Actress
കുട്ടിക്കളി മാറാത്തതിന് എനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ചൊക്കെ കിട്ടാറുണ്ട്; നസ്രിയ
കുട്ടിക്കളി മാറാത്തതിന് എനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ചൊക്കെ കിട്ടാറുണ്ട്; നസ്രിയ
ടെലിവിഷൻ ഷോകളിൽ ആങ്കർ ആയി തുടക്കം കുറിച്ച് നായികയായി വളർന്ന താരമാണ് നസ്രിയ നസിം. 2006ൽ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായാണ് സിനിമയിലെത്തിയത്. നിരവധി ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ച നസ്രിയ നസീം എന്ന നടിയുടെ ഉദയം സിനിമാ പ്രേക്ഷകർ കണ്ടത് ഏറെ പ്രതീക്ഷയോടെയാണ്. തെന്നിന്ത്യയിലെ മുൻനിര നായിക നടിയാകാനുള്ള ആരാധകവൃന്ദം ചുരുങ്ങിയ കാലം കൊണ്ട് നസ്രിയക്ക് ലഭിച്ചു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാമ് വൈറലായി മാറുന്നത്. കുട്ടിക്കളി മാറാത്തതിന് തനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ച് കിട്ടാറുണ്ടെന്നും മുടി വെട്ടുന്നതിനൊക്കെ വഴക്ക് പറയാറുണ്ടെന്നുമാണി അഭിമുഖത്തിൽ നടി നസ്രിയ തുറന്ന് പറഞ്ഞിരിക്കുന്നത്.
കുട്ടിക്കളി മാറാത്തതിന് എനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ചൊക്കെ കിട്ടാറുണ്ട്. ഉമ്മ എന്റെ കല്യാണമൊക്കെ കഴിഞ്ഞ് വലിയ കുട്ടിയായി എന്ന് ഇടയ്ക്കിടെ ഉമ്മച്ചിയെ ഓർമിപ്പിക്കാറുണ്ട്. ഞാൻ സീരിയസ് ആയാൽ ഭയങ്കര സീരിയസാണ്. കുട്ടിക്കളി മാറാത്തതിന് ഇപ്പോൾ വഴക്ക് ഒന്നുമില്ല.
പിന്നെ എല്ലാ അമ്മമാരെയും പോലെ മുടി വെട്ടുന്നതിനൊക്കെ ഉമ്മ വഴക്ക് പറയാറുണ്ട്. അത് പിന്നെ എല്ലാ പെൺകുട്ടികളും നേരിടുന്ന പ്രശ്നമല്ലേ,’ എന്നും നസ്രിയ ചോദിക്കുന്നു. അതേസമയം, നാളുകൾക്ക് ശേഷം നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. സൂക്ഷമദർശിനി എന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. വിവാഹ ശേഷം ചുരുക്കം സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. ഒരുപക്ഷെ ഇന്നും കരിയറിൽ സജീവമായിരുന്നെങ്കിൽ വലിയ ഖ്യാതികൾ നസ്രിയയെ തേടി വന്നേനെ. കൈ നിറയെ അവസരങ്ങളുള്ളപ്പോഴാണ് ഇതൊന്നും വേണ്ടെന്ന് വെച്ച് നസ്രിയ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നത്.
