Connect with us

ഇവന്റെ ലൈം ഗികാവയവം നീക്കിയതിനു ശേഷം ഒറ്റയ്ക്ക് ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു. ഫി ലിം കാണിക്കുക; ഹരീഷ് പേരടി

News

ഇവന്റെ ലൈം ഗികാവയവം നീക്കിയതിനു ശേഷം ഒറ്റയ്ക്ക് ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു. ഫി ലിം കാണിക്കുക; ഹരീഷ് പേരടി

ഇവന്റെ ലൈം ഗികാവയവം നീക്കിയതിനു ശേഷം ഒറ്റയ്ക്ക് ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു. ഫി ലിം കാണിക്കുക; ഹരീഷ് പേരടി

മലയാളികള്‍ക്ക് സുപരിചിതനാണ് ഹരീഷ് പേരടി. തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കാത്ത താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള അഭിപ്രായങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ആലുവയില്‍ അഞ്ചു വയസുകാരിയെ പീ ഡിപ്പിച്ചുകൊന്ന കേസില്‍ വിധി വന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ;

സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തില്‍ 26 തൂക്കികൊലകള്‍ നടന്നത്രേ…1991ലെ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം 32 വര്‍ഷങ്ങളായി കേരളത്തില്‍ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്…പക്ഷെ കേരളത്തിലെ പൂജപ്പുര,വിയ്യൂര്‍,കണ്ണൂര്‍ എന്നി മൂന്ന് ജയിലുകളിലായി 16 പേര്‍ വധശിക്ഷ കാത്ത് വര്‍ഷങ്ങളായി സുഖവാസത്തിലാണത്രേ…

വിധിന്യായത്തിലെ അക്ഷരങ്ങള്‍ കൊണ്ട് കൊന്നാലും ആ പ്രതികള്‍ പിന്നെയും വര്‍ഷങ്ങള്‍ ജീവിക്കുമെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം…പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തര്‍ക്കവും എന്ന് എനിക്കറിയില്ല…

ഇനി എന്റെ സ്വപ്നത്തിലെ വിധി..അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബ ലാല്‍ക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈം ഗികാവയവം പ്രഗല്‍ഭരായ ഡോക്ടര്‍സിന്റെ സാന്നിധ്യത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..ഒറ്റക്ക് അവനെ ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു. ഫി ലിം കാണാന്‍ വിടുക …രണ്ട് ദിവസത്തിനുള്ളില്‍ അവന്‍ ഹാര്‍ട്ടറ്റാക്ക് വന്ന് മരിച്ചോളും…വധശിക്ഷയെ എതിര്‍ക്കുന്ന ബുദ്ധിജീവികള്‍ക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി.

ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ് ശിശുദിനത്തില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ വധശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് തൂക്കുകയര്‍ വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് ജീവപര്യന്തവും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവപര്യന്തം ജീവിതാവസാനം വരെ തടവാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധിയെന്നതും പ്രത്യേകതയാണ്.

Continue Reading
You may also like...

More in News

Trending

Recent

To Top