Social Media
എൻറെ ഡാൻസിങ് പാർട്ണറിന് ജന്മദിനാശംസകൾ;സ്വാസികക്ക് ആശംസകളുമായി മൃദുല!
എൻറെ ഡാൻസിങ് പാർട്ണറിന് ജന്മദിനാശംസകൾ;സ്വാസികക്ക് ആശംസകളുമായി മൃദുല!
ഇന്ന് മിനിസ്ക്രീനിലെ ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക.വളരെ പെട്ടന്ന് താരം മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് ചേക്കേറിയത്.താരത്തിന് സിനിമയെന്നോ സീരിയൽ എന്നോ വ്യത്യാസമില്ലാതെ അവസരങ്ങൾ തേടിയെത്തുകയാണ്.തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയ ജീവിതം ആരംഭിക്കുന്നത്.വളരെ പെട്ടന്നുള്ള വളർച്ചയായിരുന്നു താരത്തിന് സിനിമയിൽ ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സ്വാസിക.സീത എന്ന പരമ്പരയായിരുന്നു താരത്തിന്റെ കരിയർ ബ്രേക്ക് ആകുന്നത്.ശേഷം താരം ഇപ്പോൾ ചിത്രങ്ങളുമായി തിരക്കിലാണ്.
സിനിമയിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു സ്വാസിക. സീതയെന്ന പരമ്പരയിലൂടെയായിരുന്നു താരത്തിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. ഇന്ദ്രന്-സീത ജോഡികള്‍ക്ക് ഗംഭീര പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. ചിന്താവിഷ്ടയായ സീതയായാണ് ആദ്യം പരമ്പരയെത്തിയതെങ്കിലും മറ്റൊരു ചാനലിലേക്ക് മാറിയതോടെ അത് സീതയായി മാറുകയും ജനപ്രിയ സീരിയലായി മാറുകയുമായിരുന്നു.
ഷാനവാസായിരുന്നു ഇന്ദ്രനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പരമ്പരയുടെ അടുത്ത ഭാഗവുമായി തങ്ങളെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എന്നാണ് സീതയും ഇന്ദ്രനും വീണ്ടുമെത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നുവന്നിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും തനിക്ക് കഴിവുണ്ടെന്ന് സ്വാസിക തെളിയിച്ചിരുന്നു. സ്റ്റേജ് പരിപാടികളില്‍ താരം സജീവമാണ്. നവംബര്‍ 5ന് പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ആശംസകള്‍ക്ക് നന്ദി അറിയിച്ച് സ്വാസികയും എത്തിയിരുന്നു.
തന്റെ ഡാന്‍സിങ്ങ് പാര്ട്ട്നറിന് പിറന്നാളാശംസ അറിയിച്ച് മൃദുല വിജയ് യും എത്തിയിരുന്നു. നൃത്ത പരിപാടിക്കിടയിലെ ചിത്രങ്ങളും മൃദുല പോസ്റ്റ് ചെയ്തിരുന്നു. സ്വാസുവിന് ആശംസ നേര്‍ന്ന് അഭിനേത്രിയായ സാധിക വേണുഗോപാലും പോസ്റ്റുമായി എത്തിയിരുന്നു. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കില്‍ സ്വാസികയും പങ്കെടുക്കുന്നുണ്ട്. മാന്വിക്കൊപ്പമുള്ള നൃത്തവുമായാണ് അടുത്തിടെ താരമെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാസിക ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങള്‍ അടുത്തിടെ പങ്കുവെച്ചിരുന്നു.
happy birthday swasika
