Actress
പിഷാരടിയുമായുള്ള ബന്ധം ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല എന്നും പുഞ്ചിരിയോടെ ഓര്‍ക്കാന്‍ സാധിക്കുന്നൊരു ജീവിതമാണെന്ന് ഉറപ്പ് വരുത്തും: ആര്യ
പിഷാരടിയുമായുള്ള ബന്ധം ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല എന്നും പുഞ്ചിരിയോടെ ഓര്‍ക്കാന്‍ സാധിക്കുന്നൊരു ജീവിതമാണെന്ന് ഉറപ്പ് വരുത്തും: ആര്യ
ബഡായി ബംഗ്ലാവിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. പിന്നീട് ബിഗ് ബോസ് സീസൺ ടു വിൽ എത്തുകയും വിജയ സാധ്യത കൂടുതൽ ഉള്ള മത്സരാർത്ഥിയായി മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ആര്യ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആര്യ.
ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്റ് എയിലൂടെയാണ് ആര്യ മറുപടി നല്‍കിയത്.ബിഗ് ബോസിലേക്ക് പോകാന്‍ വീണ്ടുമൊരു അവസരം ലഭിച്ചാല്‍ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു മത്സരാര്‍ത്ഥി ആരായിരിക്കുമെന്നായിരുന്നു ഒരു ചോദ്യം. ആര്‍ജെ രഘു എന്നാണ് ഇതിന് ആര്യ നല്കിയ മറുപടി. കാരണം ഗെയിമിനേക്കാള്‍ അത്യാവശ്യം മനസമാധാനം ആണ്. അതിനാല്‍ അവനൊപ്പമിരിക്കുന്നതാണ് നല്ലതെന്നാണ് ആര്യ പറയുന്നത്. വിഷാദത്തെ എങ്ങനെ മറികടക്കാം എന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്.”സമയമെടുക്കുക. എല്ലാം എടുത്ത് പുറത്തിടണം. കരയണമെങ്കില്‍ കരയുക. സംസാരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ സംസാരിക്കുക. സംഭവിച്ചതെല്ലാം നല്ലതിനാണെന്നും ഒരു ജീവിതം മുഴുവന്‍ മുന്നിലുണ്ടെന്നും ഓര്‍ക്കുക. എല്ലാം ഉപേക്ഷിച്ച് കരുത്തോടെ തിരിച്ചു വരിക. വീഴ്ചയില്‍ നിന്നും സ്വയം ഉയര്‍ത്തിക്കൊണ്ടു വരിക. ഇത് നിങ്ങളുടെ ജീവിതമാണ്. ജീവിക്കുക മാത്രമാണ് ചോയ്സ്. അതിനാല്‍ എന്നും പുഞ്ചിരിയോടെ ഓര്‍ക്കാന്‍ സാധിക്കുന്നൊരു ജീവിതമാണെന്ന് ഉറപ്പ് വരുത്തുക. കുറ്റബോധങ്ങള്‍ വേണ്ടതില്ല. അതൊരു പാഠമായിരുന്നു. അത്രമാത്രം” എന്നാണ് ആര്യ പറഞ്ഞത്.
കാഞ്ചീവരം കഴിഞ്ഞാല്‍ സഫലമായ സ്വപ്നം എന്താണെന്നാണ് മറ്റൊരാള്‍ ചോദിച്ചത്. എന്റെ സഹോദരിയുടെ വിവാഹമെന്നാണ് അതിന് ആര്യ നല്കിയ മറുപടി. കേരളത്തിലാണോ വിദേശത്താണോ സെറ്റില്‍ ആകാന്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ആര്യ നല്കിയ മറുപടി ദുബായില്‍ സെറ്റില്‍ ആകാനാണ് ഇഷ്ടമെന്നാണ്. പക്ഷെ ഇപ്പോഴല്ല, വിരമിച്ച ശേഷമാണെന്നും താരം പറഞ്ഞു. വര്‍ക്കൗട്ട് ചെയ്യുന്നത് വലിയൊരു മാറ്റമുണ്ടാക്കിയോ? എന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്.വളരെ പതുക്കെയും സ്ഥായിയായിട്ടുമുള്ള പ്രോസസാണ്. എന്ത് സംഭവിച്ചാലും കണ്‍സിസ്റ്റ് ആയിരിക്കണം. പതുക്കെ മാറ്റം കാണാന്‍ സാധിക്കും. വലിയ മാറ്റം കാണാനുള്ള സമയം ആയിട്ടില്ല എനിക്ക്. പക്ഷെ ഇപ്പോള്‍ തന്നെ കുറേക്കൂടി കംഫര്‍ട്ടബിളും മെച്ചപ്പെട്ടതുമായി തോന്നുന്നുണ്ടെന്നാണ് ആര്യ പറയുന്നത്. അതേസമയം, രമേശ് പിഷാരടിയുമായി ഇപ്പോള്‍ കോണ്ടാകട് ഉണ്ടോ? എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. തീര്‍ച്ചയായും ഉണ്ട്. ഈ ബന്ധം ഇല്ലാതാക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്നാണ് ആര്യ പറഞ്ഞത്.
