Connect with us

ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്ന് ഐ എഫ് എഫ് കെ വേദിയിലെത്തി ടി.പി. മാധവന്‍

IFFK

ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്ന് ഐ എഫ് എഫ് കെ വേദിയിലെത്തി ടി.പി. മാധവന്‍

ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്ന് ഐ എഫ് എഫ് കെ വേദിയിലെത്തി ടി.പി. മാധവന്‍

നടന്‍ ടി.പി. മാധവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേം കുമാറും അക്കാദമി ചെയർമാൻ രഞ്ജിത്തും സെക്രട്ടറി സി അജോയിയും ചേർന്ന് ഐ എഫ് എഫ് കെ വേദിയിൽ മാധവനെ ആദരിച്ചു.

തലസ്ഥാനത്ത് ചലച്ചിത്രങ്ങള്‍ മേളപ്പെരുക്കം തീര്‍ക്കുമ്പോള്‍ അതൊന്ന് നേരില്‍ അനുഭവിക്കാന്‍ ആഗ്രഹം. അങ്ങനെയാണ് അറൂന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട ടി.പി. മാധവന്‍ ഐഎഫ്എഫ്കെ വേദിയിലെത്തിയത്. ഒന്‍പതുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുന്ന മാധവന്‍ പുനലൂര്‍ സോമരാജനൊപ്പമാണ് എത്തിയത്. ഒൻപതു വർഷമായി പത്തനാപുരം ഗാന്ധിഭവനിലാണ് മാധവന്റെ താമസം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഐഎഫ്എഫ്കെ വേദിയിലെത്തിയ മറ്റൊരതിഥി. കൈരളി തീയറ്ററിലെത്തി സിനിമയും കണ്ടാണ് മടങ്ങിയത്. ലോക സിനിമവിഭാഗത്തിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദർശനം പൂര്‍ത്തിയായി.

More in IFFK

Trending