Connect with us

IFFK 2019 ; സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ പ്രകാശനം ഇന്ന്

IFFK

IFFK 2019 ; സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ പ്രകാശനം ഇന്ന്

IFFK 2019 ; സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ പ്രകാശനം ഇന്ന്

അന്താരാഷ്ട്ര ചലച്ചിത്ര മേള നാലാം ദിനത്തിലേക്ക് കടക്കുകയാണ്. അതെ സമയം ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള സിനിമാ ലൈഫ് ഹിസ്റ്ററി ‘സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം 5 ന് ടാഗോര്‍ തിയേറ്ററിൽ നടക്കും. ശ്രീകുമാരന്‍ തമ്പി കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാൻ കമലിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും.

പ്രശസ്ത ഫോട്ടോഗ്രാഫർ ജിതേഷ് ദാമോദറാണ് പുസ്തകത്തിന്റെ രചയിതാവ്. ചടങ്ങിൽ നടൻ മധുപാല്‍ പങ്കെടുക്കും. മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.

IFFK 2019

More in IFFK

Trending