‘അമ്മ’യുടെ നിര്‍വാഹകസമിതി അംഗമായത്തിനു പിന്നാലെ ശ്വേതാ മേനോനു ഭീഷണി
By
‘അമ്മ’യുടെ നിര്‍വാഹകസമിതി അംഗമായത്തിനു പിന്നാലെ ശ്വേതാ മേനോനു ഭീഷണി
അമ്മയുടെ നിർവാഹകസമിതി അംഗമായി നിയോഗിക്കപ്പെട്ട നടി ശ്വേതാ മേനോനെ ഫോണിലൂടെ അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയതായി പരാതി.
ഞായറാഴ്ച രാവിലെ മുതല്‍ പലരും തന്നെ ഫോണിൽ വിളിച്ചു ഭീഷണിപെടുത്തിയെന്നു താരം സൈബർ സെല്ലിനോട് പറഞ്ഞു.
നിങ്ങളുടെ മേഖലയിലുള്ളവര്‍ നിങ്ങളെ ഇല്ലാതാക്കും എന്നായിരുന്നു സന്ദേശം. ‘അമ്മ’യുടെ നിര്‍വാഹകസമിതി അംഗമായി ശ്വേതയെ നാമനിര്‍ദേശം ചെയ്തിരുന്നു.
തുടര്‍ന്ന് പലരും ഇവരെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. ഇതിനുശേഷമാണ് ഭീഷണികോളുകള്‍ വരാന്‍ തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.
തന്റെ രണ്ടു നമ്പറിലേക്കും കോളുകള്‍ വന്നിരുന്നുവെന്നും അതിനാല്‍ എല്ലാം അറിയാവുന്ന ആള്‍ തന്നെയാകും ഇതിനു പിറകിലെന്നും ശ്വേത സംശയം പ്രകടിപ്പിച്ചിരുന്നു. വിളിച്ച നമ്പര്‍ പിന്തുടര്‍ന്ന് ഭീഷണി മുന്നറിയിപ്പ് നല്‍കിയ ആളെ പോലീസ് വിളിച്ചു വരുത്തി.
താന്‍ ഉപദേശിക്കാന്‍ വിളിച്ചതാണെന്നായിരുന്നു ഇയാള്‍ പോലീസിന് നല്‍കിയ വിശദീകരണം. തത്കാലം കേസ് വേണ്ടെന്ന് ശ്വേതയുടെ കുടുംബം നിലപാടെടുത്തതോടെ പോലീസ് ഇയാളെ വിട്ടയച്ചു.
ജൂണ്‍ 24 നാണ് നടന്‍ മോഹന്‍ ലാല്‍ പ്രസിഡന്റായ അമ്മയുടെ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നത്.
ശ്വേതാ മേനോനെ കൂടാതെ ഹണി റോസ്, രചന നാരായണന്‍ കുട്ടി, മുത്തുമണി എന്നിവരാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് നടിമാര്‍.
ജൂണ്‍ 14 ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ കമ്മറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
