Connect with us

ഡോക്ടര്‍ ഒരു ചെറിയ പ്രശ്‌നമുണ്ടെന്ന് പറഞ്ഞു, ആ ഒരു ഘട്ടമെത്തിയപ്പോള്‍ എന്റെ കൈയില്‍ ഒതുങ്ങില്ല എന്ന് തോന്നി; മണിയുടെ മരണ ശേഷം സംഭവിച്ചതിനെ കുറിച്ച് ഇടവേള ബാബു

Malayalam

ഡോക്ടര്‍ ഒരു ചെറിയ പ്രശ്‌നമുണ്ടെന്ന് പറഞ്ഞു, ആ ഒരു ഘട്ടമെത്തിയപ്പോള്‍ എന്റെ കൈയില്‍ ഒതുങ്ങില്ല എന്ന് തോന്നി; മണിയുടെ മരണ ശേഷം സംഭവിച്ചതിനെ കുറിച്ച് ഇടവേള ബാബു

ഡോക്ടര്‍ ഒരു ചെറിയ പ്രശ്‌നമുണ്ടെന്ന് പറഞ്ഞു, ആ ഒരു ഘട്ടമെത്തിയപ്പോള്‍ എന്റെ കൈയില്‍ ഒതുങ്ങില്ല എന്ന് തോന്നി; മണിയുടെ മരണ ശേഷം സംഭവിച്ചതിനെ കുറിച്ച് ഇടവേള ബാബു

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടേ െഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷമാണ് മണിയെ ശ്രദ്ധേയനാക്കിയത്. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.

ഇപ്പോഴിതാ മണിയുടെ മരണ ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടനും അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. ‘ഞങ്ങള്‍ കൈകാര്യം ചെയ്ത നിര്‍ണായകമായ സംഭവം മണിയുടെ മരണമാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ബാബു ചേട്ടനെ വിളിച്ച് പറഞ്ഞാല്‍ മതിയെന്ന് മണി പറഞ്ഞിട്ടുണ്ട്. ഞാനന്ന് പ്രിയേട്ടന്റെ പടത്തിന്റെ ഷൂട്ടിംഗിലാണ്. അപ്പോഴാണ് മോശം സ്‌റ്റേജിലാണെന്ന് നാദിര്‍ഷ പറയുന്നത്’.

‘എന്നെയാന്ന് വിടാമോ എന്ന് ചോദിച്ചു. ഒറ്റ ഷോട്ട് എടുത്തിട്ട് നീ പൊയ്‌ക്കോ എന്ന് പറഞ്ഞു. അത് ഷൂട്ട് ചെയ്ത് എന്നെ വിട്ടു. ഞാന്‍ ചെന്നപ്പോഴേക്കും പൊലീസ് കാത്ത് നില്‍ക്കുന്നുണ്ട്. ഏറെക്കുറെ കഴിയാറായെന്ന് പറഞ്ഞ് എന്നെ അകത്തേക്ക് കൊണ്ട് വന്നു. അവിടെ വെച്ചാണ് ഡോക്ടര്‍ ഒരു ചെറിയ പ്രശ്‌നമുണ്ടെന്ന് പറയുന്നത്. സെപ്റ്റികിന്റെ അംശം കാണുന്നുണ്ട്, അടുത്തൊരു സ്‌റ്റെപ്പിലേക്ക് കടക്കേണ്ടി വരും. പോസ്റ്റ്‌മോര്‍ട്ടത്തിന് ഞങ്ങള്‍ എഴുതുമെന്ന് പറഞ്ഞു. എഴുതാതിരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു’

‘ആ ഒരു ഘട്ടമെത്തിയപ്പോള്‍ എന്റെ കൈയില്‍ ഒതുങ്ങില്ല എന്ന് തോന്നി. മമ്മൂക്കയാണ് ജനറല്‍ സെക്രട്ടറി. അദ്ദേഹത്തോട് ഇങ്ങനെയാണ് സാഹചര്യം എന്ന് പറഞ്ഞു. മിനിസ്റ്റര്‍ രാജീവേട്ടന്‍ അന്ന് എംഎല്‍എയാണ്. മമ്മൂക്ക അവരെ വിളിച്ചു. ഞാന്‍ ഐബിയെ വിളിച്ചു. ഞങ്ങളെല്ലാവരും കൂടിയാണ് അത് ഹാന്‍ഡില്‍ ചെയ്തത്. അന്ന് ബുദ്ധിപരമായി ഹാന്‍ഡില്‍ ചെയ്തില്ലായിരുന്നെങ്കില്‍ പിന്നില്‍ നിന്ന എല്ലാവരും ദുഖിക്കും. അന്ന് രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി’.

‘അദ്ദേഹം ഡിജിപിയുമായി ആലോചിച്ചു. വലിയ പോസ്റ്റ്‌മോര്‍ട്ടത്തിലേക്ക് പോകണം. നാല് സര്‍ജന്‍മാരുള്ള പോസ്റ്റ്‌മോര്‍ട്ടം. അന്ന് ജഗദീഷിന്റെ ഭാര്യ ഫോറന്‍സിക് സര്‍ജനാണ്. എന്റെ അമ്മാവനും ഫോറന്‍സിക് സര്‍ജനാണ്. അമ്മാവന്റെ സ്റ്റുഡന്റാണ് രമ ചേച്ചി. ജഗദീഷേട്ടനേക്കാള്‍ അടുപ്പം രമ ചേച്ചിയുമായുണ്ട്. ഞാന്‍ രമ ചേച്ചിയെ വിളിച്ചു. തൃശൂരോ ആലപ്പുഴയോ വെച്ചേ ചെയ്യാന്‍ പറ്റൂ എന്ന് പറഞ്ഞു’.

‘അങ്ങനെ തൃശൂര്‍ സെലക്ട് ചെയ്തു. തൃശൂരേക്ക് കൊണ്ട് പോയി. രാത്രി മുഴുവന്‍ ആശുപത്രിയില്‍ കാവലിരുന്നു. മോര്‍ച്ചറിയില്‍ കിടത്താന്‍ പറ്റാത്തത് കാരണം ജനറേറ്റര്‍ കൊണ്ട് വന്ന് ഫിറ്റ് ചെയ്ത് ആംബുലന്‍സില്‍ തന്നെ മൃതദേഹം വെച്ചു. രാവിലെ റൂമിലേക്ക് മാറ്റി’. ‘റൂമിന്റെ അവസ്ഥ വളരെ മോശമായിരുന്നു. മണിയെ അവിടെ കിടത്താനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് അങ്ങനെ ചെയ്തത്. രാവിലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

ആ തീരുമാനം അന്നെടുത്തില്ലായിരുന്നെങ്കില്‍ നമ്മള്‍ പെട്ട് പോയേനെ. അദ്ദേഹം കഴിച്ച മരുന്നിന്റെ ആഫ്ടര്‍ ഇഫക്ടായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്. വിഷാംശം ആയിരുന്നില്ല,’ എന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി. കാലാഭവന്‍ മണിക്ക് സ്വയം തന്റെ വലുപ്പം മനസിക്കാന്‍ കഴിഞ്ഞില്ലെന്നും ഇടവേള ബാബു അഭിപ്രായപ്പെട്ടു. മരിച്ച അന്ന് മുതല്‍ മൃതദേഹം അടക്കം ചെയ്യുന്നത് വരെ കൂടെ ഉണ്ടായിരുന്ന ആളാണ് ഞാന്‍. ജനങ്ങളുടെ വികാരം എന്തായിരുന്നു, അത്രയും വലിയ യാത്രയയപ്പാണ് മണിക്ക് ലഭിച്ചതെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.

2016 മാര്‍ച്ച് മാസത്തിലാണ് കലാഭവന്‍ മണി അപ്രതീക്ഷിതമായി മരണപ്പെടുന്നത്. പിന്നാലെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്ന് വന്നിരുന്നു. അടുത്തിടെ മണിയുടെ മരണത്തെ കുറിച്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉണ്ണിരാജന്‍ ഐപിഎസ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിയുടെ മരണകാരണം ലിവര്‍ സിറോസിസ് ആയിരുന്നു. മണി ഒരു ലിവര്‍ സിറോസിസ് രോഗി ആയിരുന്നു.

ലിവര്‍ പൊട്ടിയിട്ട് കഴുത്തിലുള്ള നേര്‍വ്‌സിന് പലപ്പോഴും ബാന്‍ഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല. മണി രക്തം ഛര്‍ദിക്കുമായിരുന്നെങ്കിലും ബിയര്‍ കഴിക്കുമായിരുന്നു. മരിക്കുന്നതിന്റെ തലേദിവസമായ 4ാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് 5ാം തീയതിയും മണി ബിയര്‍ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബിയര്‍ കുടിച്ചിട്ടുണ്ടാകും.

ബിയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ ചെറിയ ഒരംശം ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ ഒരുപാട് ബിയര്‍ കഴിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് നമ്മുടെയുള്ളില്‍ കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവര്‍ സിറോസിസ് രോഗി ആകുമ്പോള്‍ ഇത് പെട്ടെന്ന് ട്രിഗര്‍ ചെയ്യും. മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബിയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top