Connect with us

എന്റെ സിനിമയുടെ തിരക്കഥ അടിച്ചു മാറ്റി, കൊലച്ചതിയ്ക്ക് മോഹന്‍ലാലും കൂട്ടുനിന്നു; തുറന്ന് പറഞ്ഞ് സംവിധായകന്‍ എസ് സുകുമാരന്‍

Malayalam

എന്റെ സിനിമയുടെ തിരക്കഥ അടിച്ചു മാറ്റി, കൊലച്ചതിയ്ക്ക് മോഹന്‍ലാലും കൂട്ടുനിന്നു; തുറന്ന് പറഞ്ഞ് സംവിധായകന്‍ എസ് സുകുമാരന്‍

എന്റെ സിനിമയുടെ തിരക്കഥ അടിച്ചു മാറ്റി, കൊലച്ചതിയ്ക്ക് മോഹന്‍ലാലും കൂട്ടുനിന്നു; തുറന്ന് പറഞ്ഞ് സംവിധായകന്‍ എസ് സുകുമാരന്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയാണ് കമലദളം. പാര്‍വ്വതി, മോനിഷ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടമുള്ള സിനിമയാണ് കമലദളം. സിബി മലയില്‍ ആയിരുന്നു ഈ സിനിമയുടെ സംവിധാനം. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ എസ് സുകുമാരന്‍.

തന്റെ സിനിമയായ രാജശില്‍പിയുടെ തിരക്കഥ മോഷ്ടിച്ചാണ് കമലദളം ഒരുക്കിയതെന്നാണ് സുകുമാരന്‍ ആരോപിക്കുന്നത്. മോഹന്‍ലാലായിരുന്നു രാജശില്‍പ്പിയിലേയും നായകന്‍. മോഹന്‍ലാല്‍ അറിഞ്ഞു കൊണ്ടാണ് ഈ ചതി നടന്നതെന്നും ആര്‍ സുകുമാരന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മോഹന്‍ലാലിനെ നടന്‍ എന്ന നിലയില്‍ അംഗീകാരം നേടിക്കൊടുത്ത് താനാണെന്നും അദ്ദേഹം പറയുന്നുണ്ട്.

‘ആ സിനിമ ഞങ്ങളുടെ സിനിമയെ ബാധിച്ചു. കാരണം അതിലും ഒരു പെണ്ണിന്റെ ദുഖമാണ് കാണിക്കുന്നത്. രണ്ടിലും നീട്ടി വളര്‍ത്തിയ തലമുടിയും. രണ്ടും തമ്മില്‍ സാമ്യമുണ്ട്. പറ്റിപ്പോയത് ഞങ്ങളുടെ തിരക്കഥ കമലദളംകാര്‍ വായിച്ചു എന്നതാണ്. തലമുടി ശരിക്കും വളരുന്നത് വരെയുള്ളൊരു ഇടവേളയ്ക്ക് ഒരു പടം ചെയ്യണം എന്ന് വന്നു. അങ്ങനെയാണ് അവര്‍ തിരക്കഥയുണ്ടാക്കിയത്. ആ തിരക്കഥ ഞങ്ങളുടേതില്‍ നിന്നും മോഷ്ടിച്ചതാണ്. സിബി മലയിലിന് തിരക്കഥ വായിക്കാന്‍ കൊടുത്തിരുന്നു’ എന്നും സുകുമാരന്‍ പറയുന്നു.

അവര്‍ ആ ത്രെഡ് എടുത്തു. കയ്യടികള്‍ ആ സിനിമ കൊണ്ടു പോയി. അതോടെ തിരക്കഥ വായിക്കാന്‍ കൊടുക്കാന്‍ പാടില്ലെന്ന് പഠിച്ചു. ലോഹിതദാസിനെക്കൊണ്ടാണ് അവര്‍ തിരക്കഥ എഴുതിച്ചത്. കമലദളം ഇല്ലായിരുന്നുവെങ്കില്‍ രാജശില്‍പി ഒരു പടി കൂടി മുകളില്‍ പോയേനെ. എല്ലാവരും അത് പറയാറുണ്ട്. ഞാനും അത് ലാലിനോട് പറഞ്ഞിരുന്നു. ലാലേ അത് ശരിയായില്ല എന്ന്. നമ്മളൊരു സിനിമ ചെയ്യാന്‍ പോകുമ്പോള്‍ അതിന്റെ മാറ്റര്‍ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും ഞാന്‍ പറഞ്ഞുവെന്നും സുകുമാരന്‍ പറയുന്നു.

റിലീസിന് മുമ്പ് കമലദളത്തിന്റെ പ്രിവ്യു ഉണ്ടായിരുന്നു. ഞാനും മധു അമ്പാടും പോയിരുന്നു. കണ്ടിട്ട് ഒരു അരമണിക്കൂര്‍ കഴിഞ്ഞതും ഞങ്ങള്‍ സ്തബ്ധരായി. സാറേ ഇനി നമ്മള്‍ എന്തിനാണ് ഈ പടം ചെയ്യുന്നതെന്ന് മധു അമ്പാട്ട് ചോദിച്ചു. അത് ശരിക്കുമൊരു ദുഖമായിരുന്നു. ഞാനത് ലാലിനോട് പറഞ്ഞപ്പോള്‍ അതും അതും രണ്ടാണ് സാര്‍ ഒന്നുകൊണ്ടും വിഷമിക്കണ്ട എന്നായിരുന്നു. അതിനര്‍ത്ഥം എന്താണ്? എന്നാണ് സുകുമാരന്‍ ചോദിക്കുന്നത്.

ലാലും കൂടെ അറിഞ്ഞു കൊണ്ടായിരുന്നു. കൊലച്ചതിയെന്ന് പറഞ്ഞാല്‍ അങ്ങേയറ്റത്തേതായിപ്പോയി. ഞങ്ങളുടെ തിരക്കഥ അവര്‍ വായിച്ചു. തൃശ്ശൂര്‍ എല്ലാവരും തങ്ങുന്നൊരു കെട്ടിടമുണ്ടായിരുന്നു. അവിടെ വച്ച് ലോഹിതദാസ് ഞങ്ങളുടെ തിരക്കഥയെടുത്ത് വായിച്ചിരുന്നു. എന്നിട്ട് കൂടെക്കൂടെ വന്ന് എന്നോട് ഓരോ അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നു. പക്ഷെ അവസനമാണ് മനസിലായതെന്നും അദ്ദേഹം പറയുന്നു.

പ്രിവ്യു പകുതി ആയപ്പോഴേക്കും ഞങ്ങള്‍ കരഞ്ഞു പോയി. ഒന്ന് ആലോചിച്ച് നോക്കണം. അങ്ങനൊരു അവസ്ഥയായി. പിന്നീട് രാജശില്‍പ്പി എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കി. അവസാന സീനിലൊക്കെ മാറ്റം വരുത്തി. ഇല്ലെങ്കില്‍ പറയുക നമ്മള്‍ മോഷ്ടിച്ചുവെന്നാകും. കാരണം അതാണ് ആദ്യം പുറത്തിറങ്ങിയത്. അതിന്റെ സംവിധായകനും പ്രശസ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, പാദമുദ്രയുടെ ഷൂട്ടിങ് സമയത്ത് താനൊരു സന്യാസി ആകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടെന്ന് സുകുമാരന്‍ പറയുന്നു. പദമുദ്രയുടെ സമയത്ത് ഒരു മൊട്ടക്കുന്നില്‍ ഷൂട്ട് ഉണ്ടായിരുന്നു. മരങ്ങളൊന്നുമില്ലാത്ത ഇടമാണ്. രാത്രിയിലാണ് ഷൂട്ടിങ്. നല്ല നിലാവൊക്കെയുണ്ട്. ഷൂട്ടിങ്ങിനുള്ള സജ്ജീകരണങ്ങളൊക്കെ ചെയ്യുന്നതിനിടയില്‍ ലാല്‍ അവിടെ മണ്ണില്‍ തന്നെ ഒന്ന് കിടന്നു. ലാലേ ഭാവിയില്‍ ലാല്‍ ഒരു സന്യാസിയെ പോലെ ആകുമെന്ന് ഞാന്‍ പറഞ്ഞു.

ഇന്ന് അയാളുടെ മോന്‍ പ്രണവ് മോഹന്‍ലാല്‍ ഒരു സന്യാസിയെ പോലെയാണ്. ലാലും അന്നത് പറഞ്ഞു, സന്യാസിയാകുമെന്ന്. ഞാന്‍ ചിരിച്ചു. സാര്‍ ചിരിക്കണ്ട ഞാന്‍ സന്യാസിയാകുമെന്ന് വീണ്ടും പറഞ്ഞു’. പ്രായം ഇത്രയേ ആയിട്ടുള്ളുവല്ലോ, അയാള്‍ക്ക് ഇനിയും സന്യാസി ആകാമല്ലോ. മറ്റു നടന്മാര്‍ക്കൊന്നുമില്ലാത്ത, അയാള്‍ക്കുള്ള പ്രത്യേകത എന്തെന്നാല്‍, അയാള്‍ ഒരു കഥാപാത്രമായി അങ്ങ് മാറും. പിന്നെ കാണുന്നത് ലാലല്ല. അതിലേക്ക് അങ്ങ് ചേരും. കഥാപാത്രത്തിന് വേണ്ടാതെ ചെയ്യൂ. അതിനപ്പുറം ചെയ്യില്ല’, എന്നും ആര്‍ സുകുമാരന്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top