മമ്മൂട്ടി മാറി … പകരം മലയാളം സിനിമയെ നയിക്കാൻ ഇടവേള ബാബു.
By
മമ്മൂട്ടി മാറി … പകരം മലയാളം സിനിമയെ നയിക്കാൻ ഇടവേള ബാബു.
മലയാള സിനിമയുടെ താര സംഘടനയായ ‘അമ്മ നേതൃത്വ രംഗത്ത് വാൻ അഴിച്ചു പണികളാണ് നടത്തുന്നത്. പതിനെട്ടു വർഷമായി പ്രെസിഡെന്റ് സ്ഥാനത്ത് തുടർന്നിരുന്ന ഇന്നസെന്റിനു പകരം മോഹൻലാലാണ് ഇനി താര സംഘാടന നയിക്കുക. തീർത്തും ഇലക്ഷൻ ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പാണ് ‘അമ്മ ലക്ഷ്യമിടുന്നത്.
മമ്മൂട്ടിക്ക് പകരം ഇടവേള ബാബുവാണ് സെക്രട്ടറി .
കെ ബി ഗണേഷ്‌കുമാറും മുകേഷുമാണ് വൈസ് പ്രെസിഡന്റ് സ്ഥാനത്തേക്ക്.സിദ്ദിഖ് പുതിയ ജോയിന്റ് സെക്രട്ടറിയും ജഗദീഷ് ട്രഷററുമാകും. ഇന്ദ്രൻസ് , ആസിഫ് അലി ,സുധീർ കരമന , ജയസൂര്യ , ടിനി ടോം , ബാബുരാജ് , അജു വർഗീസ് ,ഹണി റോസ് , മുത്തുമണി , ശ്വേതാ മേനോൻ , രചന നാരായണൻകുട്ടി എന്നിവരെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത് .
ജൂൺ പതിനാലിന് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട നടപടികൾ പൂർത്തിയാകും. ജൂൺ ഇരുപത്തിനാലിന് കൊച്ചിയിൽ നടക്കുന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ ഭാരവാഹികൾ ചുമതലയേൽക്കും.
idavela babu replaces mammootty as secretary -amma association