Connect with us

എന്റെ ശരീരഭാഗങ്ങൾ വെച്ചുകെട്ടിയാൽ എന്താണ് പ്രശ്‌നം, ഞാൻ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത് വേറെ ആരുടെയും ശരീരത്തിൽ അല്ലല്ലോ; മറുപടിയുമായി ഹണി റോസ്

Actress

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ശരീരഭാഗങ്ങൾ വെച്ചു കെട്ടലാണെന്ന് പറഞ്ഞ് വിമർശിക്കുന്നവർക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഹണി റോസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വച്ചുകെട്ടിയാൽ എന്താണ് പ്രശ്‌നം. ഇനി ഞാൻ വച്ചുകെട്ടി പോയാൽ അത് ആരെയാണ് ബാധിക്കുന്നത്? അത് എന്നെ ബാധിച്ചാൽ പോരെ. ഇതൊക്കെ ഇവരെ എങ്ങനെയാണ് ബാധിക്കുന്നത്.

എന്റെ ശരീരത്തിൽ ഞാൻ നൂറ് ശതമാനം അഭിമാനിക്കുന്നു. ഇനി എനിക്ക് വച്ചുകെട്ടണമെന്ന് തോന്നിയാൽ വച്ചുകെട്ടാനും എനിക്ക് അധികാരവും അവകാശവുമുണ്ട്. ഞാൻ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്. വേറെ ആരുടെയും ശരീരത്തിൽ അല്ലല്ലോ. ഇത് എന്ത് വൃത്തികേടാണ്. ഇതൊക്കെ ഞാൻ എങ്ങനെ തെളിയിക്കും.

കെട്ടിയൊരുങ്ങി നടന്നാൽ നിങ്ങളെ തെറി വിളിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ടെന്നത് ഭയങ്കര ഫ്രസേ്ട്രറ്റഡ് ആയ കുറച്ച് ആളുകൾ ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതിയാണ്. എന്നാൽ അങ്ങനെ യാതൊരു അധികാരവും നിങ്ങൾക്കില്ല. അതിനെതിരെ ശക്തമായ നിയമമുണ്ട്. ആ നിയമം അതിന്റെ ജോലി ചെയ്യും. മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ ശ്രമിക്കുക. ഒരു സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്ന് മനസിലാക്കണം. എന്റെ ശരീരത്തിൽ എനിക്ക് എന്ത് ചെയ്യാനും അവകാശമുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top