Connect with us

ഞാൻ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ ഒന്നും വായിക്കാറില്ല. വാർത്തയാകുമ്പോഴാണ് അറിയുന്നത്; നസ്രിയ

Actress

ഞാൻ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ ഒന്നും വായിക്കാറില്ല. വാർത്തയാകുമ്പോഴാണ് അറിയുന്നത്; നസ്രിയ

ഞാൻ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ ഒന്നും വായിക്കാറില്ല. വാർത്തയാകുമ്പോഴാണ് അറിയുന്നത്; നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ബാംഗ്ലൂർ ഡേയ്സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.

ഇപ്പോഴിതാ ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ ഫഹദിനൊപ്പമുള്ള ജീവിതത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ നിന്നുള്ള പരിഹാസത്തെ പറ്റിയും പറയുകയാണ് നടി. കല്യാണം കഴിക്കുമ്പോഴേ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചിരുന്നു. രണ്ടുപേരുടെയും സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തരുതെന്ന്. ഒരാളുടെ സ്വഭാവത്തെ മാറ്റി കളയാൻ ഉള്ളതാണോ വിവാഹമെന്ന് നസ്രിയ ചോദിക്കുന്നു. സുഹൃത്തുക്കൾ ആയിരിക്കുമ്പോൾ ഞങ്ങൾ എന്തായിരുന്നു അത് ഇന്നും തുടരുകയാണ്.

ഫഹദ് ഫാസിൽ എന്ന് പറയുന്നത് എന്റെ പ്രോപ്പർട്ടി ഒന്നുമല്ല. എനിക്ക് എഴുതിത്തന്ന സ്ഥലം ഒന്നുമല്ലല്ലോ. ഞാനും അതുപോലെ തന്നെ. രണ്ട് വ്യക്തികളായി നിൽക്കുന്നത കൊണ്ടാണ് അന്നത്തെ അതേ വൈബ് തുടരാൻ ആകുന്നത്. ഫഹദിനെ സൂക്ഷ്മദർശനി ഉപയോഗിച്ച് നോക്കാറില്ല. പക്ഷേ വൃത്തിയെക്കുറിച്ച് കുറച്ച് വൃത്തികെട്ട സ്വഭാവം എനിക്കുണ്ട്.

ഒരു വസ്തു വച്ച സ്ഥലത്ത് നിന്ന് എടുത്താൽ അത് അവിടെ തന്നെ വയ്ക്കണം. ഞാൻ ബഹളം ഉണ്ടാക്കുന്നത് ഈ കാര്യത്തിൽ മാത്രമാണെന്നും,’ നടി കൂട്ടിച്ചേർത്തു. ഞാൻ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ ഒന്നും വായിക്കാറില്ല. വാർത്തയാകുമ്പോഴാണ് അറിയുന്നത്. കല്യാണം കഴിഞ്ഞപ്പോൾ പ്രായവ്യത്യാസത്തിൽ നെഗറ്റീവ് കമന്റുകളുമായി ചിലർ വന്നിരുന്നു. അതുകഴിഞ്ഞ് ഞാൻ തടി വെച്ചപ്പോൾ മോശം കമന്റുകൾ ഇട്ടവരുണ്ട്.

അവസാനം സുഷിന്റെ കല്യാണത്തിൽ തൃപ്പൂണിത്തറ അമ്പലത്തിൽ പോയപ്പോഴും ഉണ്ടായി. ആ ക്ഷേത്രത്തെക്കുറിച്ച് അറിയാവുന്ന ആരും വിവാദമുണ്ടാക്കിയവർക്കൊപ്പം നിൽക്കില്ല. ആർക്കാണ് പ്രശ്‌നമെന്ന് മനസ്സിലാവുന്നില്ല. ഞാനും ഷാനുവും എവിടെ ചെന്നാലും ആളുകൾ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്ന്,’ നസ്രിയ പറയുന്നു.

2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

More in Actress

Trending