Connect with us

റോബിന് വേണ്ടി ചീത്ത വിളിക്കാന്‍ 250 പേര്‍ അംഗങ്ങളായ ഒരു വാട്‌സ് ആപ് ഗ്രൂപ്പുണ്ട്, ആരതിയുമായുള്ള പടം എടുപ്പിച്ചതിന് പിന്നില്‍…; വെളിപ്പെടുത്തലുമായി ശാലു പേയാട്

News

റോബിന് വേണ്ടി ചീത്ത വിളിക്കാന്‍ 250 പേര്‍ അംഗങ്ങളായ ഒരു വാട്‌സ് ആപ് ഗ്രൂപ്പുണ്ട്, ആരതിയുമായുള്ള പടം എടുപ്പിച്ചതിന് പിന്നില്‍…; വെളിപ്പെടുത്തലുമായി ശാലു പേയാട്

റോബിന് വേണ്ടി ചീത്ത വിളിക്കാന്‍ 250 പേര്‍ അംഗങ്ങളായ ഒരു വാട്‌സ് ആപ് ഗ്രൂപ്പുണ്ട്, ആരതിയുമായുള്ള പടം എടുപ്പിച്ചതിന് പിന്നില്‍…; വെളിപ്പെടുത്തലുമായി ശാലു പേയാട്

നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ് മലയാളം. സീസണ്‍ 4 ല്‍ നിരവധി ആരാധകരുള്ള താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ റോബിന്‍ രാധാകൃഷ്ണന്‍ പണം കൊടുത്ത് പിആര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയുകയാണ് സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട്. റോബിന് വേണ്ടി ചീത്ത വിളിക്കാന്‍ 250 പേര്‍ അംഗങ്ങളായ ഒരു വാട്‌സ് ആപ് ഗ്രൂപ്പുണ്ടെന്നും ശാലു പേയാട് വെളിപ്പെടുത്തി.

‘തിരുവനന്തപുരത്ത് ഗോകുലം പാര്‍ക്കില്‍ വെച്ച് ദില്‍ഷയും റോബിനും കണ്ടു. അന്ന് ഉച്ചക്കാണ് ഇവരും തമ്മില്‍ പിണങ്ങുന്നത്, എന്താണ് പ്രശ്‌നമെന്ന് അറിയില്ല, പക്ഷേ ആ ബന്ധം അവസാനിക്കുന്നത് അന്നാണ്. അന്ന് പ്രൊഡഷക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുമായി ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു. റോബിന് എപ്പോഴും ഹൈപ്പ് കൊടുത്ത് കൊണ്ടിരിക്കണം. ഉണ്ടയില്ലാത്ത തോക്കെടുത്ത് വെടിവെയ്ക്കുകയാണ്. സത്യത്തില്‍ അങ്ങനെയൊരു സംഭവമേ ഇല്ല. അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയെ കണ്ടു. ഹൈപ്പ് കൊടുക്കാനാണ് ബാദുക്കയെ കാണാന്‍ വന്നത്’.

അന്ന് വൈകീട്ട് മാറ്റിനിയിടെ ഒരു അഭിമുഖം സെറ്റ് ചെയ്തിരുന്നു. ആ അഭിമുഖം എടുക്കാനാണ് ആരതി പൊടി വന്നത്. ഉച്ചയ്ക്ക് അവിടെ കട്ടാകുകയും വൈകീട്ട് ഹീറോയിസം കാണിക്കുകയും വേണം, അതിന് വേണ്ടി എന്നെ കൊണ്ടാണ് ആരതിയുമായുള്ള പടം എടുപ്പിച്ചത്. ആരതിയുമായി ഫോട്ടോ എടുക്കണം എന്ന് പറയുകയായിരുന്നു. പിറ്റേന്ന് തൊട്ട് സ്‌റ്റോറി മാറി. ഇവന്‍ തന്നെയാണ് പറയുന്നത് ലോക്ക് ചെയ്തിടണമെന്ന്. ഞാന്‍ മുതലയുടെ വായില്‍ തലകൊണ്ട് വെച്ചത് പോലെ അവന്റെ അടുത്ത് കുടുങ്ങി കിടക്കുകയായിരുന്നു.

ആരവ് എന്ന പയ്യനുണ്ടായിരുന്നു. അവന്‍ റോബിനുമായി പിണങ്ങി. ആരവ് രണ്ട് ലക്ഷം ചോദിച്ചെന്ന് റോബിന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പക്ഷേ അവനെ ഒരുപാട് കാര്യങ്ങളില്‍ റോബിന്‍ കുടുക്കിയിട്ടുണ്ട്. റോബിന്‍ നമ്മുക്കെതിരായ പല ഓഡിയോകളും ഉണ്ടാക്കി വെച്ചിട്ടുണ്ട്. നമ്മള്‍ അവനെതിരെ തിരിയുമെന്ന് തോന്നിയാല്‍ ഇത് വെച്ച് ഭീഷണിപ്പെടുത്തും. റോബിന് ഇഷ്ടമില്ലാത്തവരെ നമ്മള്‍ ഇഷ്ടപ്പെടാന്‍ പാടില്ല, നമ്മള്‍ അവരെ ചീത്ത വിളിക്കണം എന്നൊക്കെയാണ്.

ഒരു സിനിമ പോലും അവന് കൊടുക്കാമെന്ന് ഞാനോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടില്ല. പക്ഷേ പടം ചെയ്യുമെന്ന് പറഞ്ഞിട്ട് ഇവന്‍ ഹൈപ്പ് കൊടുക്കും. വിജയ് സേതുപതിയുടെ മാനേജര്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഒരിക്കല്‍ എന്നെ വിളിച്ചു, റോബിന്‍ ഇത് കണ്ടപ്പോള്‍ ആരാണെന്ന് തിരിക്കി. വിജയ് സേതുപതിയുടെ മാനേജരാണെന്ന് പറഞ്ഞപ്പോള്‍ ചേട്ടാ ഞാന്‍ എന്നാ വിജയ് സേതുപതിയെ ഫോളോ ചെയ്യാം നമ്മുക്ക് പോയി കണ്ട് ഒരു ഫോട്ടോ ഇടാം, വെറുതെ ഒരു ഗുമ്മാവട്ടെയെന്ന് പറഞ്ഞു.

റോബിന് അതൊക്കെ ഒരു ഗുമ്മ്. പക്ഷേ എന്റെ ക്രെഡിബിലിറ്റിയെ ബാധിക്കും. ഇത്തരം സംഭവങ്ങളൊക്കെ ഉണ്ടായപ്പോള്‍ ചില ഫോട്ടോസൊക്കെ ഞാന്‍ ഡിലീറ്റ് ചെയ്തു മെല്ലെ വലിയാന്‍ തുടങ്ങി. കാരണം ഇനിയും കൂടുതല്‍ നില്‍ക്കുന്നത് പന്തിയല്ല തോന്നി. ഇവനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കൊറേ പിആര്‍ പിള്ളേര് ഉണ്ട്. 250 പേരുള്ള ഒരു ഗ്രൂപ്പൊക്കെ ഉണ്ട്. അവിടെ മെസേജ് ഇട്ട് കഴിഞ്ഞാല്‍ ചെന്ന് തള്ളക്ക് വിളിയും പിള്ളക്ക് വിളിയുമൊക്കെയാണ്.

കഴിഞ്ഞ ഡിസംബറോടെയാണ് ഞാന്‍ വലിഞ്ഞ് അണ്‍ഫോളോ ചെയ്തത്. ഇവന്‍ ഒരാളെ ഉപദ്രവിക്കാന്‍ നിന്ന് കഴിഞ്ഞാല്‍ അതിന്റെ അങ്ങേയറ്റം വരെ പോകുന്നുണ്ട്. അനുഭവസ്ഥരുണ്ട്. റിയാസ് ഒക്കെ അനുഭവിച്ചതാണ്. ഇവന്‍ ഓരോരുത്തരെ വിളിച്ച് അങ്ങ് തീര്‍ത്ത് കള എന്ന് പറഞ്ഞാല്‍ അവന്‍മാര്‍ കേറി അങ്ങ് നിരങ്ങും ഇതെല്ലാം പൈസ കൊടുത്ത് ചെയ്യിക്കുന്നതാണ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ളവയുണ്ട് എന്നും അദ്ദേഹം പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top