Connect with us

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി എത്തുന്നത് പ്രമാണിച്ച് ഗുരുവായൂരിലെ മറ്റ് 12 വിവാഹങ്ങളുടെ സമയം മാറ്റുന്നു!

Malayalam

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി എത്തുന്നത് പ്രമാണിച്ച് ഗുരുവായൂരിലെ മറ്റ് 12 വിവാഹങ്ങളുടെ സമയം മാറ്റുന്നു!

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി എത്തുന്നത് പ്രമാണിച്ച് ഗുരുവായൂരിലെ മറ്റ് 12 വിവാഹങ്ങളുടെ സമയം മാറ്റുന്നു!

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് പ്രമാണിച്ച് അന്നേ ദിവസം ഗുരുവായൂരില്‍ നടക്കാനിരിക്കുന്ന മറ്റ് വിവാഹങ്ങളുടെ സമയം മാറ്റുന്നു. രാവിലെ ഏഴിനും ഒമ്പതിനും മദ്ധ്യേ നടക്കേണ്ട വിവാഹങ്ങള്‍ നേരത്തെയാക്കാനാണ് ശ്രമിക്കുന്നത്.

വിവാഹ സംഘങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് സമയമം മാറ്റുന്നത്. ജനുവരി 17 ന് 65 വിവാഹങ്ങളാണ് നടക്കേണ്ടത്. ഇതില്‍ 12 എണ്ണം രാവിലെ ഏഴിനും ഒമ്പതിനും ഇടയിലാണ്. 8.45 നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. അതിന് മുമ്പ് മോദി ക്ഷേത്രദര്‍ശനം നടത്തുമെന്നുമം വിവരമുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഹരജിയില്‍ സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. നിലവില്‍ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസില്‍ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചിരുന്നത്. കേസില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം (ഐ.പി.സി സെക്ഷന്‍ 354) കൂടി ചുമത്തിയെന്നും അഞ്ചുവര്‍ഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണിതെന്നതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കുവേണ്ടി കരുവന്നൂരില്‍നിന്ന് തൃശൂരിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാന്‍ കാരണമെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചു. ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും തിരുവനന്തപുരത്ത് വിരുന്നും നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. വാഹനനികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും തനിക്കെതിരെയുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങളാണ് തനിക്കെതിരായ കേസുകള്‍ക്ക് പിന്നിലെന്നും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു. ഒക്ടോബര്‍ 27ന് കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പരാതിക്കിടയായ സംഭവം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ പിടിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയ ശേഷവും ഇത് ആവര്‍ത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക കൈ തട്ടിമാറ്റി. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി.

നടക്കാവ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. സംഭവം വിവാദമായതോടെ വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top