Malayalam
ഷംന എന്നെ ശപിക്കരുതെന്ന് ദിലീപ്; സിനിമയ്ക്ക് ഒടുക്കത്തെ ശാപം കിട്ടി, വെളിപ്പെടുത്തലുമായി ഷംന കാസിം
ഷംന എന്നെ ശപിക്കരുതെന്ന് ദിലീപ്; സിനിമയ്ക്ക് ഒടുക്കത്തെ ശാപം കിട്ടി, വെളിപ്പെടുത്തലുമായി ഷംന കാസിം
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. നൃത്തമാണ് ഷംനയെ സിനിമയിലേക്ക് എത്തിച്ചത്. റിയാലിറ്റി ഷോയിലൂടെ എത്തിയ താരത്തിന് തുടക്കത്തിയിൽ കിട്ടിയ അവസരങ്ങൾ പിന്നീട് മലയാള സിനിമയിൽ ലഭിച്ചില്ല.
തമിഴില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന താരം ഇപ്പോള്‍ ദിലീപ് നായകനായി ഫാസില്‍ സംവിദാനം ചെയ്ത മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയില്‍ അവസരം നഷ്ടപെട്ട കാര്യം തുറന്ന് പറയുകയാണ്. പിന്നീട് കേരളത്തില്‍ പോലും വരാന്‍ താന്‍ ഇഷ്ടപ്പെട്ടിട്ടില്ല. അടുത്ത സിനിമയില്‍ അവസരം താരമെന്നൊക്കെ ഫാസില്‍ സാര്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ ഉള്ള ക്ഷമ തോന്നിയില്ലന്നും. പക്ഷെ സിനിമയില്‍ നിന്നും അവസരം നഷ്ടപ്പെടാന്‍ ദിലീപേട്ടനല്ല കാരണക്കാരന്‍. പക്ഷെ ദിലീപേട്ടനുമായി അടുത്ത ബന്ധമുള്ള ഒരാളാണ് എനിക്കെതിരെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം ആ കഥ പുറത്ത് പറഞ്ഞാല്‍ ആര്‍ക്കും നല്ലതായിരിക്കില്ല എന്നും ഷംന കാസിം പറയുന്നു.
ഷംനയുടെ വാക്കുകളിലേക്ക് ..
‘ഈ സിനിമക്ക് വേണ്ടി സംവിധായകന്‍ ഫാസിലിന്റെ നിര്‍ദേശ പ്രകാരം പല സ്റ്റേജ് ഷോകളില്‍ നിന്നും ഒഴുവായെന്നും, തമിഴില്‍ ചിമ്ബു നായകനായ സിനിമയില്‍ നായിക വേഷത്തില്‍ നിന്നും പിന്മാറിയെന്നും ഷംന പറയുന്നു കാരണം. ദിലീപിന്റെ നായികയായി അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നു.
എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോള്‍ ഫാസില്‍ ഫോണില്‍ വിളിച്ചു ഒഴുവാക്കിയ കാര്യം അറിയിച്ചു, ദേഷ്യവും സങ്കടവും പ്രതിക്ഷ നഷ്ടപ്പെട്ടിട്ടും താന്‍ ”ഓക്കേ സാര്‍ ´´ എന്ന് മാത്രമാണ് പറഞ്ഞത്. പിന്നീട് സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടന്‍ വിളിച്ചുവെന്നും ` ഷംന എന്നെ ശപിക്കരുത്´എന്ന് പറഞ്ഞു. എന്നാല്‍ താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നും പക്ഷെ തന്നെ വേദനിപ്പിച്ചതിന് ഉള്ള എന്തെങ്കിലും നല്ല റിസള്‍ട്ട് ആ സിനിമക്ക് ലഭിക്കുമെന്നും ദിലീപേട്ടനോട് പറഞ്ഞു. താന്‍ ശപിച്ചിട്ടില്ലനും എന്നാല്‍ ആ സിനിമക്ക് ഒരു ശാപം കിട്ടിയെന്നും ഷംന പറയുന്നു.
പിന്നീട് കേരളത്തില്‍ പോലും വരാന്‍ താന്‍ ഇഷ്ടപ്പെട്ടിട്ടില്ല. അടുത്ത സിനിമയില്‍ അവസരം താരമെന്നൊക്കെ ഫാസില്‍ സാര്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ ഉള്ള ക്ഷമ തോന്നിയില്ലന്നും. പക്ഷെ സിനിമയില്‍ നിന്നും അവസരം നഷ്ടപ്പെടാന്‍ ദിലീപേട്ടനല്ല കാരണക്കാരന്‍, അങ്ങനെ ഞാന്‍ നായികയായി വരുന്നത് താല്പര്യമില്ലായിരുന്നു എങ്കില്‍ ആദ്യമേ അദ്ദേഹത്തിന് പറയാമായിരുന്നു. പക്ഷെ ദിലീപേട്ടനുമായി അടുത്ത ബന്ധമുള്ള ഒരാളാണ് എനിക്കെതിരെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം ആ കഥ പുറത്ത് പറഞ്ഞാല്‍ ആര്‍ക്കും നല്ലതായിരിക്കില്ല എന്നും ഷംന കാസിം പറയുന്നു.
ദിലീപേട്ടന്‍ നല്ല സുഹൃത്താണ്, സിനിമക്ക് വേണ്ടി കരാര്‍ ഒപ്പിട്ടപ്പോള്‍ തന്നെ അദ്ദേഹം വിളിച്ചു ആത്മവിശ്വാസം തന്നിരുന്നു. നല്ല നടിയാണ് തന്നെനും കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ഇന്നും ദിലീപുമായി നല്ല ബന്ധം സുക്ഷിക്കുന്നുണ്ടെന്നും മലയാളികളുടെ പ്രിയ താരം ഷംന പറയുന്നു.
ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഷംന അന്യഭാഷയിലേക്ക് കടന്നത്. തുടര്‍ന്ന് തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നുതുടങ്ങി. മുനിയാണ്ടി വിലഗിയാല്‍ മൂട്രാമാണ്ട്, കതക്കോട്ടൈ, ദ്രോഗി, ആടു പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയയായി.
ഒരു മടങ്ങി വരവ് ചട്ടക്കാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലെക്ക് ഒരു മികച്ച മടങ്ങിവരവിന് ഷംന കാസിം ശ്രമിച്ചു. 1974 ലെ ചട്ടക്കാരി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു 2012 ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി. സിനിമയും ഷംനയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടെങ്കിലും നടിയ്ക്ക് മലയാളത്തില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മലയാളത്തില്‍ ഷംന അധികം ശ്രമിച്ചില്ല എന്നതും വാസ്തവമാണ്.
സിനിമയില്‍ അവഗണന നേരിടുകയും അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ ഷംന നൃത്തത്തില്‍ ശ്രദ്ധ കൊടുത്തു. ഒരു ഘട്ടത്തില്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് നൃത്തത്തിലേക്ക് മാറാന്‍ ആലോചിച്ചിരുന്നു
അതെ സമയം തന്നെ ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന ചിത്രത്തിൽ ജയലളിതയുടെ കൂട്ടുകാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായ ശശികലയുടെ വേഷം ഷംന ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്
