Connect with us

ആരാധകർക്ക് മുന്നിൽ ആ സസ്പെൻസ് പൊളിയുന്നു; എങ്ങനെയുള്ള ആളെവേണം? എപ്പോഴായിരിക്കണം? മനസുതുറന്ന് തമന്ന!!

Malayalam

ആരാധകർക്ക് മുന്നിൽ ആ സസ്പെൻസ് പൊളിയുന്നു; എങ്ങനെയുള്ള ആളെവേണം? എപ്പോഴായിരിക്കണം? മനസുതുറന്ന് തമന്ന!!

ആരാധകർക്ക് മുന്നിൽ ആ സസ്പെൻസ് പൊളിയുന്നു; എങ്ങനെയുള്ള ആളെവേണം? എപ്പോഴായിരിക്കണം? മനസുതുറന്ന് തമന്ന!!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന മോളിവുഡിലും തന്റെ സാന്നിദ്ധ്യം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. തമന്നയുടെ മോളിവുഡ് അരങ്ങേറ്റം ഇതിനോടകം വന്‍ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. ബാന്ദ്ര എന്ന സിനിമയില്‍ ദിലീപിന്റെ നായികയായാണ് തമന്ന എത്തിയത്.

പുതിയ ഫാഷൻ ട്രെൻഡുകൾ കൃത്യമായി പിന്തുടരുന്ന താരം കൂടിയാണ് തമന്ന. താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ആരാധകർ ഇപ്പോഴും താരത്തോട് ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെപ്പറ്റി. മാത്രമല്ല കരിയറിൽ തിളങ്ങി നിൽക്കുന്നതിനിടെ തമന്നയുടെ വിവാഹം സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

എന്നാൽ ആരാധകരുടെ നിരന്തരആശങ്കയ്ക്ക് വിരാമമാകുകയാണ്. ഈയ്യടുത്താണ് നടൻ വിജയ് വർമയുമായി താൻ പ്രണയത്തിലാണെന്ന് തമന്ന വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ്‌ സ്റ്റോറീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. ലസ്റ്റ് സ്റ്റോറീസിന്റെ ചിത്രീകരണത്തിനിടെയാണ് വിജയും തമന്നയും അടുപ്പത്തിലായത് എന്നാണ് വിവരം. അതേസമയം പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ ശേഷം തമന്നയ്ക്ക് നിരന്തരം വിവാഹം സംബന്ധിച്ച ചോദ്യങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.

എന്നാലിപ്പോൾ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് തമന്ന മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എങ്ങനെയുള്ള ആളെവേണം വിവാഹം ചെയ്യാൻ, എപ്പോഴായിരിക്കണം വിവാഹം എന്നാണ് തമന്ന പറയുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് തമന്നയുടെ വാക്കുകൾ ഇങ്ങനെ….

‘നമ്മൾ ആദ്യം ഒരാളെ കണ്ടെത്തണം. അയാൾ വന്നപ്പോൾ ജീവിതം മാറിയതായി തോന്നണം. നിങ്ങൾ ഒറ്റക്കായിരിക്കുമ്പോഴും ആ ഒരു സുഖം തോന്നണം. അയാൾ ജീവിതത്തിലേക്ക് വന്നു കഴിയുമ്പോൾ നിങ്ങളുടെ ജീവിതം പൂർണമായി എന്നൊരു തോന്നൽ ലഭിക്കണം. ജീവിതത്തിന് ഒരു അർത്ഥം ലഭിച്ചതായുള്ള തോന്നലുണ്ടാകണം. അയാളോടൊപ്പം ജീവിക്കാൻ തോന്നണം. നിങ്ങൾ അവനോടൊപ്പമുണ്ടെങ്കിൽ ജീവിതം രസകരവും മനോഹരവുമാകുമെന്ന് നിങ്ങൾക്ക് തോന്നണം. നിങ്ങളുണ്ടെങ്കിൽ തന്റെ ജീവിതം നന്നാകുമെന്ന് അയാൾക്ക് തോന്നണം.

‘അങ്ങനെയൊരാൾ ജീവിതത്തിലേക്ക് വന്നാൽ, അങ്ങനെയൊരു തോന്നൽ ഉണ്ടായാൽ അപ്പോഴാണ് വിവാഹം ചെയ്യേണ്ടത്. അയാളെയാണ് വിവാഹം കഴിക്കേണ്ടത്, അതാണ് വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം,’ എന്നാണ് തമന്ന പറഞ്ഞത്.

വിജയ് വർമ്മയെ കണ്ടപ്പോൾ തമന്നയ്ക്ക് ഉണ്ടായ ഫീലിംഗ് ഇതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവരും പ്രണയം വിവാഹത്തിലേക്ക് കൊണ്ടുപോകുന്നത് എപ്പോഴാകുമെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. അതേ സമയം അടുത്തിടെ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ താൻ വിവാഹം കഴിക്കാനുള്ള മനസികവസ്ഥയിൽ അല്ലെന്ന് തമന്ന തുറന്നു പറഞ്ഞിരുന്നു.

വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, എന്തായാലും വിവാഹമുണ്ടാകുമെന്നും താരം വ്യക്തമാക്കുകയുണ്ടായി. ഞാൻ ഇപ്പോൾ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല. എന്റെ കരിയർ മികച്ച രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്, കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നുണ്ട്, അത് സംഭവിക്കും, പക്ഷേ ഇപ്പോൾ എന്റെ സന്തോഷകരമായ സ്ഥലം സിനിമാ സെറ്റുകളാണ്. വന്നുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന വേഷങ്ങൾ ഞാൻ ആസ്വദിക്കുകയാണ്, അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നുമാണ് തമന്ന വ്യക്തമാക്കിയത്.

2005 ൽ പുറത്തിറങ്ങിയ ചാന്ദ് സാ റോഷൻ ചേഹേര എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ജന്മം കൊണ്ട് മുംബൈക്കാരി ആണെങ്കിലും തമന്നയെ വലിയ താരമാക്കി മാറ്റിയത് തെന്നിന്ത്യൻ സിനിമയാണ്. എന്നാൽ തമന്നയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങൾ 2007-ൽ,പുറത്തിറങ്ങിയ ഹാപ്പി ഡേയ്‌സ്, കല്ലൂരി എന്നീ ചിത്രങ്ങളാണ്.

More in Malayalam

Trending

Recent

To Top