Tamil
രായപ്പനും മൈക്കിളും ളും ഒരുമിച്ച്; ബിഗിലിലെ കാത്തിരുന്ന ആ രംഗം പുറത്തുവിട്ടു!
രായപ്പനും മൈക്കിളും ളും ഒരുമിച്ച്; ബിഗിലിലെ കാത്തിരുന്ന ആ രംഗം പുറത്തുവിട്ടു!
വിജയ് നായകനായ ബിഗിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് . ബിഗില്‍’ 300 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്ര വിജയം നേടിയിരിക്കുകയാണ്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത് . സിനിമ ഒരുക്കിയിരിക്കുന്നതാകട്ടെ 180 കോടി രൂപ ബഡ്ജറ്റിലാണ്.
രായപ്പൻ എന്ന അച്ഛനായും ആയും മകൻ മൈക്കിളായുമാണ് (ബിഗിൽ) വിജയ് ഈ ചിത്രത്തിൽ എത്തിയത്. എന്നാൽ ഇപ്പോൾ ഇതാ ഇവർ ഒരുമിച്ചുള്ള രംഗം പുറത്തുവിട്ടിരിക്കുകയാണ്. ആരാധകർ ഏറെ ആകാക്ഷയോടെ കത്തിയിരുന്ന രംഗമാണ് ഇപ്പോൾ പുറത്തുവിട്ടത്. വിജയ്‌യുടെ പക്വതയാർന്ന അഭിനയപ്രകടനം തന്നെയാണ് രംഗത്തിലെ പ്രധാന ആകർഷണമെന്ന് എടുത്ത് പറയണം.
സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലുള്ള സിനിമയിൽ വമ്പൻ താര നിരയാണുള്ളത്. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നത്. കേരളത്തിൽ മാത്രം മുന്നൂറോളം ഫാന്‍സ് ഷോകളും നൂറ്റിയമ്പതോളം എക്‌സ്ട്രാ ഷോകളുമാണ് ആദ്യ ദിനം കളിച്ചത്.
തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണിത് എന്ന പ്രത്യേകത കൂടി ഉണ്ട് . വിജയിന്റെ 63-ാമത് ചിത്രമാണ് ഇത്.
ചിത്രത്തിന്റെ ഈണം ഒരുക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണ്. മെര്‍സല്‍ സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇതിന് മുൻപ് എ.ആര്‍ റഹ്മാന്‍ ഈണമൊരുക്കിയത്. പരിയേറും പെരുമാള്‍ താരം കതിര്‍, ജാക്കി ഷ്‌റോഫ്, വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, ദേവദര്‍ശിനി, റീബ മോണിക്ക ജോണ്‍, ഇന്ദുജ, വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Vijay
