general
‘കച്ച ബദാ’ മിന് പിന്നാലെ അഭിനയത്തിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് വൈറല്‍ ഗായകന് ഭൂപന്‍ ബാട്യാകാര്‍; ഇനിയും അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്ന് താരം
‘കച്ച ബദാ’ മിന് പിന്നാലെ അഭിനയത്തിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് വൈറല്‍ ഗായകന് ഭൂപന്‍ ബാട്യാകാര്‍; ഇനിയും അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്ന് താരം
കച്ച ബദാം എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയ താരമാണ് ഭൂപന്‍ ബാട്യാകാര്‍. ബംഗാളിലെ വഴിയോരങ്ങളില്‍ ബദാം വില്പന നടത്തിയിരുന്ന ഭൂപന്റെ പാട്ട് വൈറലാകുകയും പിന്നാലെ നിരവധി പേരാണ് ഇദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും ഇന്‍സ്റ്റഗ്രാം റീലുകളിലും ടിക് ടോക് വീഡിയോകളിലും ‘കച്ചാ ബദാം’ വലിയ പ്രചാരം നേടിയിരുന്നു.
പിന്നാലെ രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഭുബന് ബദ്യാകറ് കച്ചാ ബദാം പാടാന്‍ വേദികളും ലഭിച്ചു. ഭൂപന്‍ ഭാഡ്യാകര്‍ തന്റെ ബൈക്കിന്റെ പിന്നില്‍ കെട്ടി വെച്ച ബദാം ചാക്കുമായി വില്‍പ്പനക്കെത്തുമ്പോള്‍ അവിടെ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി പാടുന്ന ഗാനമായിരുന്നു ”കച്ചാ ബദാം..”. ഭൂപന്റെ ഗാനം ഏക്താര എന്ന യൂട്യൂബ് ചാനലാണ് ആദ്യം പുറത്തു വിടുന്നത്.
ഈ ഗാനം ഗായകന് നസ്മു റീച്ചറ്റ് പിന്നീട് പുതിയ വേര്‍ഷനില്‍ പുറത്തിറക്കി. ഇതിന്റെ നൃത്തച്ചുവടുകള്‍ കൂടി പുറത്തിറങ്ങിയതോടെ ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലും ‘കച്ചാ ബദാമായി’ ട്രെന്‍ഡ്. എന്നാല്‍ അടുത്തിടെ ഗോധുലിബേല മ്യൂസിക് കമ്പനി തന്റെ ഗാനത്തിന്റെ പകര്‍പ്പവകാശം വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ഭൂപന്‍ രംഗത്തെത്തിയിരുന്നു. ഗോധുലിബേല മ്യൂസിക് കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ സംഗീത കമ്പനിയുടെ ഉടമ സുന്ദര്‍ ഗോപാല്‍ ഘോഷ് ഗായകന് മൂന്ന് ലക്ഷം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ കരാരില്‍ പകര്‍പ്പവകാശത്തെ കുറിച്ച് പറയുന്ന ഭാഗങ്ങള്‍ താന്‍ അറിഞ്ഞതല്ലെന്നും പാട്ടിന്റെ പകര്‍പ്പവകാശം മ്യൂസിക് കമ്പനിക്ക് വിറ്റതായി പറയുന്ന കരാറിലെ ഫൈന്‍ പ്രിന്റ് താന്‍ വായിച്ചിട്ടില്ല എന്നുമാണ് ഭൂപന്‍ പറയുന്നത്.
പകര്‍പ്പവകാശം ഗോധുലിബേല മ്യൂസിക് കമ്പനിയുടെ പേരിലായതോടെ തനിക്ക് ഇനി തന്റെ സ്വന്തം ഗാനം പാടാന്‍ കഴിയാത്ത അവസ്ഥയാണെന്നും ചതിയിലൂടെ തന്റെ ഗാനത്തിന്റെ പകര്‍പ്പവകാശം തട്ടിയെടുത്തു എന്നും ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല ഭൂപന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം പിന്നാലെ അഭിനയ രംഗത്തേയ്ക്ക് കൂടി ചുവട് വെയ്ക്കുവാനൊരുങ്ങുകയാണ് ഭൂപന്‍. ബംഗാളി സീരിയലിലേയ്ക്ക് ആണ് ഭൂപന്റെ അരങ്ങേറ്റം. ചിത്രീകരണം ആരംഭിച്ച സീരിയലില്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛനായി ആണ് അദ്ദേഹം അഭിനയിക്കുന്നത്. പെണ്‍കുട്ടിയുടെ പ്രണയ വിവാഹത്തെ എതിര്‍ക്കുന്ന അച്ഛന്റെ വേഷത്തിലാണ് ഭൂപന്‍ സീരിയലില്‍ പ്രത്യക്ഷ്യപ്പെടുന്നത്.
തനിക്ക് കിട്ടിയ ഈ പുതിയ അവസരത്തിന്റെ ആവേശത്തിലാണ് ഭൂപന്‍. സീരിയലില്‍ നിന്നും തനിക്ക് 40,000 രൂപ ലഭിച്ചുവെന്നും അഭിനയിക്കുവാന്‍ ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഭൂപന്‍ പറയുന്നു. കച്ച ബദാം പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സ്വയം സെലിബ്രിറ്റിയായി എന്ന് കരുതിയിരുന്നതായി ഭൂപന്‍ തന്നെ പറഞ്ഞിരുന്നു.
തുടര്‍ന്ന് താന്‍ ഇനി ബദാം വില്‍പ്പനയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മാപ്പ് ചോദിച്ചും അദ്ദേഹം എത്തിയിരുന്നു. പാട്ട് വൈറല്‍ ആയതോടെ താന്‍ സെലിബ്രിറ്റി ആണെന്നു സ്വയം കരുതി. എന്നാല്‍ അതില്‍ താന്‍ ഇപ്പോള്‍ മാപ്പ് ചോദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പശ്ചിമബംഗാളിലെ കുരാള്‍ജുരി എന്ന ഗ്രാമത്തില്‍ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ഭൂപന്‍ താമസിക്കുന്നത്.
