Tamil
ഇളയദളപതി വിജയ് എല്ലാവരെയും സാർ എന്ന് വിളിക്കുന്നതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഐ എം വിജയൻ !
ഇളയദളപതി വിജയ് എല്ലാവരെയും സാർ എന്ന് വിളിക്കുന്നതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഐ എം വിജയൻ !
By
വിജയ് ചിത്രമായ ബിഗിൽ റിലീസിന് തയ്യാറാകുകയാണ് . വിജയ് ഫുട്ബോൾ ടീം കോച്ചായാണ് എത്തുന്നത് . നയന്‍താരയാണ് നായിക. വിജയിയുടെ കടുത്ത ആരാധകനായ തനിക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിജയന്‍.
ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഇത്രയും വലിയ താരമായ അദ്ദേഹം ‘സാര്‍’ എന്ന് ചേര്‍ത്താണ് തന്റെ പേര് വിളിച്ചതെന്നും ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ ഇത്ര എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നിയെന്നും ഐഎം വിജയന്‍ പറഞ്ഞു. ഇടവേളകളില്‍ വിജയ് തന്നോട് ചോദിച്ചതൊക്കെ ഫുട്ബോളിനെ കുറിച്ചായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പന്തുകളിയെക്കുറിച്ചാണ് ഞങ്ങള്‍ ഏറെയും സംസാരിച്ചത്. എന്റെ പന്തുകളിയെല്ലാം അദ്ദേഹം യുട്യൂബില്‍ കണ്ടിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. സെറ്റിലെ ഒഴിവുസമയങ്ങളില്‍ സിസര്‍കട്ടിനെക്കുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെക്കുറിച്ചും വളരെ കൗതുകത്തോടെയാണ് അദ്ദേഹം ചോദിച്ചറിഞ്ഞതെന്നും ഐഎം വിജയന്‍ പറയുന്നു. ദീപാവലിക്കാണ് ബിഗില്‍ തീയ്യേറ്ററുകളിലെത്തുക.
i m vijayan about bigil
