Actor
മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷികാശംസകളറിയിച്ച് രമേശ് പിഷാരടി
മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷികാശംസകളറിയിച്ച് രമേശ് പിഷാരടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസകളറിയിച്ച് നടന്‍ രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയിലൂടെയാണ് രമേശ് പിഷാരടി വിവാഹ വാര്‍ഷികാശംസകളറിയിച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. ഇരുവരുടെയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ആശംസകള്‍ നേര്‍ന്നിരുന്നു.
നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.ലോകത്തിന് നിങ്ങള്‍ രണ്ട് പേരും ലക്ഷ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷമായി. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു.
അതിന്റെ ഭാഗമാകാനും അതിന്റെ സ്‌നേഹത്തിലും ഊഷ്മളതയും അനുഭവിക്കാന്‍ കഴിഞ്ഞതിലൂടെ ഞങ്ങളാണ് അനുഗ്രഹിക്കപ്പെട്ടത്. ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഏറ്റവും ലൗകികവും അസാധാരണവുമാക്കുന്നു. ദുല്‍ഖര്‍ കുറിച്ചു.
1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. വിവാഹ ശേഷമായിരുന്നു മമ്മൂട്ടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിവാഹിതനായ അതേ വര്‍ഷം തന്നെയായിരുന്നു സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ രംഗപ്രവേശം. പിന്നീട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാള സിനിമയിലെ തിരക്കുള്ള നടനായി മമ്മൂട്ടി മാറുകയായിരുന്നു.
കല്യാണം കഴിഞ്ഞ് ഏഴാമത്തെ ദിവസമായിരുന്നു മമ്മൂട്ടി അഭിനയിക്കാനായി പോയത്. വില്ലത്തരവും ചെറിയ കഥാപാത്രങ്ങളുമൊക്കെ ചെയ്തിരുന്ന സമയത്ത് അദ്ദേഹം വക്കീലായും ജോലി ചെയ്യുന്നുണ്ടായിരുന്നു.
