Connect with us

മലയാളികളുടെ ചോക്ലേറ്റ് ഹീറോയ്ക്ക് ഇന്ന് പിറന്നാൾ;ചാക്കോച്ചന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും!

Social Media

മലയാളികളുടെ ചോക്ലേറ്റ് ഹീറോയ്ക്ക് ഇന്ന് പിറന്നാൾ;ചാക്കോച്ചന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും!

മലയാളികളുടെ ചോക്ലേറ്റ് ഹീറോയ്ക്ക് ഇന്ന് പിറന്നാൾ;ചാക്കോച്ചന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും!

മലയാളികളുടെ എന്നത്തേയും ചോക്ലേറ്റ് ഹീറോ ആണ് ചാക്കോച്ചൻ. മലയാളത്തിൻറെ സ്വന്തം താരമാണ് കുഞ്ചാക്കോ ബോബൻ.കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.ഇന്നിപ്പോൾ ഇതാ താരത്തിന്റെ പിറന്നാളാണ് നംവബര്‍ 2ന്.താരത്തിന് ആശംസ പ്രവാഹമാണ് എത്തിക്കൊണ്ടിരിക്കുന്നത്.ആരാധക ലോകവും,സുഹൃത്തുക്കളും,സിനിമ ലോകവും ഒന്നടങ്കം താരത്തിന് ആശംസകൾ അറിയിക്കുകയാണ്.ഒപ്പം പിറന്നാൾ ആഘോഷമാക്കുകയാണ് ഏവരും.സോഷ്യൽ മീഡിയ വഴി നിരവധി ആരാധകരാണ് മലയാളികളുടെ റൊമാന്റിക് ഹീറോയ്ക്ക് ആശംസകൾ അറിയിച്ചെതുന്നത്.എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ.താരത്തിന്റെ പണ്ടുമുതലുള്ള അഭിനയവും ഇന്നും വ്യത്യസ്തവുമായ കഥാപാത്രങ്ങൾകൊണ്ടും എന്നും ആരാധകരെ അത്ഭുതപ്പെടുത്തുന്ന താരം കൂടെയാണ് കുഞ്ചാക്കോ ബോബൻ.

ഇസ വന്നതിന് ശേഷമുള്ള ആദ്യ പിറന്നാളെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സുഹൃത്തുക്കളായ ജോജുവിനും രമേഷ് പിഷാരടിക്കുമൊപ്പമുള്ള വിദേശ യാത്രയ്ക്കിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു നേരത്തെ താരങ്ങളെത്തിയത്. താരത്തിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രമായ നിറത്തിന്റെ റിറിലീസിംഗും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റ് പരിപാടികളുമൊക്കെയായി താരത്തിന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ഫാന്‍സ് പ്രവര്‍ത്തകര്‍.

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയായിരുന്നു ഉദയ കുടുംബത്തിലെ ഇളയ സന്തതി സിനിമയില്‍ അരങ്ങേറിയത്. സുധി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ശാലിനിയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ഇവരുടെ പ്രണയവും വേദനയുമൊക്കെ പ്രേക്ഷകരും അതേ പോലെ ഏറ്റെടുക്കുകയായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ സിനിമയുമായി ബന്ദമുണ്ടായിരുന്നുവെങ്കിലും ഭാവിയില്‍ ഇതാണ് തന്റെ മേഖല എന്ന് അന്ന് തീരുമാനിച്ചില്ലായിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. 43ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും എത്തിക്കൊണ്ടിരിക്കുകയാണ്.

നിത്യഹരിത നായകനായി വിശേഷിപ്പിക്കുന്ന താരങ്ങളിലൊരാളാണ് ചാക്കോച്ചനും. മുടിയുടെ കാര്യത്തില്‍ താന്‍ പിന്നാക്കക്കാരനാണെന്ന് താരം തന്നെ പറയാറുണ്ട്. അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് ചോദിച്ച് ആരാധകരും താരങ്ങളുമൊക്കെ എത്താറുമുണ്ട്. ചോക്ലേറ്റ് ഹീറോയായാണ് ഒരുകാലത്ത് തിളങ്ങി നിന്നതെങ്കിലും അങ്ങനെ അറിയപ്പെടാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം പറഞ്ഞിരുന്നു. കഠിന പ്രയത്‌നത്തിനൊടുവിലായാണ് അദ്ദേഹം ആ ചട്ടക്കൂട് ഭേദിച്ചത്. വില്ലത്തരവും സ്വഭാവ കഥാപാത്രവുമുള്‍പ്പടെ ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇതിനകം തന്നെ അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്.

കമല്‍ സംവിധാനം ചെയ്ത നിറമെന്ന സിനിമ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ക്യാംപസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന് മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചത്. ശാലിനി, ജോമോള്‍, ലാലു അലക്‌സ്,ദേവന്‍, ബിന്ദു പണിക്കര്‍, അംബിക, കോവൈ സരള തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തില്‍ അവതരിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രത്തിന് റീമേക്ക് പതിപ്പുകളും ഇറങ്ങിയിരുന്നു. ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തില്‍ നിറം വീണ്ടുമെത്തുമെന്നുമുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത് അടുത്തിടെയായിരുന്നു. കുഞ്ഞതിഥി എത്തിയതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്. ഇസയുടെ മാമോദീസ ചടങ്ങില്‍ മലയാള സിനിമ ഒന്നടങ്കം പങ്കെടുത്തിരുന്നു. മകന്‍ വന്നതിന് ശേഷം തന്റേയും പ്രിയയുടേയും ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും ചാക്കോച്ചന്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്.

സര്‍പ്രൈസുകള്‍ നല്‍കി ഞെട്ടിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് പ്രിയ ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നും പ്രിയയുടെ സര്‍പ്രൈസ് എന്താണെന്നുമൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്. വിദേശത്ത് വെക്കേഷന്‍ ആഘോഷിച്ച് വരികയാണ് പ്രിയയും ചാക്കോച്ചനും. ജോജു ജോര്‍ജും രമേഷ് പിഷാരടിയും ഇവര്‍ക്കൊപ്പമുണ്ട്. ഇത്തവണത്തെ ആഘോഷം വിദേശത്താണെന്നാണ് ആരാധകര്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഈസൂന്റെ അച്ഛന് പിറന്നാളാശംസ എന്ന് പറഞ്ഞായിരുന്നു രമേഷ് പിഷാരടി എത്തിയിട്ടുള്ളത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, അനു സിത്താര, വിദ്യ വിനുമോഹന്‍ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ക്ഷണനേരം കൊണ്ടാണ് പല പോസ്റ്റുകളും തരംഗമായി മാറുന്നത്.

happy birthday kunjakko boban

More in Social Media

Trending

Recent

To Top