Connect with us

സത്യമെന്തെന്ന് തനിക്കറിയില്ല…. പക്ഷേ ശ്രീനിയാണ് പറഞ്ഞത് എന്നതുകൊണ്ട് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല; പ്രേം നസീറിന്റെ മകൻ ഷാനവാസ് സത്യം വെളിപ്പെടുത്തുന്നു

News

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെതിരെ ആരോപണങ്ങളുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത് എത്തിയത്. മോഹന്‍ലാല്‍ പ്രേം നസീറിനോട് കാണിച്ച വഞ്ചനയെ കുറിച്ചാണ് ശ്രീനിവാസന്‍ പറഞ്ഞത്. മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, മോഹൻലാൽ വളരെ പുച്ഛത്തോടെയാണ് നസീറിന്റെ ആഗ്രഹത്തെ സമീപിച്ചതെന്നും, വയസുകാലത്ത് ഇയാൾക്ക് വേറെ പണിയില്ലേയെന്ന് പരിഹസിച്ചുവെന്നും ശ്രീനിവാസൻ ആരോപിച്ചിരുന്നു..

ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് നടത്തിയ പ്രസ്താവനകൾ വലിയ വിവാദമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രേംനസീറിന്റെ മകൻ ഷാനവാസ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്

ലാലുമായി സിനിമ ചെയ്യാൻ നസീർ ആഗ്രഹിച്ചിരുന്നുവെന്ന് ഷാനവാസ് വ്യക്തമാക്കി എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായതായി അറിയില്ല. തിരക്കഥ ശ്രീനിവാസനെ തന്നെയാണ് ഏൽപ്പിച്ചത്. ചർച്ച ചെയ്യാൻ ലാൽ ഇടയ‌്ക്കിടെ വീട്ടിൽ വരുമായിരുന്നു. പ്രിയദർശനും ഒപ്പമുണ്ടാകും. തിരക്കഥ പൂർത്തിയാവുകയും ചെയ‌്തു. അടുത്ത പടം മമ്മൂട്ടിയെ വച്ച് ചെയ്യാനും നസീർ ആഗ്രഹിച്ചിരുന്നുവെന്ന് ഷാനവാസ് പറയുന്നു. അതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം.

ശ്രീനിവാസന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സത്യമെന്തെന്ന് തനിക്കറിയില്ല. പക്ഷേ ശ്രീനിയാണ് പറഞ്ഞത് എന്നതുകൊണ്ട് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ലെന്നായിരുന്നു ഷാനവാസിന്റെ പ്രതികരണം. കേരളകൗമുദി ഓൺലൈനിനോട് പ്രതികരിച്ചത്

More in News

Trending

Recent

To Top