Actor
ഏഴ് കോടിക്ക് മുകളില്‍ വിലയുള്ള വസതി, കേരളത്തിലും തമിഴ് നാട്ടിലും ഫ്‌ലാറ്റുകള്‍; വൈറലായി ജയറാമിന്റെ ആസ്തി
ഏഴ് കോടിക്ക് മുകളില്‍ വിലയുള്ള വസതി, കേരളത്തിലും തമിഴ് നാട്ടിലും ഫ്‌ലാറ്റുകള്‍; വൈറലായി ജയറാമിന്റെ ആസ്തി
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും. ഇക്കഴിഞ്ഞ മെയ് മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ മകള്‍ മാളവികയുടെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായികുന്നു താലികെട്ട്. ആഢംബരത്തോടെ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡില്‍ നിന്നും ജാക്കി ഷ്രോഫ് മുതല്‍ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു.
ഇപ്പോള്‍ ജയറാമിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയുടെ വരവരന്‍. ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയായിരുന്നു മാളവികയുടെ വേഷം. ബ്രാഹ്മണരുടെ പരമ്പരാഗത രീതിയിലാണ് മാളവിക സാരിയുടുത്ത് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ ഔട്ട്ഫിറ്റ്. നവനീതിന്റെ മേല്‍മുണ്ടിന്റെ പിന്നില്‍ മ്യൂറല്‍ പെയ്ന്റിങ്ങും നല്‍കിയിട്ടുണ്ടായിരുന്നു. നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ് മുല്ലപ്പൂവും ചൂടി അതീവസുന്ദരിയായിട്ടാണ് വധു മണ്ഡപത്തിലെത്തിയത്. ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്.
മിഞ്ചിയും വിരല്‍ വരെ കോര്‍ത്തുവെച്ച വലിയ പാദസരവും അരപ്പട്ടയും വ്യത്യസ്തത നല്‍കി. പിന്നിലേക്ക് പിന്നിയിട്ട രീതിയിലാണ് മുടി സ്‌റ്റൈല്‍ ചെയ്തത്. മിനിമല്‍ ആഭരണങ്ങള്‍ മാത്രമാണ് വിവാഹ സമയത്തും റിസപ്ഷന്‍ സമയത്തുമെല്ലാം മാളവിക ധരിച്ചത്. കോടികളുടെ ആസ്തിയുള്ള താരത്തിന് വേണമെങ്കില്‍ മകളെ പൊന്നില്‍ പൊതിയാമായിരുന്നു. പക്ഷെ അവിടെയും ജയറാം മിതത്വം പാലിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ആഡംബരത്തിന് കുറവില്ലായിരുന്നുവെങ്കിലും വലിച്ചുവാരി ആഭരണം അണിഞ്ഞല്ല ജയറാമിന്റെ ചക്കി വിവാഹത്തിന് ഒരുങ്ങി എത്തിയത് എന്നത് ആരാധകരെയും അത്ഭുതപ്പെടുത്തി. പ്രീവെഡ്ഡിങ് ഫങ്ഷനും റോയല്‍ സ്‌റ്റൈലിലാണ് മകള്‍ക്കായി ജയറാം നടത്തിയത്. തൃശൂരില്‍ വെച്ചുനടന്ന വിവാഹ റിസപ്ഷനില്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ശേഷം ബോള്‍ഗാട്ടി പാലസില്‍ നടന്ന റിസെപ്ഷനില്‍ മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങളും ഗവര്‍ണറും വരെ പങ്കെടുത്തു.
വിവാഹം പോലെ തന്നെ ആഢംബരം നിറഞ്ഞതായിരുന്നു മാളവികയുടെ വിവാഹനിശ്ചയവും. മൂന്ന് ദിവസത്തോളം നീണ്ട മാളവികയുടെ വിവാഹ ആഘോഷങ്ങളുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ജയറാമിന്റെ ആസ്തിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മുപ്പത്തിയാറ് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ കോടികളാണ് താരം സമ്പാദിച്ചത്.
കൂടാതെ പാര്‍വതിയും മക്കളായ കാളിദാസും മാളവികയും സമ്പാദിച്ചത് വേറെയുമുണ്ട്. മലയാളത്തില്‍ വിരളമായി മാത്രമെ സിനിമ ചെയ്യാറുള്ളുവെങ്കിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നടനാണ് ജയറാം. കാളിദാസും തമിഴിലെ യുവതാരമാണ്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജയറാമിന്റെ പേരില്‍ നിരവധി പ്രോപ്പര്‍ട്ടിികളുണ്ട്. കേരളത്തില്‍ അങ്കമാലിയ്ക്കടുത്തുള്ള ഒരു സ്ഥലത്ത് വലിയ വീടും പ്രോപ്പര്‍ട്ടിയും ജയറാമിന്റെ പേരിലുണ്ട്.
ഇന്ന് ഏകദേശം ഏഴ് കോടിക്ക് മുകളില്‍ ഇതിന് വിലയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുപോലെ ചെന്നൈയിലെ വല്‍സര്‍വാക്കത്തിനടുത്തുള്ള ലക്ഷ്മി നഗറില്‍ യഥാക്രമം നാല് മുതല്‍ ആറ് കോടി വരെ വിലമതിക്കുന്ന മറ്റൊരു വീടും തിരുവനന്തപുരത്തും ബാംഗ്ലൂരിലും രണ്ട് ഫ്‌ലാറ്റുകളും ജയറാമിന്റെ കുടുംബത്തിനുണ്ട്. എന്നാല്‍ 2018ല്‍ കൊച്ചിയിലെ ഫാം ഹൗസ് ഉള്‍പ്പെടെയുള്ള തന്റെ ബാക്കി സ്വത്തുക്കള്‍ ജയറാം വിറ്റുവെന്നും വാര്‍ത്തയുണ്ട്.
അതേസമയം മകള്‍ക്ക് ജയറാം എന്താണ് കൊടുത്തതെന്നും പലരും കമന്റുകളായി ചോദിക്കുന്നുണ്ട്. ഇതിന് മികച്ച വിദ്യാഭ്യാസവും നല്‍കി നല്ലൊരു വരനെയും കണ്ടെത്തി വിവാഹം നടത്തി കൊടുത്തുവെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് നിരവധി പേരാണ് ലൈക്ക് ചെയ്ത് രംഗത്തെത്തിയത്. എന്നാല്‍ പരസ്യമായി സ്വര്‍ണമോ പണമോ ഒന്നും കൊടുത്തില്ലെങ്കിലും പെട്ടിയില്‍ കെട്ട് കണക്കിന് നോട്ടും വിലകൂടിയ ആഭരണങ്ങളുമാകും നല്‍കിയതെന്നും അത് പുറം ലോകത്തെ അറിയിക്കേണ്ട ആവശ്യമില്ലെന്നുമാണ് പലരും പറയുന്നത്.