Connect with us

ബിഗിലിൽ വിജയ്‌ക്ക് ഒപ്പമുള്ള ഈ രംഗം ഏറെ പ്രിയപ്പെട്ടത്!

News

ബിഗിലിൽ വിജയ്‌ക്ക് ഒപ്പമുള്ള ഈ രംഗം ഏറെ പ്രിയപ്പെട്ടത്!

ബിഗിലിൽ വിജയ്‌ക്ക് ഒപ്പമുള്ള ഈ രംഗം ഏറെ പ്രിയപ്പെട്ടത്!

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ബി ഗിൽ തീയേറ്ററുകളിയിൽ എത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ ഒരു താരം ബിഗിലിൽ അഭിനയിച്ചിരിക്കുകയാണ്. താരം ആ സന്തോഷം സമൂഹ മാധ്യമങ്ങളിയിൽ പങ്കുവെയ്ക്കുകയാണ് . ജേക്കബിന്റെ സ്വർഗരാജ്യം’, ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്നീ സിനിമകളിലൂടെ സുപരിചിതയായ റെബ യാണ് സൂപ്പർ സ്റ്റാർ വിജയിന് ഒപ്പം അഭിനയിച്ചിരിക്കുന്നത്

ചിത്രത്തിൽ അനിത എന്ന കഥാപാത്രമായാണ് താരം എത്തിയത് . ഒരു ആസിഡ് അറ്റാക്ക് സർവൈവറായാണ് അനിത . ഏറ്റവും ഇഷ്ട്ടപെട്ട സീനുംപങ്കുവെച്ചിട്ടുണ്ട് . ഇതാണ് എന്റെ പ്രിയപ്പെട്ട രംഗങ്ങളിൽ ഒന്ന്, ഈ സമയാണ് അനിത മനസ്സിലാക്കുന്നത് അവൾക്ക് വേണ്ടത് മറ്റൊന്നുമല്ല, ആന്തരികശക്തിയും ആത്മവിശ്വാസവും സ്വയം സ്വീകരിക്കാനുള്ള കഴിവും മുന്നിലുള്ള പോരാട്ടങ്ങളെയും ഭയത്തെയും അതിജീവിക്കാനുള്ള കഴിവും മാത്രമാണെന്ന്. ഇത് അനിതയുടെ മാത്രം കഥയല്ല, അടിച്ചമർത്തപ്പെട്ട, ശരീരത്തിനും മനസ്സിനും മുറിവേറ്റ ഓരോ സ്ത്രീയും ഉയിർത്തെഴുന്നേറ്റ് ഒരു സിങ്കപെണ്ണിനെ പോലെ പോരാടണമെന്ന് ഓരോ സ്ത്രീയോടുമുള്ള ഓർമ്മപ്പെടുത്തലാണ്. അനിതയെ അവതരിപ്പിക്കാൻ ആയതിന്, പ്രിയപ്പെട്ട ദളപതിയ്ക്ക് ഒപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടാൻ കഴിഞ്ഞതിന് നന്ദി,” റെബ കുറിക്കുന്നു.

നയന്‍താര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. സിനിമ ഒരുക്കിയിരിക്കുന്നതാകട്ടെ 180 കോടി രൂപ ബഡ്ജറ്റിലാണ്. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലുള്ള സിനിമയിൽ വമ്പൻ താര നിരയാണുള്ളത്.

തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണിത് എന്ന പ്രത്യേകത കൂടി ഉണ്ട് . വിജയിന്റെ 63-ാമത് ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഈണം ഒരുക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണ്. മെര്‍സല്‍ സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇതിന് മുൻപ് എ.ആര്‍ റഹ്മാന്‍ ഈണമൊരുക്കിയത്. പരിയേറും പെരുമാള്‍ താരം കതിര്‍, ജാക്കി ഷ്‌റോഫ്, വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, ദേവദര്‍ശിനി, റീബ മോണിക്ക ജോണ്‍, ഇന്ദുജ, വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Reba Johan

More in News

Trending