മോഹൻലാലിൻറെ നീരാളി സിനിമയിലെ നടി കാറപകടത്തില്‍പ്പെട്ടു, തലകീഴായി മറിഞ്ഞ കാറില്‍ നടി കിടന്നത് ഒരുമണിക്കൂര്‍
By
മോഹൻലാലിൻറെ നീരാളി സിനിമയിലെ നടി കാറപകടത്തില്‍പ്പെട്ടു, തലകീഴായി മറിഞ്ഞ കാറില്‍ നടി കിടന്നത് ഒരുമണിക്കൂര്‍
നടി മേഘ മാത്യുവിന്റെ കാർ അപകടത്തിൽപെട്ടു.ഒരു മെക്സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് മേഘ മാത്യു സിനിമയിലേക്ക് വന്നത് .
എറണാകുളം മുളന്തുരുത്തിക്ക് സമീപം മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് റോഡരകിൽ തലകീഴായി മറിയുകയായിരുന്നു. മേഘയായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടസമയത്ത് കാറിൽ മേഘ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കാലത്ത് ഒൻപത് മണിക്ക് എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്നു മേഘ.
കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു മറിയുകയാണ് ഉണ്ടായത്. എന്നാൽ, ഇടിച്ച കാർ നിർത്താതെ പോയി.
ഒരു മണിക്കൂറോളം നേരം കാർ തലകീഴായി തന്നെ റോഡരികിൽ കിടന്നു. മേഘയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതുമില്ല. പലരും വന്നു നോക്കിയെങ്കിലും ആരും രക്ഷിക്കാൻ മിനക്കെട്ടില്ല.
വണ്ടിയുടെ കിടപ്പ് കണ്ട് അകത്തുള്ളയാള്‍ മരണപ്പെട്ടു കാണുമോ എന്ന് ഭയന്നാവും ആരും തിരിഞ്ഞുനോക്കാതിരുന്നതെന്ന് മേഘയുടെ അച്ഛൻ പറഞ്ഞു.
മേഘയെ തിരിച്ചറിഞ്ഞ ഒരു ഫോട്ടോഗ്രാഫറാണ് പിന്നീട് രക്ഷിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൈയിലെ ചതവൊഴിച്ചാല്‍ മേഘയ്ക്ക് വേറെ സാരമായ പരിക്കുകളൊന്നുമില്ല. പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ തിങ്കളാഴ്ച വൈകീട്ടോടെ തന്നെ പാലക്കാട്ട് നടക്കുന്ന ദിലീഷ് പോത്തൻ-ഹരീഷ് പേരടി ടീമിന്റെ ലീയാൻസിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മേഘ മടങ്ങും.
മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളി, ആസിഫ് അലി നായകനാകുന്ന മന്ദാരം തുടങ്ങിയവയാണ് മേഘയുടെ മറ്റ് ചിത്രങ്ങള്‍.