Social Media
എല്ലാ ട്രോളന്മാർക്കും ആയി തൻറെ കൗമാരകാലത്തെ ചിത്രം പങ്കുവെച്ച ഈ സൂപ്പർ താരത്തെ മനസ്സിലായോ!
എല്ലാ ട്രോളന്മാർക്കും ആയി തൻറെ കൗമാരകാലത്തെ ചിത്രം പങ്കുവെച്ച ഈ സൂപ്പർ താരത്തെ മനസ്സിലായോ!
By
എല്ലാ സൂപ്പർ താരങ്ങളുടെയും പഴയകാല ചിത്രങ്ങൾ കാണുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട് ഇത് ഈ താരം തന്നെ ആണോ എന്ന്.ചില ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാനും പ്രയാസമാകും.ഇപ്പോഴിതാ എല്ലാവരുടെയും പ്രിയപ്പെട്ട നടി സമീറ റെഡി ആണ് തൻറെ പഴയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഫോട്ടോയിലുള്ള കൗമാര കാലത്തെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.ഏറെ ആരാധകരുള്ള താരമാണ് സമീറ.താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.എല്ലാ ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.എങ്കിലും താരത്തിനെ ഏവർക്കും പ്രിയങ്കരിയാക്കിയത് സൂര്യക്കൊപ്പമുള്ള ചിത്രം കൊണ്ടായിരുന്നു.വളരെ വിജയം കൈവരിച്ച ചിത്രമാണ് സൂര്യക്കൊപ്പമുള്ള വാരണം ആയിരം വളരെ ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു.
എല്ലാ ട്രാളന്മാർക്കും വേണ്ടിയാണ് ചിത്രമെന്ന് പരിഹാസരൂപേണ സമീറ എഴുതിയിട്ടുണ്ട്. മുൻപ് ഗർഭകാല ചിത്രങ്ങൾ സമീറ ഷെയർ ചെയ്തപ്പോൾ പലപ്പോഴും ട്രോളുകളാക്കി മാറ്റിയിരുന്നു. ഇതു മുന്നിൽ കണ്ടാണ് താരം ഇങ്ങനെ എഴുതിയത്. ”തമാശകൾ മാറ്റി നിർത്തിയാൽ ഞാൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. കൗമാര കാലത്ത് മനോഹരിയായി കാണാനും അംഗീകരിക്കപ്പെട്ടുവെന്ന് തോന്നാനും വളരെയധികം സമ്മർദം അനുഭവിക്കേണ്ടി വന്നു. ഇന്നു രണ്ടു കുട്ടികളും ഭർത്താവും എന്നെ ഞാനായിട്ട് തന്നെ സ്നേഹിക്കുന്നു”വെന്നും സമീറ എഴുതിയിട്ടുണ്ട്.
ആദ്യ ഗർഭകാലത്ത് ശരീരം തടിച്ചപ്പോൾ പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്നുവെന്ന് സമീറ പറഞ്ഞിട്ടുണ്ട്. 2015 മേയിൽ 102 കിലോവരെ തടിച്ചു. എന്റെ ആത്മവിശ്വാസമെല്ലാം നഷ്ടപ്പെട്ടു. ഒരു വർഷം കഴിഞ്ഞിട്ടും വണ്ണം കുറയ്ക്കാൻ കഴിഞ്ഞില്ല. പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടു. ലോകം എന്റെ ശരീരത്തെ കുറിച്ച് പറയുന്നത് കേൾക്കാനുളള ധൈര്യം എനിക്കില്ലായിരുന്നുവെന്ന് സമീറ പറഞ്ഞിരുന്നു.
പക്ഷേ രണ്ടാമത് ഗർഭിണിയായപ്പോൾ സമീറ നേരത്തെ തന്നെ ഇതെല്ലാം മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ തന്നെ ഗർഭകാല ചിത്രങ്ങൾ പങ്കുവച്ചപ്പോൾ കേട്ട ട്രോളുകൾക്കെല്ലാം ചുട്ട മറുപടിയും കൊടുത്തു. ബിസിനസുകാരനായ അക്സഹി വർധെയാണ് സമീറയുടെ ഭർത്താവ്. മകൻ ഹൻസും മകൾ നൈറയും അടങ്ങുന്നതാണ് സമീറയുടെ കുടുംബം.
വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന സമീറ സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ബംഗാളി ഭാഷകളിലായി 30 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ സൂര്യയുടെ നായികയായി സമീറ അഭിനയിച്ച ‘വാരണം ആയിരം’ സൂപ്പർ ഹിറ്റായിരുന്നു.
sameera reddy old photo