Connect with us

ആർഭാടങ്ങൾ ഒഴിവാക്കിയ വിവാഹം, നല്ല മാതൃകയാണ് ആഷിക്കും റീമയും; ഹരീഷ് പേരടി

Malayalam

ആർഭാടങ്ങൾ ഒഴിവാക്കിയ വിവാഹം, നല്ല മാതൃകയാണ് ആഷിക്കും റീമയും; ഹരീഷ് പേരടി

ആർഭാടങ്ങൾ ഒഴിവാക്കിയ വിവാഹം, നല്ല മാതൃകയാണ് ആഷിക്കും റീമയും; ഹരീഷ് പേരടി

രണ്ടു പേര്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലുമെന്ന് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്

‘നവ സിനിമകളെ നെഞ്ചലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല. 101 പവനും കാറും പിന്നെ പാമ്ബിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെണ്‍കുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനര്‍ചിന്തനം നടത്തേണ്ട സമയമാണിത്‌.’-ഹരീഷ് കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

കൊറോണ കാലത്തെ വിവാഹങ്ങൾ നമ്മളെ പലതും ഓർമപെടുത്തുന്നുണ്ട്. അതിൽ പ്രധാനമാണ് രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനികുമ്പോൾ അനാവശ്യ ചിലവുകൾ ഒഴിവാക്കുക എന്നത്. അതിൽ നല്ല മാതൃകയാണ് ആഷിക്കും റീമയും.

കൊറോണ കാലത്തിനും എത്രയോ മുമ്പേ ആർഭാടങ്ങൾ ഒഴിവാക്കി വിവാഹ ചിലവിന്റെ പണം എറണാകുളം ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്തവർ. നവ സിനിമകളെ നെഞ്ചിലേറ്റുന്നവർ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല.101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെൺകുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനർചിന്തനം നടത്തേണ്ട സമയമാണിത്.

വിവാഹ ജീവിതത്തിന് തയ്യാറെടുക്കുന്നവർക്കുള്ള മാനസിക വിദ്യാഭ്യാസത്തിനും നിയമ പരിവർത്തനം അത്യാവശ്യമാണ്…പെൺവീട്ടുകാർ അർജന്റീനയും ആൺവീട്ടുകാർ ബ്രസീലുമായി മാറുന്ന കാണികൾ ആർത്തു വിളിക്കുന്ന ഒരു മൽസരമാണ് പല സ്ഥലങ്ങളിലും നടക്കുന്നത്…സ്വാതന്ത്ര്യത്തിന്റെ കാറ്റേൽക്കുന്ന രണ്ട് വ്യക്ത്യകളുടെ കുടിചേരലാണ് വിവാഹം…കൊറോണ എന്ന അധ്യാപകൻ നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top