അച്ഛൻ സുകുമാരനെ അനുകരിക്കുന്ന മകൻ ഇന്ദ്രജിത്ത് സുകുമാരൻ !!!വീഡിയോ പോസ്റ്റ് ചെയ്തു അമ്മയും…
മലയാളത്തിലെ പ്രിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. താരം പിതാവ് സുകുമാരനെ അനുകരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അമ്മ മല്ലികാ സുകുമാരനാണ് ഇത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. ‘ മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്.. കൊള്ളാമോ ? എന്ന ഡയലോഗ് സുകുമാരന്‍ പറയുന്ന രീതിയില്‍ അനുകരിക്കുകയാണ് വീഡിയോയില്‍.
മഹാനടനായ സുകുമാരന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ വളെര നേരത്തെ തന്നെ കഴിവു തെളിയിച്ച താരങ്ങളാണ്. അഭിനയ രംഗത്ത് നിന്ന് പൃഥ്വിരാജ് ഇപ്പോള്‍ സംവിധാനത്തിലേക്കും കടന്നിട്ടുണ്ട്. അഭിനയത്തിന് പുറമെയുടെ ഇന്ദ്രജിത്തിന്റെ കലാപരമായ കഴിവുകളും മലയാളികള്‍ കണ്ടിട്ടുണ്ട്.
നിപ്പ വൈറസിനെ അതിജീവിച്ച കേരളത്തിന്റെ കഥ പറയുന്ന ആഷിഖ് അബു ചിത്രമായ വൈറസാണ് ഇന്ദ്രജിത്തിന്റെ പുറത്തിറങ്ങാനിക്കുന്ന ചിത്രം. വന്‍ താര നിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും വൈറസിനുണ്ട്. . കോഴിക്കോട് ജില്ലാ ആരോഗ്യ സെക്രട്ടറിയായാണ് പൂര്ണിമയെത്തുന്നത്. ഭര്‍ത്താവ് ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും അഭിനയിക്കുന്നുണ്ടെങ്കില്‍ ഒരു രംഗത്തില്‍ പോലും തങ്ങള്‍ ഒരുമിച്ചില്ലെന്ന് താരങ്ങള്‍ പറഞ്ഞിട്ടുണ്ട്.
രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക. മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സംഗീതം സുശിന്‍ ശ്യാം. ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, കാളിദാസ് ജയറാം, രേവതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Indrajith imitates his father…
