Malayalam
ഇതെന്തോന്ന്..പാമ്പ് തവളയെ വിഴുങ്ങിയിട്ട് കണിക്കുന്നത് പോലെ; ആ ക്യാമറ മാനെ സമ്മതിക്കണം; ഹണി റോസിന്റെ മിറര്‍ ഡാന്‍സ് വീഡിയോയ്ക്ക് കമന്റുമായി സോഷ്യല്‍ മീഡിയ
ഇതെന്തോന്ന്..പാമ്പ് തവളയെ വിഴുങ്ങിയിട്ട് കണിക്കുന്നത് പോലെ; ആ ക്യാമറ മാനെ സമ്മതിക്കണം; ഹണി റോസിന്റെ മിറര്‍ ഡാന്‍സ് വീഡിയോയ്ക്ക് കമന്റുമായി സോഷ്യല്‍ മീഡിയ
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഹണി റോസിനായി. മണിക്കുട്ടന്‍ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പട്ടാംപൂച്ചി, അക്വേറിയം, തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ ഹണി റോസ് പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഹണി പാത്രമായിട്ടുണ്ട്. അവയൊന്നും ഹണി അത്ര കാര്യമാക്കാറില്ല എന്നതാണ് വസ്തുത. ഇപ്പോഴിതാ താരം പങ്കുവച്ചൊരു വീഡിയോയും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധനേടുന്നത്.
മിറര്‍ ഡാന്‍സ് ആണ് ഹണി റോസ് പങ്കുവച്ചിരിക്കുന്നത്. സ്‌റ്റൈലന്‍ ഡ്രെസിലുള്ള താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ബോഡി ഷെയ്മിംഗ് ആയിട്ടുള്ള കമന്റുകളാണ് ഏറെയും. ഒപ്പം വിമര്‍ശനങ്ങളും, ട്രോളുകളും ഒക്കെ ഉണ്ട്.
‘എന്തോന്ന് ഈ കാണിക്കുന്നത്, നൈസ് മിറര്‍ ക്ലീനിംഗ്, ഇതെന്തോന്ന്..പാമ്പ് തവളയെ വിഴുങ്ങിയിട്ട് എന്തൊക്കെയോ കണിക്കുന്നത് പോലെ, കല്യാണം കഴിക്കാന്‍ സമയം ആയെന്ന് കാണിക്കുവാണോ, നല്ല ബോര്‍ ആയിട്ടുണ്ട്, ഇവളുടെ മാതാപിതാക്കള്‍ ഇതൊന്നും കാണുന്നില്ലേ, ആ ക്യാമറ മാനെ സമ്മതിക്കണം, കല്യാണം കഴിക്കാറായെന്ന് തോന്നണൂ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. കമന്റുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വീഡിയോ ഇതിനോടകം കണ്ടത് രണ്ട് ലക്ഷത്തിലേറെ പേരാണ്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ പേരിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹണി റോസ് എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ ഹണി എന്ന് വിളിക്കാണ്ട്. ധ്വനി എന്ന് വിളിക്കുമ്പോള്‍ എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റാറില്ല. തമിഴിലും തെലുങ്കിലുമെല്ലാം പോയപ്പോഴും വേറെ വേറെ പേരുകളാണ് വിളിച്ചത്.
‘ഓരോ സ്ഥലത്ത് ചെല്ലുമ്പോള്‍ ഓരോ പേരാണ് തനിക്ക് എന്നാണ് ഹണി റോസ് പറയുന്നത്. ‘എവിടെ ചെന്നാലും അവരൊക്കെ ഓരോ പേര് എനിക്ക് തരും. ഇപ്പോ ഒന്നും ഇല്ല. സൗന്ദര്യ എന്ന പേര് എവിടെയൊ ഉണ്ടായിരുന്നു. കന്നഡത്തില്‍ ഹംസിനി എന്നാണ് പേര്. എനിക്ക് തന്നെ ഇപ്പോ ഓര്‍മ്മയില്ല ആ പേരുകള്‍. അങ്ങനെ പല പേരിലും അറിയപ്പെടുന്നുണ്ട്’ എന്നും ഇപ്പോള്‍ ഹണി റോസ് എന്ന് മാത്രമാണ് പേര് എന്നും നടി പറഞ്ഞു.
‘അച്ഛനും അമ്മയും ഭയങ്കരമായിട്ട് ആലോചിച്ചിട്ട് ഇട്ട പേരാണ്. വീട്ടില് പൊന്നു എന്നാണ് വിളിക്കുന്നത്. പിന്നെ ഇടയ്ക്ക് ഷാരോണ്‍ എന്ന പേരും ഇട്ടിട്ടുണ്ടായിരുന്നു. ഹണി റോസ് വര്‍ഗീസ് എന്നാണ് മുഴുവന്‍ പേര്. റോസും വര്‍ഗീസും അമ്മയും അച്ഛനുമാണ്. വര്‍ഗീസ് എന്നത് ഇപ്പോഴും പേരിന്റെ കൂടെയുണ്ട്.
എന്നാല്‍ എല്ലാവരും വിളിക്കുന്നത് ഹണി റോസ് എന്നാണ്’.’എനിക്ക് ആദ്യം ഇഷ്മില്ലായിരുന്നു ഈ പേരെന്ന്’ ഹണി റോസ് പറഞ്ഞു. പേരുണ്ടാക്കാന്‍ ഇഷ്ടമുണ്ടെങ്കിലും ഇങ്ങനെയല്ല താനാഗ്രഹിച്ചതെന്നും ഹണി പറഞ്ഞിരുന്നു.
