ഡാന്‍സ്, സെന്റിമെന്റല്‍, അത്യാവശ്യം ഹ്യൂമര്‍. പക്ഷെ ഒരു സിനിമ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കവെ വരുന്ന സിനിമ നിഷ്പ്രഭമായിപ്പോവും അത് തന്നെ ചന്ദ്രനുദിക്കുന്ന ദിക്കിനും സംഭവിച്ചു. പടം കണ്ട ആളുകള്‍ക്കൊക്കെ ഇഷ്ടമായി. പക്ഷെ തിയേറ്ററില്‍ നിറത്തിനൊപ്പം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അതൊരു നഷ്ടം വന്ന സിനിമയായിരുന്നില്ല’ പക്ഷെ നിര്‍മാതാക്കള്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും ലാല്‍ ജോസ് ഓര്‍ത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കാവ്യയും ദിലീപും ഒന്നിച്ച് ശബരി സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. കണ്ണില്‍ കണ്ണില്‍ നോക്കിയും, പ്രണയത്തോടെയും സംരക്ഷണത്തോടെയും കാവ്യയെ ചേര്‍ത്ത് പിടിച്ച ദിലീപിനെ ചിത്രങ്ങളില്‍ കാണാം. ഇവരിപ്പോഴും പരിസരം മറന്ന് പ്രണയിച്ചുകൊണ്ടിരിക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇവരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായിരുന്നു. ഇതിനിടയില്‍ നടത്തിയ പ്രസംഗത്തില്‍ ഒപ്പമെത്തിയ കാവ്യയ്ക്ക് ‘പാര പണിയാനും’ ദിലീപ് മടിച്ചില്ല. ആശംസ പ്രസംഗം നടത്തുന്നതിനിടെയാണ് ദിലീപ് തന്റെ തനതുശൈലിയില്‍ ഭാര്യ കാവ്യയ്ക്ക് രസകരമായൊരു ‘പണി’ കൊടുത്തത്. കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ അധികം നീട്ടുന്നില്ല എന്നാണ് പ്രസംഗത്തിനൊടുവില്‍ ദിലീപ് പറഞ്ഞത്.
സ്‌കൂളില്‍ വെറുതെ വന്നാല്‍ മതി, സംസാരിക്കേണ്ടി വരില്ല എന്നുപറഞ്ഞ് കൊണ്ടുവന്നിട്ട് ഒടുവില്‍ ഭര്‍ത്താവ് തന്നെ പാര പണിഞ്ഞു എന്നായി കാവ്യ. പണ്ടൊക്കെ പ്രസംഗിക്കുമ്പോള്‍ എന്തെങ്കിലും പറഞ്ഞു പോകാമായിരുന്നു. പക്ഷേ ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് ട്രോള്‍ ആയി വരും അതുകൊണ്ടു മിണ്ടാതെ ഇരിക്കുന്നതാണ് നല്ലതെന്നും കാവ്യ പറഞ്ഞു. കാവ്യയെയും നിറഞ്ഞ കൈയ്യടിയോടെയാണ് വേദിയിലിരുന്ന കാണികള്‍ സ്വീകരിച്ചത്.
