Connect with us

2019-ൽ ഇന്ത്യ കൂടുതൽ ചർച്ച ചെയ്ത ഹാഷ്ടാഗുകൾ ഇവയാണ്….. ട്വിറ്ററിൽ ആദ്യ പത്തിൽ വിജയുടെ ബിഗിലും….

Tamil

2019-ൽ ഇന്ത്യ കൂടുതൽ ചർച്ച ചെയ്ത ഹാഷ്ടാഗുകൾ ഇവയാണ്….. ട്വിറ്ററിൽ ആദ്യ പത്തിൽ വിജയുടെ ബിഗിലും….

2019-ൽ ഇന്ത്യ കൂടുതൽ ചർച്ച ചെയ്ത ഹാഷ്ടാഗുകൾ ഇവയാണ്….. ട്വിറ്ററിൽ ആദ്യ പത്തിൽ വിജയുടെ ബിഗിലും….

കഴിഞ്ഞ മൂന്ന് വര്‍ഷവും ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് വന്ന ഹാഷ്ടാഗുകളില്‍ വിജയ് ചിത്രങ്ങള്‍ വന്നു എന്നതും ശ്രദ്ധേയമാണ്. 2019 ല്‍ ബിഗിലാണെങ്കില്‍ 2018 ല്‍ സര്‍ക്കാറും 2017 ല്‍ മെര്‍സലും ആദ്യ പത്ത് ഹാഷ്ടാഗില്‍ ഇടം നേടിയിരുന്നു.വിജയ് ചിത്രങ്ങള്‍ എന്തുകൊണ്ട് ആരാധകര്‍ ആഘോഷമാക്കുന്നു എന്നറിയാന്‍ ട്വിറ്ററിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മതി. ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ വന്ന ഹാഷ്ടാഗുകളില്‍ ഒന്ന് ബിഗില്‍ ആണ്. രാജ്യത്തെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ കൂടുതലും വിനോദത്തേക്കാളുമുപരി രാഷ്ട്രീയ വിഷയങ്ങളൊക്കെയാണെങ്കില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ കലാരംഗത്ത് നിന്നുള്ള രണ്ട് ഹാഷ്ടാഗുകളില്‍ ഒന്ന് ബിഗിലാണ്. മറ്റൊന്ന് അവഞ്ചര്‍ എന്‍ഡ് ഗെയിമും.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രഭാസിന്റെ സാഹോയെക്കാളും സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേട്ടയേക്കാളും മുകളിലാണ് ട്വിറ്ററില്‍ വിജയ് ചിത്രമായ ബിഗിലിനെ അധികരിച്ച് ട്വീറ്റുകള്‍ വന്നത്. വിജയ് യുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ജനസ്വാധീനം വിളിച്ചറിക്കുന്ന വിവരം കൂടിയാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷവും ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് വന്ന ഹാഷ്ടാഗുകളില്‍ വിജയ് ചിത്രങ്ങള്‍ വന്നു എന്നതും ശ്രദ്ധേയമാണ്. 2019 ല്‍ ബിഗിലാണെങ്കില്‍ 2018 ല്‍ സര്‍ക്കാറും 2017 ല്‍ മെര്‍സലും ആദ്യ പത്ത് ഹാഷ്ടാഗില്‍ ഇടം നേടിയിരുന്നു.ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ വന്ന ഹാഷ് ടാഗുകള്‍ ഇവയാണ്:

ലോകസഭാ ഇലക്ഷനുമായി ബന്ധപ്പെട്ട ഹാഷ്ടാഗായിരുന്നു ഇത്. ഏതാണ്ട് ഒരു മാസത്തോളം ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ട്വിറ്ററില്‍ സജീവമായിരുന്നു.ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ചുള്ള ഹാഷ് ടാഗ് രണ്ടാം സ്ഥാനത്തെത്തി,ഐ സി സി ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട ഹാഷ് ടാഗ്,പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ഹാഷ്ടാഗ്,കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹാഷ്ടാഗ്,വിജയ് ചിത്രം ബിഗിലുമായി ബന്ധപ്പെട്ട ഹാഷ്ടാഗ്,ദിവാലി ആഘോഷവുമായി ബന്ധപ്പെട്ട ഹാഷ്ടാഗ്,ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സിന്റെ റിലീസുമായി ബന്ധപ്പെട്ട ഹാഷ് ടാഗ്,അയോധ്യ വിധിയുമായി ബന്ധപ്പെട്ട ഹാഷ്ടാഗ്,ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഹാഷ്ടാഗ്.
2019 ജനുവരി 1 മുതല്‍ നവംബര്‍ 15 വരെയുള്ള ഹാഷ്ടാഗുകളുടെ കൂട്ടത്തില്‍ നിന്നാണ് ഈ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.

about bigil

More in Tamil

Trending

Recent

To Top